‘പോസ്റ്റുമായോ കേസെടുത്തെന്ന വാർത്തയുമായോ ബന്ധമില്ല ‘ – ധ്രുവ് റാഠി

Date:

മുംബൈ: തൻ്റെ പേരിലുള്ള പാരഡി അക്കൗണ്ടിൽ വന്ന പോസ്റ്റുമായോ അതിൻ്റെ പേരിൽ കേസെടുത്തെന്ന് പുറത്തുവരുന്ന വാർത്തകളുമായോ തനിക്ക് ഒരു ബന്ധവുമില്ലെന്ന് ധ്രുവ് റാഠി. സ്വന്തം പേരിലുള്ള സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയാണ് ധ്രുവ് റാഠി ഇക്കാര്യം വ്യക്തമാക്കിയത്.

ലോക്‌സഭ സ്പീക്കറുടെ മകളെ അപകീര്‍ത്തിപ്പെടുത്തിയെന്ന പരാതിയില്‍ സോഷ്യല്‍മീഡിയ ഇന്‍ഫ്‌ളുവന്‍സറായ ധ്രുവ് റാഠിക്കെതിരേ കഴിഞ്ഞ ദിവസം പോലീസ് കേസെടുത്തിരുന്നു. സാമൂഹികമാധ്യമമായ എക്സിൽ ധ്രുവ് റാഠിയുടെ പേരിൽ നിർമ്മിച്ച മറ്റൊരു അക്കൗണ്ടില്‍നിന്ന് പ്രചരിപ്പിച്ച പോസ്റ്റിലാണ് പോലീസ് കേസെടുത്തത്. മഹാരാഷ്ട്ര പോലീസിന്റെ സൈബര്‍ സെൽ ആണ് ധ്രുവിനെതിരേ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തത്. ലോക്‌സഭ സ്പീക്കര്‍ ഓം ബിര്‍ളയുടെ ബന്ധു നല്‍കിയ പരാതിയിലാണ് നടപടി.

സ്പീക്കര്‍ ഓം ബിര്‍ളയുടെ മകള്‍ അഞ്ജലി ബിര്‍ള പരീക്ഷപോലും എഴുതാതെ യു.പി.എസ്.സി. പരീക്ഷയില്‍ വിജയിച്ചെന്നായിരുന്നു ധ്രുവ് റാഠി പാരഡി എന്ന പേരിലുള്ള അക്കൗണ്ട് വഴി സാമൂഹികമാധ്യമമാധ്യമമായ എക്സിൽ പ്രചരിച്ചിരുന്ന പോസ്റ്റ്.

അഞ്ജലിയുടെ ബന്ധുവായ നമാന്‍ മഹേശ്വരിയാണ് സംഭവത്തിൽ ധ്രുവ് റാഠിക്കെതിരേ പരാതിയുമായി മഹാരാഷ്ട്ര സൈബര്‍ സെല്ലിനെ സമീപിച്ചത്. 2019-ല്‍ ആദ്യത്തെ പരിശ്രമത്തിൽ തന്നെ അഞ്ജലി യു.പി.എസ്.സി. പരീക്ഷ വിജയിച്ചതായാണ് ഇവരുടെ പരാതിയില്‍ പറയുന്നത്. ധ്രുവ് റാഠിയുടെ പേരിൽ പ്രചരിക്കുന്ന പോസ്റ്റിൽ തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങളാണെന്നും ഇത് അഞ്ജലിയെ രാജ്യത്തിനകത്തും പുറത്തും അപകീര്‍ത്തിപ്പെടുത്തിയെന്നുമാണ് പരാതി.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related