Tuesday, September 22, 2026

ചാരപ്പണി, ഐ‌എസ്‌ഐക്ക് വിവരങ്ങൾ ചോർത്തി ; യൂട്യൂബർ അടക്കം 6 പേർ അറസ്റ്റിൽ

Date:

ന്യൂഡൽഹി: ചാരപ്പണി നടത്തിയതിനും  ഐ‌എസ്‌ഐക്ക് വിവരങ്ങൾ ചോർത്തി നൽകിയതിനും ഹരിയാനയിൽ    ഒരു വനിതാ യൂട്യൂബർ അടക്കം 6 പേർ അറസ്റ്റിൽ. അറസ്റ്റിലായവരെല്ലാം ഐ.എസ്.ഐയുമായി നിരന്തരം ബന്ധപ്പെട്ടിരുന്നുവെന്നും ശത്രുവിന് വിവരങ്ങൾ നൽകിയിരുന്നുവെന്നും പോലീസ് പറഞ്ഞു. സംഭവത്തിൽ കൈതലിൽ നിന്നും പാനിപ്പത്തിൽ നിന്നും നുഹിൽ നിന്നും  ഓരോ പേരെ അറസ്റ്റ് ചെയ്തു, ഹിസാറിൽ നിന്നുമാണ് വനിതാ യൂട്യൂബറായ ജ്യോതി മൽഹോത്രയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇവരെ 5 ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു.

ജ്യോതി മൽഹോത്രയ്ക്ക് ഇൻസ്റ്റാഗ്രാമിൽ 377,000 സബ്‌സ്‌ക്രൈബർമാരും 132,000 ഫോളോവേഴ്‌സും ഉണ്ട്. ഈ വർഷം മാർച്ചിൽ പാക്കിസ്ഥാനിലേക്കുള്ള തന്റെ യാത്രയെക്കുറിച്ചുള്ള വീഡിയോകളും മൽഹോത്ര പോസ്റ്റ് ചെയ്തിരുന്നു. ഹരിയാന പോലീസ് പറയുന്നതനുസരിച്ച് ജ്യോതി മൂന്ന് തവണ പാക്കിസ്ഥാൻ സന്ദർശിച്ചിട്ടുണ്ട്. പോലീസ് അവരുടെ പാസ്‌പോർട്ട് പിടിച്ചെടുത്തു. ‘ട്രാവൽ വിത്ത് ജോ” എന്നാണ് ജ്യോതി മൽഹോത്രയുടെ യൂട്യൂബ് ചാനലിന്റെ പേര്. പാക്കിസ്ഥാൻ സന്ദർശിച്ച ജ്യോതി ഡൽഹിയിലെ പാക്കിസ്ഥാൻ ഹൈക്കമ്മീഷനിലെ ജീവനക്കാരനായ എഹ്‌സാൻ-ഉർ-റഹീം എന്ന ഡാനിഷുമായി ബന്ധം സ്ഥാപിച്ചതായും വിവരമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

സിഎംആര്‍എല്‍-എക്സാലോജിക് കേസ്: ഇഡി കത്തിൽ അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കി സര്‍ക്കാര്‍

തിരുവനന്തപുരം : സിഎംആര്‍എല്‍-എക്‌സാലോജിക് കേസില്‍ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടുള്ള എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കത്തിൽ...

ബഫർ സോൺ ഏഴാം കരട് വിജ്ഞാപനം : സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി സിറോ മലബാർ സഭ

തിരുവനന്തപുരം : ബഫര്‍ സോണ്‍ വിഷയത്തിൽ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി സിറോ...

അളവിൽ കൂടിയ മദ്യം കൈവശം വെച്ച കേസ്:ആന്റോ അഗസ്റ്റിന് ഉപാധികളോടെ ജാമ്യം

കൊച്ചി: അളവിൽ കൂടുതൽ മദ്യം വീട്ടിൽ സൂക്ഷിച്ചതിൻ്റെ പേരിൽ എക്‌സൈസ് രജിസ്റ്റര്‍...