Friday, January 16, 2026

മുൻസിഫ്-മജിസ്ട്രേട്ട് പരീക്ഷ : മൂന്നുവർഷം അഭിഭാഷക പ്രാക്ടീസ് നിർബ്ബന്ധം – ഹൈക്കോടതി

Date:

കൊച്ചി: മുൻസിഫ് – മജിസ്ട്രേട്ട് പരീക്ഷയെഴുതാൻ മൂന്നുവർഷം അഭിഭാഷക പ്രാക്ടീസ് നിർബ്ബന്ധമാക്കി ഹൈക്കോടതി. ഹൈക്കോടതി ജഡ്‌ജിമാരുടെ ഫുൾ കോർട്ട് യോഗത്തിലാണ് തീരുമാനം. സിവിൽ ജഡ്‌ജ് (ജൂനിയർ ഡിവിഷൻ) തസ്തികയിലേക്കുള്ള പരീക്ഷയ്ക്കാണ് അഭിഭാഷക പ്രാക്ടീസ് നിർബ്ബന്ധമാക്കിയത്. കേരള ജുഡീഷ്യൽ സർവ്വീസസ് പരീക്ഷയുടെ ജനുവരി 31ലെ വിജ്‌ഞാപന പ്രകാരം ഈ യോഗ്യതയ്ക്ക് വ്യവസ്ഥ ഇല്ലായിരുന്നു. പുതിയ നടപടി പ്രകാരം പരീക്ഷ എഴുതണമെങ്കിൽ മൂന്നു വർഷത്തെ അഭിഭാഷക പരിശീലനം നിർബ്ബന്ധമായും പൂർത്തിയാക്കിയിരിക്കണം.

മുൻ വ്യവസ്ഥകൾ പ്രകാരം മുൻസിഫ് പരീക്ഷ എഴുതാൻ അഞ്ചു വർഷ അഭിഭാഷക പ്രാക്ടിസ് വേണമായിരുന്നു. മജിസ്ട്രേട്ട് പരീക്ഷ എഴുതാൻ മൂന്ന് വർഷവും. രണ്ട് തസ്‌തികയിലേക്കുമുളള പരീക്ഷ ഒരുമിച്ച് ആക്കിയപ്പോഴും അഭിഭാഷക പ്രാക്ടിസ് നിർബന്ധമായിരുന്നു. പിന്നീട് സുപ്രീംകോടതിയുടെ ഉത്തരവിനെ തുടർന്നു മുൻസിഫ്/മജിസ്ട്രേട്ട് പരീക്ഷ എഴുതാൻ നിയമ ബിരുദം മാത്രം മതിയെന്ന തീരുമാനമായി. അതിനാണിപ്പോൾ വീണ്ടും മാറ്റം വരുത്തുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

നടി ശാരദയ്ക്ക് മലയാളത്തിൻ്റെ ആദരം; ജെ.സി. ഡാനിയേൽ പുരസ്‌കാരം ജനുവരി 25 ന് തിരുവനന്തപുരത്ത് സമ്മാനിക്കും

തിരുവനന്തപുരം : മലയാള ചലച്ചിത്രരംഗത്തെ ആയുഷ്‌കാല സംഭാവനയ്ക്കുള്ള 2024 - ലെ...

രാഹുൽ മാങ്കൂട്ടത്തിലിന്‍റെ ജാമ്യാപേക്ഷയിലെ വാദം പൂർത്തിയായി; വാദം അടച്ചിട്ട കോടതി മുറിയിൽ, വിധി നാളെ

പത്തനംതിട്ട : ലൈംഗികാതിക്രമക്കേസിൽ റിമാൻഡിലുള്ള പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്‍റെ ജാമ്യാപേക്ഷയിൽ...

ശബരിമല സ്വർണ്ണക്കവർച്ചാക്കേസ് : ദ്വാരപാലക ശിൽപ്പം, കട്ടിളപാളി എന്നിവയുടെ ശാസ്ത്രീയ പരിശോധന റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചു

കൊല്ലം : ശബരിമല സ്വർണ്ണക്കവർച്ചാക്കേസിൽ നിർണ്ണായക ശാസ്ത്രീയ പരിശോധന റിപ്പോർട്ട് കോടതിയിൽ...