തട്ടിക്കൊണ്ടുപോകൽ കേസ്; നടൻ കൃഷ്ണകുമാറിനും മകൾക്കുമെതിരെ തെളിവില്ലെന്ന് പോലീസ് കോടതിയിൽ

Date:

തിരുവനന്തപുരം: ജീവനക്കാരികളെ തട്ടിക്കൊണ്ടുപോയെന്ന കേസില്‍ നടൻ കൃഷ്ണകുമാറിനും മകള്‍ ദിയ കൃഷ്ണയ്ക്കും എതിരെ തെളിവുകള്‍ ലഭിച്ചിട്ടില്ലെന്ന് കോടതിയിൽ സമര്‍പ്പിച്ച റിപ്പോർട്ടിൽ പോലീസ്. കൃഷ്ണകുമാറിന്റെയും ദിയയുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്ന തിരുവനന്തപുരം പ്രിന്‍സിപ്പില്‍ സെഷന്‍സ് കോടതിയിലാണ് പോലീസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഇവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വാദം പൂര്‍ത്തിയായി. വിധി വ്യാഴാഴ്ച പറയും. പരാതിക്കാരിയെ തട്ടികൊണ്ടു പോയതായി പറയുന്നതല്ലാതെ ഒരു തെളിവും ലഭിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ടില്‍ പോലീസ് അറിയിച്ചു.

അതേസമയം, ദിയയുടെ സ്ഥാപനത്തിലെ ജീവനക്കാരികള്‍ നല്‍കിയ ജാമ്യാപേക്ഷ പരിഗണിക്കുന്നതു വ്യാഴാഴ്ചത്തേക്കു മാറ്റി. പോലീസ് റിപ്പോര്‍ട്ടിലെ വ്യക്തതക്കുറവു കാരണമാണു നടപടി. കേസിലെ ഒന്നാം പ്രതി വിനിതയുടെ ഭര്‍ത്താവും നാലാം പ്രതിയുമായ ആദര്‍ശിന് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. ജീവനക്കാര്‍ സ്ഥാപനത്തില് നിന്നു പണം വെട്ടിച്ചുവെന്ന് ആരോപിച്ചാണ് കൃഷ്ണകുമാര്‍ പരാതി നല്‍കിയത്. ഇവര്‍ക്കെതിരെ കേസെടുത്തതിനു പിന്നാലെ കൃഷ്ണകുമാറും മകളും ചേര്‍ന്നു തങ്ങളെ തട്ടിക്കൊണ്ടു പോയി പണം തട്ടിയെടുത്തുവെന്ന് ആരോപിച്ചു ജീവനക്കാരും എതിർ പരാതി നല്‍കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

പാർലമെന്റിൻ്റെ ശൈത്യകാല സമ്മേളനം ഡിസംബർ 1 മുതൽ 19 വരെ

( Photo Courtesy : X) ന്യൂഡൽഹി : പാർലമെന്റിന്റെ ശീതകാല സമ്മേളനംഡിസംബർ...

കെ ജയകുമാര്‍ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായേക്കും

തിരുവനന്തപുരം : തിരുവിതാംകൂർ ദേവസ്വം ബോർഡ് തലപ്പത്തേക്ക് കെ ജയകുമാര്‍ ഐഎഎസ്...