Thursday, January 22, 2026

ടി20 വേൾഡ് കപ്പ്: പാക്കിസ്ഥാനെതിരെ രോഹിത് ശർമ്മയുടെ സാന്നിദ്ധ്യം ആശങ്കയിൽ

Date:

അയര്‍ലന്‍ഡിനെതിരായ ഉജ്ജ്വല വിജയത്തിനിടയിലും ഇന്ത്യയ്ക്ക് ആശങ്കയുണ്ടാക്കുന്ന ഏക കാര്യം പാക്കിസ്ഥാനെതിരെയുള്ള മത്സരത്തിൽ നായകൻ രോഹിത് ശർമ്മ കളിക്കുമോയെന്നതാണ്.
അയർലൻഡിനോടുള്ള മത്സരത്തിനിടെ രോഹിതിന് സംഭവിച്ച പരിക്കാണ് ആശങ്കക്ക് കാരണം.

മത്സരത്തിനിടെ കൈയ്യില്‍ പന്തു കൊണ്ട രോഹിത് കയറിപ്പോവുകയായിരുന്നു. അര്‍ദ്ധ സെഞ്ചുറി നേടി ടീമിനെ വിജയത്തിനടുത്തെത്തിച്ച ശേഷമാണ് രോഹിത് മടങ്ങിയത്. ജൂണ്‍ ഒമ്പതിനാണ് ഇന്ത്യാ – പാക്ക് മത്സരം.

അയർലൻഡിനെതിരെ ബാറ്റ് ചെയ്യവെ എട്ടാം ഓവറില്‍ ജോഷ്വ ലിറ്റില്‍ എറിഞ്ഞ ബോള്‍ രോഹിത്തിന്റെ കൈയില്‍ കൊള്ളുകയായിരുന്നു. 10ാം ഓവറിനു ശേഷം വേദന കാരണം രോഹിത് അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ടീം ഫിസിയോയും ഗ്രൗണ്ടിലേക്കു വന്നു.
ബാറ്റിംഗ് തുടരാതെ പിന്‍മാറാന്‍ രോഹിത് തീരുമാനിക്കുകയുമായിരുന്നു. പരിക്ക് അത്ര സാരമുള്ളതല്ലെന്ന് രോഹിത് പറഞ്ഞിട്ടുണ്ടെങ്കിലും പാക്കിസ്ഥാനെതിരേ അദ്ദേഹം കളിക്കുമോയെന്ന കാര്യത്തില്‍ ഇതു വരെ വ്യക്തതയില്ല.

പാക്കിസ്ഥാനെതിരേ രോഹിത്തിനെ നഷ്ടമായാല്‍ ഓപ്പണറെ മാത്രമല്ല ക്യാപ്റ്റനെ കൂടിയാണ് ഇന്ത്യക്കു നഷ്ടമാവുക. രോഹിത്ത് ഇല്ലെങ്കില്‍ സ്വാഭാവികമായും വൈസ് ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയായിരിക്കും ഇന്ത്യയെ നയിക്കുക.

അതേസമയം ഓപ്പണിംഗിലേക്ക് പുതിയൊരാളെ കൊണ്ടു വരേണ്ടി വരും അയര്‍ലന്‍ഡിനെതിരേ ഇറങ്ങിയ ഇലവനില്‍ ഓപ്പണര്‍ ആകാന്‍ പറ്റിയ വേറെ താരങ്ങളില്ല.

നിലവില്‍ ടീമിലുള്ള സ്പെഷ്യലിസ്റ്റ് ഓപ്പണര്‍ യുവതാരം യശസ്വി ജയ്സ്വാളാണ്. അത്ര മികച്ച ഫോമില്‍ അല്ലാത്തതു കൊണ്ടു മാത്രമാണ് വിരാട് കോഹ് ലിയെ ഓപ്പണിംഗിലേക്ക് കൊണ്ടു വന്നത്.

ഐപിഎല്ലില്‍ ഓപ്പണറായി മികച്ച പ്രകടനമാണ് കോഹ്ലി കാഴ്ച വച്ചതെങ്കിലും കഴിഞ്ഞ മത്സരത്തില്‍ അഞ്ചു പന്തുകളില്‍ നിന്ന് ഒരു റണ്‍സ് മാത്രം നേടി അദ്ദേഹം പുറത്തായി.
എന്നിരുന്നാലും പാക്കിസ്ഥാനെതിരേ ഓപ്പണിംഗ് ചെയ്യുന്നത് കോഹ് ലി തന്നെയായിരിക്കും. പിന്നെയുള്ള ഓപ്പണിംഗ് ചോയ്‌സുകള്‍ സഞ്ജു സാംസണും യശസ്വി ജയ്‌സ്വാളുമാണ്.

ബംഗ്ലാദേശിനെതിരായ സന്നാഹ മത്സരത്തില്‍ സഞ്ജുവിനെ ഓപ്പണ്‍ ചെയ്യിപ്പിച്ചത് ബാക്കപ്പ് ഓപ്പണര്‍ എന്ന സാദ്ധ്യത മനസ്സില്‍ കണ്ടുകൊണ്ടായിരിക്കണം.

രോഹിത്തിനു പകരം പുതിയ ഓപ്പണറെത്തുമ്പോള്‍ മൂന്നും നാലും സ്ഥാനങ്ങളില്‍ മാറ്റങ്ങൾക്ക് വഴിയില്ല. റിഷഭ് പന്ത്, സൂര്യകുമാര്‍ യാദവ് എന്നിവര്‍ തന്നെ തുടരും. അഞ്ചാം നമ്പറില്‍ വമ്പനടിക്കാരനായ ഓള്‍റൗണ്ടര്‍ ശിവം ദുബെക്ക് തന്നെയാണ് സാദ്ധ്യത.

ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, അര്‍ഷ്ദീപ് സിങ് എന്നീ മൂന്നു പേസര്‍മാരെയാണ് ഐറിഷ് ടീമിനെതിരേ ഇറക്കിയത്. ഈ നീക്കം ക്ലിക്കാവുകയും ചെയ്തിരുന്നു. പാക്കിസ്ഥാനെതിരേയും ഇതേ ഫോര്‍മുല പരീക്ഷിക്കാനാവും ഇന്ത്യ തയ്യാറെടുക്കുക. സ്പിന്നിന് അനുകൂലമായ പിച്ചാണ് ഉപയോഗിക്കുന്നതെങ്കില്‍ സിറാജിനു പകരം കുല്‍ദീപിനെ കളത്തിലെത്തും.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

‘പോറ്റിയെ ശബരിമലയിലല്ല, ജയിലിലാണ് ഇടതുപക്ഷം കയറ്റിയത്’ – കെ കെ ശൈലജ

തിരുവനന്തപുരം : ഉണ്ണികൃഷ്ണന്‍ പോറ്റിയെ ശബരിമലയില്‍ കയറ്റിയത് ഇടതുപക്ഷമല്ല, എന്നാൽ ജയിലില്‍...

പാർട്ടിക്ക് മതനിരപേക്ഷതയില്ലെന്ന് പറഞ്ഞ് സിപിഎം കൊല്ലം ജില്ലാ കമ്മിറ്റി അംഗം സുജ ചന്ദ്രബാബു മുസ്‌ലിം ലീഗിൽ ചേർന്നു

തിരുവനന്തപുരം: സിപിഎം കൊല്ലം ജില്ലാ കമ്മിറ്റി അംഗം സുജ ചന്ദ്രബാബു മുസ്‌ലിംലീഗിൽ...

ജൻ-സി പ്രതിഷേധങ്ങളുടെ അലയൊലിയൊടുങ്ങി; നേപ്പാളിൽ പൊതുതെരഞ്ഞെടുപ്പിന് അരങ്ങൊരുങ്ങി

കാഠ്മാണ്ഡു : ജെൻ-സി പ്രതിഷേധങ്ങളുടെ അലിയൊലിയൊടുങ്ങിയ നേപ്പാളിൽ പൊതുതെരഞ്ഞെടുപ്പിന് അരങ്ങൊരുങ്ങി. മാർച്ച്...

മെഡിസെപ് രണ്ടാം ഘട്ടം ഫെബ്രുവരി 1 മുതല്‍; സൗജന്യ ചികിത്സ 5 ലക്ഷമാക്കി ഉയർത്തി, വ‌‍‌ർഷം നൽകേണ്ടത് 687 രൂപ

തിരുവനന്തപുരം:സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ആശ്രിതര്‍ക്കുമായി ഏര്‍പ്പെടുത്തിയിട്ടുള്ള മെഡിസെപ് മെഡിക്കല്‍ ഇന്‍ഷുറന്‍സ് പദ്ധതിയുടെ...