Friday, April 10, 2026

ഉറച്ച നിലപാടാണ്; എം.ആർ.അജിത് കുമാറിനെ സ്ഥാനത്തുനിന്നും മാറ്റിയെ തീരൂ- ബിനോയ് വിശ്വം

Date:

കോട്ടയം: ആർഎസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ എഡിജിപി എം.ആർ.അജിത് കുമാറിനെ സ്ഥാനത്തുനിന്നും നീക്കുന്ന കാര്യത്തിൽ നിലപാട് കടുപ്പിച്ച് സിപിഐ. എൽഡിഎഫ് സർക്കാർ നിയമിച്ച ഉന്നത ഉദ്യോഗസ്ഥന് ആർഎസ്എസ് ബന്ധം പാടില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. സിപിഐ കോട്ടയം ജില്ലാ നേതൃക്യാംപിൽ പങ്കെടുക്കാൻ എത്തിയപ്പോഴായിരുന്നു പ്രതികരണം.

‘‘ക്രമസമാധാന ചുമതലയുള്ള ഉദ്യോഗസ്ഥന് ഒരു കാരണവശാലും ആർഎസ്എസ് ബന്ധം പാടില്ല. ഒരുവട്ടമല്ല, രണ്ടുവട്ടം എന്തിനാണെന്ന് ആർക്കും അറിയാത്ത കാരണങ്ങളാ‌ൽ, അറിയപ്പെടുന്ന ആർഎസ്എസ് നേതാക്കളെ എം.ആർ.അജിത്കുമാർ കണ്ടു. എൽഡിഎഫ് ഭരിക്കുമ്പോൾ ക്രമസമാധാന ചുമതലയുള്ള എഡിജിപിയായി ഇരിക്കാൻ അദ്ദേഹം അർഹനല്ല. ഇതാണ് സിപിഐ നിലപാട്. ഉറച്ച നിലപാടാണ്. എഡിജിപിയുടെ ചുമതല വഹിക്കാൻ ആർഎസ്എസ് ബന്ധമുള്ള ഉദ്യോഗസ്ഥന് അർഹതയില്ല. അദ്ദേഹം മാറിയേ തീരൂ’’–ബിനോയ് വിശ്വം പറഞ്ഞു.

പി.വി.അൻവറിനെതിരായ സിപിഎമ്മിന്റെ പ്രകോപനപരമായ മുദ്രാവാക്യത്തെക്കുറിച്ചുള്ള ചോദ്യത്തിന്, കൈയ്യും കാലും വെട്ടുമെന്ന ശൈലി കമ്മ്യൂണിസ്റ്റ് ശൈലിയല്ലെന്നും ആശയത്തെ എതിർക്കേണ്ടത് ആശയം കൊണ്ടാണെന്നുമായിരുന്നു മറുപടി.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി; കണ്ടെത്തിയത് നാലാം നാൾ മാണിക്കധാര വെള്ളച്ചാട്ടത്തിന്റെ സമീപത്ത്1500 അടി താഴ്ചയിൽ നിന്ന്

ചിക്കമഗളൂരു : വിനോദ യാത്രയ്ക്കിടെ ചിക്കമഗളൂരുവിൽ കാണാതായ മലയാളി പെൺകുട്ടി ശ്രീനന്ദ...

ലൈംഗീക അതിക്രമ കേസിൽ സംവിധായകൻ രഞ്ജിത്തിന് ജാമ്യം

കൊച്ചി : ലൈംഗീക അതിക്രമ കേസിൽ സംവിധായകൻ രഞ്ജിത്തിന് ജാമ്യം. എറണാകുളം...