Tuesday, January 13, 2026

സർവ്വകക്ഷി വിദേശ പ്രതിനിധി സംഘം : ലിസ്റ്റ് പുറത്തുവിട്ട് കേന്ദ്രം ; കോൺഗ്രസ് ഒഴിവാക്കിയവരും പട്ടികയിൽ

Date:

[ Photo Courtesy : X ]

ന്യൂഡൽഹി : ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ സര്‍വ്വകക്ഷി വിദേശ പ്രതിനിധി സംഘപ്പട്ടിക പുറത്തുവിട്ട് കേന്ദ്രസര്‍ക്കാര്‍. കോൺഗ്രസ് ഒഴിവാക്കിയ മനീഷ് തിവാരി, സൽമാൻ ഖുർഷിദ് , അമർ സിംഗ് എന്നിവർ പട്ടികയിലുണ്ട്. കോൺഗ്രസ് നൽകിയ പട്ടികയിൽ നിന്ന് ഉൾപ്പെടുത്തിയത് ആനന്ദ് ശർമ്മയെ മാത്രവും. സർക്കാർ ക്ഷണം നിരസിച്ചിട്ടും സൽമാൻ ഖുർഷിദിനെ ഉൾപ്പെടുത്തുകയും ചെയ്തു.

ശശി തരൂർ നേതൃത്വം നൽകുന്ന സംഘം യു എസ്, ബ്രസീൽ, പനാമ, കൊളംബിയ തുടങ്ങിയ രാജ്യങ്ങൾ സന്ദർശിക്കും. സിപിഐഎം എംപി ജോൺ ബ്രിട്ടാസിൻ്റെ നേതൃത്വത്തിലുള്ള സംഘം ഇന്തോനേഷ്യ, മലേഷ്യ, കൊറിയ, ജപ്പാൻ എന്നീ രാജ്യങ്ങൾ സന്ദർശിക്കും. മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ ഉൾപ്പെട്ട സംഘം ഈജിപ്ത് ,ഖത്തർ, എത്യോപ്യ, ദക്ഷിണാഫ്രിക്ക രാജ്യങ്ങളിലേക്കും മുസ്‌ലിം ലീഗ് എംപി ഇടി മുഹമ്മദ് ബഷീർ ഉൾപ്പെട്ട സംഘം യുഎഇ, കോംഗോ തുടങ്ങിയ രാജ്യങ്ങളിലും പോകും.

മനീഷ് തിവാരിയെ ഈജിപ്ത്, ഖത്തർ, എത്യോപ്യ രാജ്യങ്ങൾ സന്ദർശിക്കുന്ന പട്ടികയിലും സൽമാൻ ഖുർഷിദിനെ ഇന്തോനേഷ്യ, മലേഷ്യ തുടങ്ങിയ രാജ്യങ്ങൾ സന്ദർശിക്കുന്ന സംഘത്തിലുമാണ് ഉൾപ്പെടുത്തിയത്. ഗുലാം നബി ആസാദ് സൗദി, കുവൈറ്റ്, ബഹ്റിൻ ,അൽജീരിയ രാജ്യങ്ങൾ സന്ദർശിക്കുന്ന പട്ടികയിലാണ് ഉൾപ്പെടുത്തിയത്. എം.ജെ അക്ബറും പട്ടികയിലുണ്ട്. ഏഴ് സംഘങ്ങളായി 59 അംഗ പ്രതിനിധികൾ വിദേശരാജ്യങ്ങൾ സന്ദർശിച്ച് ഇന്ത്യയുടെ നിലപാട് വിശദീകരിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

രാഹുല്‍ മാങ്കൂട്ടത്തിലിന് ജാമ്യമില്ല ; മൂന്ന് ദിവസത്തെ എസ്‌ഐടി കസ്റ്റഡിയില്‍ വിട്ട് കോടതി

തിരുവല്ല: മൂന്നാം ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിലിനെ മൂന്നു ദിവസത്തെ പോലീസ്...

നവകേരള സർവ്വെ : ഫണ്ട് വിനിയോഗത്തിൽ സർക്കാരിനോട് വ്യക്തത തേടി ഹൈക്കോടതി

കൊച്ച: നവകേരള സർവ്വെയിൽ സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി. സർവ്വെയ്ക്ക് ഫണ്ട്...

വെനിസ്വേലയിലേക്ക് എണ്ണ എടുക്കാൻ പോയ ചൈനീസ് സൂപ്പർ ടാങ്കറുകൾ പാതിവഴിയിൽ യാത്ര അവസാനിപ്പിച്ച് മടങ്ങി

വെനിസ്വേലയിലേക്ക് എണ്ണ എടുക്കാൻ പുറപ്പെട്ട രണ്ട് ചൈനീസ് സൂപ്പർ ടാങ്കറുകൾ തിരിച്ച് മടങ്ങിയതായി...

ഇന്ത്യക്കാർക്ക് യാത്രാ ഇളവുകൾ പ്രഖ്യാപിച്ച് ജർമ്മനി ; ഇനി ട്രാൻസിറ്റ് വിസ ആവശ്യമില്ല

ന്യൂഡൽഹി : ജർമ്മനിയിലെ വിമാനത്താവളങ്ങൾ വഴി സഞ്ചരിക്കുന്ന ഇന്ത്യൻ പാസ്‌പോർട്ട് ഉടമകൾക്ക്...