Tuesday, September 22, 2026

എം ആർ അജിത് കുമാറിന് സ്ഥാനചലനം, ബറ്റാലിയൻ എഡിജിപി ആക്കി, മഹിപാൽ യാദവിന് എക്സൈസ് കമ്മിഷണറായി തുടരാം

Date:

തിരുവനന്തപുരം : എഡിജിപി എം ആർ അജിത്കുമാറിനെ എക്‌സൈസ് കമ്മീഷണറാക്കിയ തീരുമാനം പിൻവലിച്ച് സർക്കാർ. പകരം, മഹിപാൽ യാദവ് തന്നെ എക്സൈസ് കമ്മീഷണറായി തിരിച്ചെത്തും. ഒരാഴ്ച മുൻപ് നടന്ന അഴിച്ചു പണിയിൽ മഹിപാൽ യാദവിനെ ക്രൈം ബ്രാഞ്ചിലേയ്ക്ക് മാറ്റിയിരുന്നു. എം ആർ അജിത് കുമാറിന് ആംഡ് പോലീസ് ബറ്റാലിയൻ ചുമതല നൽകി.   പോലീസ് അക്കാദമി ഡയറക്ടറാക്കിയ ബൽറാം കുമാർ ഉപാധ്യായയും തിരികെ ജയിൽ മേധാവിയായി  ചുമതലയേൽക്കും.

കെ സേതുരാമനാണ് പുതിയ പോലീസ് അക്കാദമി ഡയറക്ടർ. പി പ്രകാശ് ക്രൈം റെക്കോർഡ്സ് ബ്യുറോ ഐജിയും , എ അക്ബർ കോസ്റ്റൽ പോലീസ് ഐജിയുമാകും. നിലവിൽ പോലീസ് ആസ്ഥാനത്തെ എഡിജിപിയായ എസ് ശ്രീജിത് ഐപിഎസിന് സൈബർ ഓപ്പറേഷൻസിന്റെ അധിക ചുമതല നൽകി. ക്രമസമാധാന ചുമതലയുള്ള എഡിജിപി എച്ച്.വെങ്കിടേഷ് ക്രൈം ബ്രാഞ്ചിന്റെ അധിക ചുമതലയും വഹിക്കും. സ്ഥലം മാറ്റപ്പെട്ടവർ പരാതി അറിയിച്ചതോടെയാണ് അസാധാരണ തിരുത്തലെന്നാണ് സർക്കാർ വിശദീകരണം.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

സിഎംആര്‍എല്‍-എക്സാലോജിക് കേസ്: ഇഡി കത്തിൽ അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കി സര്‍ക്കാര്‍

തിരുവനന്തപുരം : സിഎംആര്‍എല്‍-എക്‌സാലോജിക് കേസില്‍ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടുള്ള എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കത്തിൽ...

ബഫർ സോൺ ഏഴാം കരട് വിജ്ഞാപനം : സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി സിറോ മലബാർ സഭ

തിരുവനന്തപുരം : ബഫര്‍ സോണ്‍ വിഷയത്തിൽ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി സിറോ...

അളവിൽ കൂടിയ മദ്യം കൈവശം വെച്ച കേസ്:ആന്റോ അഗസ്റ്റിന് ഉപാധികളോടെ ജാമ്യം

കൊച്ചി: അളവിൽ കൂടുതൽ മദ്യം വീട്ടിൽ സൂക്ഷിച്ചതിൻ്റെ പേരിൽ എക്‌സൈസ് രജിസ്റ്റര്‍...

പാലക്കാട് റെയിൽവെ ഡിവിഷൻ വിഭജനത്തിൽ മാറ്റമില്ല; കേന്ദ്രമന്ത്രിയുമായുള്ള എംപിമാരുടെ കൂടിക്കാഴ്ച ഫലം കണ്ടില്ല

ന്യൂഡൽഹി : പാലക്കാട് റെയിൽവെ ഡിവിഷൻ വിഭജന കാര്യത്തിൽ മാറ്റമുണ്ടാവാനിടയില്ല.  പ്രശ്‌ന...