Thursday, April 9, 2026

എംടിക്ക് പിറന്നാൾ സമ്മാനം; മനോരഥങ്ങളുടെ ട്രെയ്ലർ ലോഞ്ച് ചെയ്തു.

Date:

കൊച്ചി : മലയാളത്തിന്‍റെ പ്രീയ എഴുത്തുകാരൻ എംടിക്ക് പിറന്നാൾ സമ്മാനമായി മനോരഥങ്ങളുടെ ട്രെയ്ലർ ലോഞ്ച് ചെയ്തു. എം.ടിയുടെ തിരക്കഥയിലുള്ള 9 സിനിമകൾ ചേർന്ന ചിത്രസഞ്ചയമാണ് മനോരഥങ്ങള്‍. മമ്മൂട്ടി,പ്രീയദർശൻ,രഞ്ജിത്ത് ,ജയരാജ്,മന്ത്രി പി.രാജീവ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

ആന്തോളജിയിൽ ആറുപതിറ്റാണ്ട്‌ മുമ്പ് എം.ടി. എഴുതി പി.എൻ. മേനോൻ സിനിമയാക്കിയ ‘ഓളവും തീരവും’. പ്രിയദർശന്റെ സിനിമാ കാഴ്ചയിൽ ചിത്രം വീണ്ടും സ്ക്രീനിലെത്തുന്നുണ്ട്. മധു അഭിയനിച്ച ബാപ്പുട്ടിയായി പ്രിയ താരം മോഹൻലാലാണ് വരുന്നത്.
കടുഗണ്ണാവ ഒരു യാത്രക്കുറിപ്പിൽ എം.ടിയുടെ ആത്മകഥാംശമുള്ള പികെ വേണുഗോപാല്‍ എന്ന കഥാപാത്രമായി മമ്മൂട്ടിയും എത്തുന്നുണ്ട്. എം.ടിയുടെ മകൾ അശ്വതി ആദ്യമായി സംവിധാനം ചെയ്യുന്ന വിൽപനയും സിനിമകളുടെ കൂട്ടത്തിലുണ്ട്.ഒടിടിയിലൂടെ ഒന്‍പത് സിനിമകളും വൈകാതെ പ്രേക്ഷകരിലേക്ക് എത്തും.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ക്യാമറയുള്ള കണ്ണട ധരിച്ച് പോളിങ് ബൂത്തിലെത്തി; യുഡിഎഫ് സ്ഥാനാർത്ഥിയുടെ ചീഫ് ഏജന്റ് പോലീസ് പിടിയിൽ

കാസർഗോഡ് : ഉദുമ മണ്ഡലത്തിൽ ക്യാമറയുള്ള കണ്ണട ധരിച്ച് പോളിങ് ബൂത്തിലെത്തിയ...

പോളിങ് 25% കടന്നു; ബൂത്തുകളില്‍ വോട്ടര്‍മാരുടെ തിരക്കേറുന്നു

തിരുവനന്തപുരം : നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ചൂടേറിയ പ്രചരണത്തിന് ഒടുവിൽ കേരളം പോളിങ്...

അസം മുഖ്യമന്ത്രിയുടെ ഭാര്യക്കെതിരായ പരാമർശം; മുൻകൂർ ജാമ്യം തേടി പവൻഖേര

ദിസ്‌പൂർ : അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയുടെ ഭാര്യക്കെതിരെ നടത്തിയ...