Monday, February 23, 2026

പരീക്ഷണമാണ്, പിഴച്ചാൽ പഴിക്കരുത്; കളമശ്ശേരി മുതൽ വൈറ്റില വരെയുള്ള ഗതാഗത കുരുക്കഴിക്കാൻ ട്രാഫിക്ക് പരിഷ്കാരം വരുന്നു.

Date:

കളമശ്ശേരി മുതൽ വൈറ്റില വരെയുള്ള ഗതാഗത കുരുക്കഴിക്കാൻ ട്രാഫിക്ക് പരിഷ്കാരം വരുന്നു. സിഗ്നലുകൾ കുറച്ച് വൺ വേകള്‍ നടപ്പാക്കി ഗതാഗതം സുഗമമാക്കാനുള്ള ട്രയൽ റണ്ണാണ് നടത്തുക.ദേശീയ പാതയിൽ പോട്ട സിഗ്നലിൽ എ.ഐ സംവിധാനം ഏർപ്പെടുത്താൻ ആലോചിക്കുന്നതായും ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാർ അറിയിച്ചു.

കളമശ്ശേരി എച്ച്.എം.ടി ജംഗ്ഷനിലാണ് ആദ്യ കുരുക്ക്.നാല് പാട് നിന്നും വാഹനങ്ങൾ വന്ന് ഏറെ നേരം കാത്ത് കിടക്കേണ്ടി വരുന്നയിടം. ഇവിടെ ദേശീയപാതയുടെ ഒരു ഭാഗം അടച്ച് എച്ച്.എം.ടി ജംഗ്ഷൻ വഴി തിരിച്ച് വിടാനാണ് തീരുമാനം. മന്ത്രിമാരായ പി.രാജീവും കെ.ബി ഗണേഷ് കുമാറും ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ച ശേഷമാണ് തീരുമാനം.

പരീക്ഷണ അടിസ്ഥാനത്തിലാണ് നടപടികളെന്നും പിഴച്ചാൽ പഴിക്കരുതെന്നും ഗതാഗതമന്ത്രി.
വാഹനങ്ങളുടെ നീണ്ട നിരയുള്ള ഇടപ്പള്ളിയിലും ടോൾ ജംഗ്ഷനിലും ചില മാറ്റങ്ങൾ വരും. സിഗ്നലുകൾ കുറച്ചുള്ള ട്രാഫിക്ക് പരിഷ്കാരം പലയിടത്തും വിജയമാണെന്ന് ഗതാഗത മന്ത്രി പറഞ്ഞു. പോട്ടയിൽ എ.ഐ ടെക്നോളജി പരീക്ഷിക്കും. ദേശീയപാതയിലെ ഏറ്റവും വലിയ ജംഗ്ഷനായ വൈറ്റിലയിൽ മേല്‍പാലം വന്ന ശേഷവും ഉള്ള കരുക്ക് അഴിക്കാനും ട്രാഫിക്ക് പരിഷ്കാരങ്ങൾ കൊണ്ടുവരും. എം.സി റോഡില്‍ പെരുമ്പാവൂരിലെ ഗതാഗത കുരുക്കിനും പരിഹാരം കാണും.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

നേപ്പാളിൽ ബസ് പുഴയിലേക്ക് മറിഞ്ഞു ;17 പേർക്ക് ദാരുണാന്ത്യം

(Photo Courtesy : DD News/X) കാഠ്മണ്ഡു : നേപ്പാളിൽ ബസ് പുഴയിലേക്ക്...

കോഴിക്കോട് കോർപ്പറേഷൻ പരിധിയിൽ 28,510 തെരുവുനായകൾ; എ.ബി.സി. പദ്ധതി നടപ്പിലാക്കിയത് ഗുണകരമായെന്നും വിലയിരുത്തൽ

കോഴിക്കോട്: കോഴിക്കോട് കോർപ്പറേഷനിലെ തെരുവുനായകളുടെ എണ്ണം 28,510 എന്ന് കണ്ടെത്തൽ. 2018-ൽ...

നിയമസഭയിൽ പ്രതിപക്ഷത്തിന് ശബരിമല എന്ന ഒരേയൊരു വിഷയം; ഇത്തവണ ‘തന്ത്രി’യേയും കൊണ്ട് നടുത്തളത്തിലിറങ്ങി പ്രതിഷേധം

തിരുവനന്തപുരം :ഒരിടവേളയ്ക്ക് ശേഷം നിയമസഭാ സമ്മേളനം തുടങ്ങിയപ്പോൾ വീണ്ടും ശബരിമല വിഷയമുയർത്തി...

തിരുവനന്തപുരത്ത് സ്‌കൂളിൽ വൻ തീപ്പിടിത്തം; മൂന്ന് ബസുകൾ കത്തിനശിച്ചു

തിരുവനന്തപുരം : ചെങ്കോട്ടുകോണത്ത് സ്‌കൂൾവളപ്പിലുണ്ടായ വൻ തീപ്പിടിത്തത്തിൽ സ്‌കൂള്‍ ബസുകള്‍ കത്തിനശിച്ചു....