വനിത ഏഷ്യാകപ്പില്‍ ഇന്ത്യക്ക് രണ്ടാം ജയം ; യുഎഇ യെ തോൽപ്പിച്ചത് 78 റൺസിന്

Date:

ധാംബുള്ള: വനിതാ ഏഷ്യാ കപ്പ് ക്രിക്കറ്റിൽ ഇന്ത്യക്ക് വീണ്ടും ജയം.
ഗ്രൂപ്പ് എ യിൽ യുഎഇ യെ പരാജയപ്പെടുത്തിയാണ് ഇന്ത്യ തുടർച്ചയായ രണ്ടാം മത്സരവും കൈപ്പിടിയിലൊതുക്കിയത്. ടോസ് നേടിയ യു.എ.ഇ. ഇന്ത്യയെ ബാറ്റിങ്ങിനയച്ചു. നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 201 റൺസാണ് ഇന്ത്യ നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ യു.എ.ഇ.ക്ക് 20 ഓവറിൽ 123 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. ഇന്ത്യക്ക് 78 റൺസിന്റെ ജയം. ട്വിൻ്റി20 ഫോർമാറ്റിൽ ഇന്ത്യൻ വനിതകൾ നേടുന്ന ഏറ്റവും ഉയർന്ന സ്കോറാണിത്. ട്വിൻ്റി20 യിൽ ആദ്യമായാണ് ടീം സ്കോർ 200 തൊട്ടത്.

ഇന്ത്യയുടെ തുടക്കം പരിതാപകരമായിരുന്നു. 53 – ൽ മൂന്ന് എന്ന നിലയിൽ തകർന്ന ശേഷമായിരുന്നു ഇന്ത്യൻ വനിതകൾ പ്രതാപം കാട്ടിത്തുടങ്ങിയത്. വിക്കറ്റ് കീപ്പർ റിച്ച ഘോഷിന്റെയും (29 പന്തിൽ 64) ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിന്റെയും (47 പന്തിൽ 66) മികവിലാണ് ഇന്ത്യ 200 കടന്നത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ യു.എ.ഇ. നിരയിൽ കവിഷ എഗോദഗെ (32 പന്തിൽ 40), ക്യാപ്റ്റൻ ഒസ (36 പന്തിൽ 38 ), ഷർമ (13 പന്തിൽ 10) എന്നിവരെ രണ്ടക്കം കണ്ടുള്ളൂ.

ഓപ്പണർമാരിൽ ഷഫാലി വർമ (18 പന്തിൽ 37) മികച്ച തുടക്കം നൽകിയെങ്കിലും സ്മൃതി മന്ദാനക്ക് (9 പന്തിൽ 13) തിളങ്ങാന്നായില്ല. ജെമീമ റോഡ്രിഗസും (14), ഹേമലതയും (2) പ്രതീക്ഷയ്ക്കൊത്തുയർന്നില്ല. യു.എ.ഇ.ക്കായി കവിഷ എഗോദഗെ രണ്ട് വിക്കറ്റുകൾ നേടി.

നാലോവറിൽ 23 റൺസ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തിയ ദീപ്തി ശർമയാണ് ഇന്ത്യൻ ബൗളർമാരിലെ വിക്കറ്റ് വേട്ടക്കാരിൽ മുന്നിൽ. നാലോവറിൽ 14 റൺസ് മാത്രം വിട്ടുനൽകി ഒരു വിക്കറ്റ് വീഴ്ത്തിയ തനൂജ കൻവാറിന്റെ പ്രകടനവും മികച്ചുനിന്നു. ആദ്യ മത്സരത്തിൽ പാക്കിസ്ഥാനെതിരേ ക്യാച്ചെടുക്കുന്നതിനിടെ ഇടതുകൈയിലെ വിരലിന് പൊട്ടലേറ്റ് യുവതാരം ശ്രെയാങ്ക പാട്ടീലിന് ടൂർണ്ണമെന്റിൽ തുടർന്ന് കളിക്കാൻ കഴിയാതെ വന്നതിനാൽ തനൂജയ്ക്ക് അവസരം കിട്ടി. വനിതാ പ്രീമിയർ ലീഗിൽ ഗുജറാത്തിനുവേണ്ടി കളിക്കുന്ന 26-കാരി ലെഗ് സ്പിന്നറുടെ ദേശീയ ടീമിലെ അരങ്ങേറ്റമത്സരമായി ഇത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ആഗോള അയ്യപ്പ സംഗമത്തിന് അനുമതി ; ഹർജി തള്ളി സുപ്രീംകോടതി

ന്യൂഡൽഹി : ആഗോള അയ്യപ്പ സംഗമം തടയണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി...

പതിനാറുകാരനെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസ് : 14 പ്രതികളിൽ 10 പേർ അറസ്റ്റിൽ

കാസർഗോഡ് : പതിനാറുകാരനെ ലൈം​ഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ കാസർഗോഡ് ഒരാൾ കൂടി...