ചിറ്റൂർപുഴയിൽ കുടുങ്ങിയവരെ അതി സാഹസികമായി രക്ഷിച്ച് ഫയർഫോഴ്സ്; മന്ത്രി കൃഷ്ണൻകുട്ടിയും രക്ഷാപ്രവർത്തനത്തിന് മുന്നിൽ

Date:

പാലക്കാട് : ചിറ്റൂർപുഴയിൽ കുടുങ്ങിയവരെ അതി സാഹസികമായി രക്ഷിച്ച് ഫയർഫോഴ്സ്. കുത്തിയൊലിക്കുന്ന പുഴയിൽ നിന്നാണ് നാല് പേരെയും രക്ഷിച്ചത്. ആലങ്കടവ് ചിറ്റൂരിലാണ് സംഭവം. മന്ത്രി കെ.കൃഷ്ണൻകുട്ടി നേരിട്ടെത്തി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി

കർണാടകയിലെ മൈസൂരിൽ നിന്നുള്ള ഒരു കുടുംബത്തിലെ നാല് അംഗങ്ങളും ചിറ്റൂർ നദിയുടെ നടുവിലുള്ള പാറയിൽ കുടുങ്ങിയതിനെ തുടർന്ന് രക്ഷപ്പെടുത്തി.  ജൂലൈ 16 ന് പാലക്കാട് ജില്ലയിലെ ആലങ്കടവ് ചിറ്റൂരിലാണ് സംഭവം

“മരണത്തിനെ മുഖാമുഖം കണ്ടതിനു ശേഷമുള്ള ആശ്വാസമാണ്. ഫയർ ഫോഴ്സിനും പോലീസിനും എത്ര നന്ദി പറഞ്ഞാലും മതിയാകില്ല ” രക്ഷപ്പെട്ടവർ പറഞ്ഞു.

കർണാടകയിലെ മൈസൂരിൽ നിന്നുള്ള ഒരു കുടുംബത്തിലെ നാല് അംഗങ്ങളും ചിറ്റൂർ നദിയുടെ നടുവിലുള്ള പാറയിൽ കുടുങ്ങിപ്പോവുകയായിരുന്നു.
തുണി അലക്കുന്നതിനായാണ് കുടുംബാഗങ്ങളായ ദേവിയും ലക്ഷ്മണും, സുരേഷും വിഷ്ണുവും പുഴയിലെത്തിയത്. മൂലത്തറ ഡാമിലെ ഷട്ടർ തുറക്കുമെന്നും പുഴയിൽ വെള്ളമുയരുമെന്നും  മൈസൂർ സ്വദേശികളായ ഇവർ അറിഞ്ഞില്ല. സെക്കന്റുകൾ കൊണ്ട് വെള്ളം ഉയർന്നു. വൃദ്ധയടക്കം എല്ലാവരും പുഴയുടെ നടുക്ക് കുടുങ്ങി
ചുറ്റൂം കുത്തി ഒലിക്കുന്ന ചിറ്റൂർ പുഴ. കാൽ വെള്ളത്തിലൊന്ന് എടുത്ത് വച്ചാൽ ഒഴുക്കിൽപെടുമെന്ന് ഉറപ്പ്.  കഴിയാവുന്ന അത്ര ശബ്ദത്തിൽ ആവർ ഉറക്കെ നിലവിളിച്ചു

പിന്നീട് കണ്ടത് സമാനതകളില്ലാത്ത രക്ഷാപ്രവർത്തനം. കുടുംബം നിൽക്കുന്നിടത്തേക്ക് ഫയർ ഫോഴ്സ് എത്തി. വടം കെട്ടി ഓരോരുത്തരേയായി കരയിലേക്ക് എത്തിച്ചു. അസിസ്റ്റൻ്റ് സ്റ്റേഷൻ ഓഫീസർ ജി. മധുവിൻ്റെ നേതൃത്വത്തിലുള്ള ഫയർഫോഴ്‌സ് സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിലേക്ക് ; ബലാത്സംഗക്കുറ്റം നിലനില്‍ക്കില്ലെന്ന വാദവുമായി മുൻകൂർ ജാമ്യ ഹർജി

കൊച്ചി: ലൈംഗികാതിക്രമക്കേസിൽ തിരുവനന്തപുരം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ...

റഷ്യൻ വിനോദസഞ്ചാരികൾക്ക് ഇന്ത്യയിലേയ്ക്ക് സൗജന്യ വിസ: പ്രഖ്യാപിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി : റഷ്യൻ പൗരന്മാർക്ക് ഇന്ത്യയിലേയ്ക്കുള്ള ഇ-ടൂറിസ്റ്റ് വിസകളും ഗ്രൂപ്പ് ടൂറിസ്റ്റ്...

‘പറക്കാനാവതെ’ ഇൻഡിഗോ! ; ഒറ്റ ദിവസം റദ്ദാക്കിയത് 550 വിമാനങ്ങൾ

ന്യൂഡൽഹി : ഇന്ത്യയിലെ പ്രമുഖ വിമാനക്കമ്പനിയായ ഇൻഡിഗോയുടെ പ്രവർത്തനമാകെ താളം തെറ്റിയ...

‘രാഹുലിന്റെ പ്രവൃത്തി ഗുരുതര കുറ്റകൃത്യമെന്ന് പ്രഥമദൃഷ്ട്യാ വ്യക്തം’; ജാമ്യാപേക്ഷ തള്ളിക്കൊണ്ട് കോടതിയുടെ രൂക്ഷവിമർശനം

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ നടത്തിയത് ഗുരുതരമായ കുറ്റകൃത്യമാണെന്ന് പ്രഥമദൃഷ്ട്യാ തന്നെ വ്യക്തമെന്ന് കോടതി. മുന്‍കൂര്‍...