‘വെള്ളം നല്‍കിയില്ലെങ്കില്‍ ഇന്ത്യയെ ശ്വാസം മുട്ടിക്കും’; പാക് ലഫ്റ്റ്‌നന്റ് ജനറലിൻ്റെ ഭീഷണി

Date:

ഇന്ത്യയ്‌ക്കെതിരെ വീണ്ടും പ്രകോപന പ്രസ്താവനയുമായി പാക്കിസ്ഥാന്‍ സൈനിക വക്താവ്. വെള്ളം നല്‍കിയില്ലെങ്കില്‍ ഇന്ത്യയെ ശ്വാസം മുട്ടിക്കുമെന്നാണ് പാക് ലഫ്റ്റ്‌നന്റ് ജനറല്‍ അഹമ്മദ് ഷരീഫ് ചൗധരിയുടെ ഭീഷണി. പാക്കിസ്ഥാനിലെ ഒരു സര്‍വ്വകലാശാലയില്‍ നടന്ന ചടങ്ങിനിടെയാണ് ലഫ്റ്റ്‌നന്റ് ജനറലിൻ്റെ പ്രകോപന പ്രസ്താവന.

നേരത്തെ പാക് ഭീകരവാദികളുടെ ഭാഗത്തു നിന്നും ഉണ്ടായ അതേ സ്വരമാണ് ലഫ്റ്റ്‌നന്റ് ജനറല്‍ അഹമ്മദ് ഷരീഫ് ചൗധരിയുടേതെന്നുമുള്ള വിമർശനം ഇതിനിടെ ഉയർന്നു കഴിഞ്ഞു. പാക് ഭീകരൻ ഹാഫിസ് സെയ്ദിൻ്റെതായിരുന്നു അന്ന് പുറത്തു വന്ന ഭീഷണി.

ഇന്ത്യ – പാക് സംഘർഷത്തിൽ വെടി നിർത്തൽ പ്രഖ്യാപിച്ചപ്പോഴും പാക്കിസ്ഥാൻ അതിര്‍ത്തി കടന്നുള്ള ഭീകരത അവസാനിപ്പിച്ചാൽ മാത്രമെത് സിന്ധു നദി ജല കരാര്‍ മരവിപ്പിച്ച നടപടിക്ക് എന്തെങ്കിലും മാറ്റമുണ്ടാവുകയുള്ളൂ എന്ന് ഇന്ത്യ വ്യക്തമാക്കിയതാണ്’ .
സിന്ധു നദീജല കരാര്‍ ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പാക്കിസ്ഥാന്‍ അയച്ച കത്ത് ഇന്ത്യ നിരസിക്കുകയും ചെയ്തിരുന്നു. ഭീകരവാദം അവസാനിപ്പിക്കാതെ തീരുമാനം പുനപരിശോധിക്കില്ലെന്നാണ് വിദേശകാര്യ മന്ത്രി എസ് ജയശങ്കറും വ്യക്തമാക്കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ശബരിമല സ്വര്‍ണ്ണക്കവർച്ച : ക്രിമിനല്‍ ഗൂഢാലോചന അന്വേഷിക്കാന്‍ ഉത്തരവിട്ട് ഹൈക്കോടതി; ‘ദേവസ്വം ബോര്‍ഡിന്റെ മിനുട്‌സ് പിടിച്ചെടുക്കണം’

കൊച്ചി: ശബരിമല സ്വര്‍ണ്ണക്കവർച്ച കേസിൽ ക്രിമിനല്‍ ഗൂഢാലോചന അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ...

റഷ്യൻ എണ്ണയിൽ മോദി ഉറപ്പു തന്നെന്ന് വീണ്ടും ട്രംപ് ; വ്യാപാരക്കരാർ പുന:പരിശോധിച്ചേക്കും

ന്യൂഡൽഹി:  റഷ്യൻ എണ്ണയുടെ കാര്യത്തിൽ മോദി നൽകിയ ഉറപ്പിന്മേൽ ഇന്ത്യയുമായുള്ള വ്യാപാരക്കരാർ...

ഇരുമുടിക്കെട്ടുമായി പതിനെട്ടാംപടി ചവിട്ടി അയ്യനെ തൊഴുത് രാഷ്ട്രപതി

ശബരിമല : ഇരുമുടിക്കെട്ടുമായി പതിനെട്ടാംപടി ചവിട്ടി അയ്യപ്പ ദർശനം നടത്തി രാഷ്ട്രപതി'...