കോംഗ്‌സ്‌ബെര്‍ഗ് മാരിടൈം കൊച്ചിയിൽ : കപ്പൽ നിർമ്മാണ മേഖലയിൽ കേരളത്തിന് ഗുണകരമാവും

Date:

33 രാജ്യങ്ങളിൽ യൂണിറ്റുകളുള്ള പ്രമുഖ നോർവീജിയൻ മാരിടൈം കമ്പനിയായ കോങ്ങ്സ്ബെർഗ് മാരിടൈം കേരളത്തിലും പ്രവർത്തമാരംഭിച്ചു. 117 യൂണിറ്റുകളിലായി ആറായിരത്തിലധികം തൊഴിലാളികൾ പ്രവർത്തിക്കുന്ന കമ്പനി ഇതിനോടകം തന്നെ 33,000 വെസലുകളുമായി കരാറുള്ള സ്ഥാപനമാണ്. ഇന്ത്യയിൽ മുംബൈയ്ക്ക് പുറമെ കോങ്ങ്സ്ബെർഗ് ആരംഭിക്കുന്ന ആദ്യത്തെ യൂണിറ്റ് കൂടിയാണിത്.

ഉപഭോക്തൃ പിന്തുണ വർദ്ധിപ്പിക്കുന്നതിനും ഭാവിയിൽ തങ്ങളുടെ വാട്ടർജെറ്റ് ഉൽപ്പന്നങ്ങളുടെ അസംബ്ലിക്ക് തയ്യാറെടുക്കുന്നതിനുമുള്ള തന്ത്രപരമായ ഡ്രൈവിൻ്റെ ഭാഗമായാണ് കോങ്‌സ്‌ബെർഗ് മാരിടൈം കൊച്ചിയിൽ പുതിയ യൂണിറ്റ് ആരംഭിച്ചത്.

ഇന്ത്യയിലെ നോർവേയുടെ അംബാസഡർ മെയ്-എലിൻ സ്റ്റെനർ, കൊച്ചിൻ ഷിപ്പ്‌യാർഡ് ഡയറക്ടർ (ടെക്‌നിക്കൽ) ബിജോയ് ഭാസ്‌കർ, ഇന്ത്യൻ നാവികസേനയിലെയും കോസ്റ്റ്ഗാർഡിലെയും മുതിർന്ന ഉദ്യോഗസ്ഥരും ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. 

കൊച്ചിൻ ഷിപ്പ്‌യാർഡിൻ്റെ ഇൻ്റർനാഷണൽ ഷിപ്പ് റിപ്പയർ ഫെസിലിറ്റിക്ക് (ISRF) സമീപമുള്ള മാരിടൈം പാർക്കിൽ ആരംഭിച്ച കോങ്‌സ്‌ബെർഗ് മാരിടൈം യുണിറ്റ് കൊച്ചിൻ ഷിപ്പ്‌യാർഡിനുള്ളിൽ നടപ്പിലാക്കുന്ന പുതിയ നിർമ്മാണത്തിനും മറ്റ് പദ്ധതികൾക്കും പ്രാദേശിക വിദഗ്ധ സാങ്കേതിക പിന്തുണ നൽകും. കൊച്ചി മേഖലയിലെ മറ്റ് ഉപഭോക്താക്കൾക്കും കോങ്‌സ്‌ബെർഗ് മാരിടൈമിൻ്റെ വരവ് ഗുണകരമാകും.

കോങ്‌സ്‌ബെർഗ് മാരിടൈമിൻ്റെ കാമേവ വാട്ടർജെറ്റുകളുടെ അസംബ്ലിയും പുനരുദ്ധാരണവും സാധ്യമാക്കുന്നതിനുള്ള കൂടുതൽ വിപുലീകരണവും നിക്ഷേപവുമാണ് ഇവരുടെ ഭാവി പദ്ധതി.

നൂറ്റിപതിനേഴ് യൂണിറ്റുകളിലായി ആറായിരത്തിലധികം തൊഴിലാളികള്‍ പ്രവര്‍ത്തിക്കുന്ന കമ്പനി ഇതിനോടകം തന്നെ 33,000 കപ്പലുകൾകളുമായി കരാറുള്ള സ്ഥാപനമാണ്. കപ്പല്‍ നിര്‍മാണ മേഖലയിലും അറ്റകുറ്റപ്പണികളുടെ രംഗത്തും ഉയര്‍ന്നു വരുന്ന നഗരമായ കൊച്ചിയില്‍ എത്രയും പെട്ടെന്ന് തന്നെ വിപുലീകരണം നടത്തുമെന്ന് കമ്പനി പ്രഖ്യാപിച്ചതായി വ്യവസായ മന്ത്രി പി.രാജീവ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

വനിതാ ലോകകപ്പ് വിജയികളെ ആദരിച്ച് പ്രധാനമന്ത്രി ; ഔദ്യോഗിക വസതിയിൽ താരങ്ങൾക്ക് ഗംഭീര സ്വീകരണം

ന്യൂഡൽഹി : ഐസിസി വനിതാ ക്രിക്കറ്റ് ലോകകപ്പ് കിരീടം നേടിയ ഇന്ത്യൻ...

ആദ്യ ഭാര്യയുടെ അഭിപ്രായം തേടാതെ മുസ്ലിം പുരുഷന്റെ രണ്ടാം വിവാഹം രജിസ്റ്റർ ചെയ്യാനാവില്ലെന്ന് ഹൈക്കോടതി

കൊച്ചി : മുസ്ലിം വ്യക്തിനിയമം പുരുഷന് ഒന്നിലേറെ വിവാഹം അനുവദിക്കുന്നുണ്ടെങ്കിലും 2008ലെ...

ശബരിമല സ്വർണ്ണക്കവർച്ച : ‘മിനിറ്റ്സ് ബുക്ക് ക്രമരഹിതം’, ദേവസ്വം ബോർഡിനെതിരെ  രൂക്ഷ വിമർശനവുമായി ഹൈക്കോടതി

കൊച്ചി : ശബരിമലയിലെ സ്വർണ്ണം നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട് തിരുവിതാംകൂർ ദേവസ്വം ബോർഡിനെതിരെ ...

ബിരിയാണിയിൽ ഭക്ഷ്യവിഷബാധ : അരിയുടെ ബ്രാൻഡ് അംബാസഡർ ദുൽഖർ സൽമാന് നോട്ടീസ്

പത്തനംതിട്ട : റ ബ്രാൻഡ് അരി കൊണ്ടുണ്ടാക്കിയ ബിരിയാണി കഴിച്ച അതിഥികൾക്ക്...