Saturday, January 17, 2026

ശ്രമങ്ങള്‍ വിഫലം; ജോയിയുടെ മൃതദേഹം ജീർണ്ണാവസ്ഥയിൽ കണ്ടെത്തി

Date:

തിരുവനന്തപുരം: ഒടുവിൽ ജോയിയുടെ മൃതദേഹം കണ്ടെത്തി. ആമയിഴഞ്ചാൻ തോട്ടില്‍ വീണ് കാണാതായ ശുചീകരണത്തൊഴിലാളി ജോയിക്കായുള്ള തിരച്ചിൽ കഴിഞ്ഞ രണ്ട് ദിവസത്തിലധികമായി തുടരുന്നതിനിടയിലാണ്
മൃതദേഹം കണ്ടെത്തിയത്. പഴവങ്ങാടി തകരപറമ്പിന് പുറകിലെ കനാലിലാണ് മൃതദേഹം കണ്ടെത്തിയത്. പൈപ്പിൽ കുടുങ്ങിയ നിലയിലായിരുന്നു മൃതദേഹം. റെയിൽവേയിൽ നിന്നും വെള്ളം ഒഴികിയെത്തുന്ന സ്ഥലമാണിത്. മൃതദേഹം ജീർണിച്ച അവസ്ഥയിലാണെങ്കിലും ബന്ധുക്കളും സുഹൃത്തുക്കളും മൃതദേഹം ജോയിയുടെ തന്നെയെന്ന് സ്ഥിരീകരിച്ചു. മൃതശരീരം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.

ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരാണ് മൃതദേഹം ഒഴുകിപോകുന്നത് രാവിലെ കണ്ടത്. നാവികസേനയുടെ മുങ്ങൽ വിദഗ്ധരുടെ നേതൃത്വത്തിലുള്ള സംഘം അടക്കം തിരുവനന്തപുരത്തെത്തി ജോയിക്കായി തിരച്ചിൽ ആരംഭിച്ചിരുന്നു. ഇന്നലെ എൻഡിആർഎഫും, ഫയർഫോഴ്സും സംയുക്തമായി പരിശോധന നടത്തിയെങ്കിലും ജോയിയെ കണ്ടെത്താനായിരുന്നില്ല.  

ശ​നി​യാ​ഴ്ച രാ​വി​ലെ പതിനൊന്ന് മണിയോടെയാ​ണ് തിരുവനന്തപുരം ന​ഗ​ര​മ​ധ്യ​ത്തി​ലെ ആ​മ​യി​ഴ​ഞ്ചാ​ന്‍ തോ​ട്ടി​ല്‍ ശു​ചീ​ക​ര​ണ​ത്തി​നി​റ​ങ്ങി​യ തൊ​ഴി​ലാ​ളി മാ​രാ​യ​മു​ട്ടം സ്വ​ദേ​ശി ജോ​യിയെ (47) കാണാതായത്. ത​മ്പാ​നൂ​ർ റെ​യി​ൽ​വേ സ്​​റ്റേ​ഷ​ന​ടു​ത്ത തോ​ട്ടി​ൽ കെ​ട്ടി​ക്കി​ട​ന്ന മാ​ലി​ന്യം വൃ​ത്തി​യാ​ക്കു​ന്ന​തി​നി​ടെ ഒ​ഴു​ക്കി​ൽ​പെ​ടുകയായിരുന്നു.

മ​ഴ​യി​ൽ തോ​ട്ടി​ലെ ജ​ല​നി​ര​പ്പു​യരുകയും അ​ടി​യൊ​ഴു​ക്കി​നെ തു​ട​ർ​ന്ന് ക​ര​യ്ക്കു​ക​യ​റാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ട​യി​ൽ ജോ​യി ഒ​ഴു​കി​പ്പോ​കു​ക​യാ​യി​രു​ന്നെ​ന്നുമാണ് സു​ഹൃ​ത്തു​ക​ൾ പ​റ​ഞ്ഞത്. റെ​യി​ൽ​വേ ക​രാ​ർ ന​ൽ​കി​യ​തു​പ്ര​കാ​ര​മാ​ണ്​ ജോ​യി ഉ​ൾ​പ്പെ​ടെ നാ​ലു​പേ​ർ ശു​ചീ​ക​ര​ണ​ത്തി​നി​റ​ങ്ങി​യ​ത്. മാ​ലി​ന്യം അ​ടി​ഞ്ഞു​കൂ​ടി​യ തോ​ട്ടി​ൽ​നി​ന്ന് ട​ൺ ക​ണ​ക്കി​ന് മാ​ലി​ന്യം ഇ​വ​ർ പു​റ​ത്തെ​ത്തി​ച്ചിരുന്നു.

അതേസമയം, തകരപ്പറമ്പിൽ നിന്ന് കണ്ടെത്തിയ മൃതദേഹം ജോയിയുടേതാണോ എന്ന കാര്യം കുടുംബം എത്തി പരിശോധിച്ചശേഷം മാത്രമെ സ്ഥിരീകരിക്കുമെന്നായിരുന്നു മേയർ ആര്യാ രാജേന്ദ്രന്‍റെ പ്രതികരണം. നഗരസഭയുടെ ജീവനക്കാരാണ് മൃതദേഹം കണ്ടെത്തിയതെന്നും കമിഴ്ന്നു കിടന്ന നിലയിലായിരുന്നു മൃതദേഹമെന്നും മേയർ മാധ്യമങ്ങളോട് പറഞ്ഞു

“തുടർച്ചയായി 48 മണിക്കൂറിലധികമായി പരിശോധന നടന്നു വരികയായിരുന്നു. ജോയിയെ കണ്ടെത്താനാകണം എന്നായിരുന്നു നമ്മുടെ എല്ലാവരുടേയും പ്രതീക്ഷ. തുടർനടപടികൾക്ക് ശേഷം ഔദ്യോഗിക സ്ഥിരീകരണം നൽകാനാകൂ. നഗരസഭയുടെ ജീവനക്കാരാണ് മൃതദേഹം കണ്ടെത്തിയത്. മഴ ശക്തമായ സമയത്ത് പ്രദേശത്ത് നിരീക്ഷണത്തിന് ഒരു ടീമിനെ നിയോഗിച്ചിരുന്നു. നഗരസഭാപരിധിയോട് ചേർന്നൊഴുകുന്ന എല്ലാ വർഡുകളിലും നഗരസഭാ ജീവക്കാർക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. നിർദ്ദേശത്തിന്‍റെ അടിസ്ഥാനത്തിൽ പരിശോധന നടത്തി വരുമ്പോഴാണ് മൃതദ്ദേഹം കണ്ടത്. അപ്പോൾ തന്നെ കളക്ടറെ അടക്കമുള്ളവരെ കാര്യം അറിയിച്ചു.” മേയർ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

‘ജഡ്ജി പ്രോസിക്യൂട്ടറുടെ അധികാരം ഏറ്റെടുക്കുന്നത് നിയമവിരുദ്ധം’ ; 14 വര്‍ഷം ജയിലില്‍ കിടന്നയാളെ വെറുതെവിട്ട് ഹൈക്കോടതി

കൊച്ചി : വിചാരണക്കോടതി ജഡ്ജി പബ്ലിക് പ്രോസിക്യൂട്ടറുടെ അധികാരം ഏറ്റെടുക്കുന്നത് നിയമവിരുദ്ധമെന്ന്...

‘ഡിഎ കുടിശ്ശിക നൽകും, പങ്കാളിത്ത പെൻഷൻ പദ്ധതിക്കു പകരമുള്ള ഉറപ്പായ പെൻഷൻ നടപ്പാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധം’: ധനമന്ത്രി

തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ ഡിഎ കുടിശ്ശിക നൽകുമെന്നും പങ്കാളിത്ത പെൻഷൻ പദ്ധതിക്കു...

തിരുവനന്തപുരം ലോ കോളേജിൽ എസ്എഫ്ഐ നിർമ്മിച്ച രക്തസാക്ഷി സ്തൂപ അനാച്ഛാദനം തടഞ്ഞ് ഹൈക്കോടതി

കൊച്ചി : തിരുവനന്തപുരം ഗവൺമെന്റ് ലോ കോളേജിൽ എസ്എഫ്ഐ നിർമ്മിച്ച എ.എം...

കല്ലമ്പലത്ത് വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് മറിഞ്ഞു; 3 പേരുടെ നില ഗുരുതരം

തിരുവനന്തപുരം : കല്ലമ്പലത്ത് വിദ്യാർത്ഥികൾ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് മറിഞ്ഞ് നിരവധി...