പുതിയ വിദ്യാർത്ഥി വിസ അഭിമുഖങ്ങൾ താൽക്കാലികമായി നിർത്തി യുഎസ്

Date:

വാഷിംങ്ടൺ : ലോകമെമ്പാടുമുള്ള യുഎസ് കോൺസുലേറ്റുകളോട് പുതിയ വിദ്യാർത്ഥി വിസ അഭിമുഖങ്ങൾ താൽക്കാലികമായി നിർത്താൻ ഉത്തരവിട്ട് ഡൊണാൾഡ് ട്രംപ് ഭരണകൂടം. സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ഒപ്പിട്ട രേഖകളെ ഉദ്ധരിച്ച് പൊളിറ്റിക്കോ റിപ്പോർട്ട് ചെയ്തതാണ് വിവരം. അമേരിക്കയിൽ പഠിക്കാൻ അപേക്ഷിക്കുന്ന എല്ലാ വിദേശ വിദ്യാർത്ഥികൾക്കും സോഷ്യൽ മീഡിയ പരിശോധന നിർബന്ധമാക്കാനുള്ള വിശാലമായ പദ്ധതിയുടെ ഭാഗമാണ് ഈ നീക്കം.

നടപടി വിദ്യാർത്ഥി വിസ പ്രോസസ്സിംഗിനെ ഗുരുതരമായി തടസ്സപ്പെടുത്തുമെന്നും അന്താരാഷ്ട്ര പ്രവേശനത്തെ വളരെയധികം ആശ്രയിക്കുന്ന യുഎസ് സർവ്വകലാശാലകളെ സാമ്പത്തികമായി ബുദ്ധിമുട്ടിലാക്കുമെന്നും റിപ്പോർട്ട് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
“ഉടൻ പ്രാബല്യത്തിൽ വരും, ആവശ്യമായ സോഷ്യൽ മീഡിയ സ്ക്രീനിംഗും പരിശോധനയും വിപുലീകരിക്കുന്നതിനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി, കൂടുതൽ മാർഗ്ഗനിർദ്ദേശങ്ങൾ സെപ്റ്റൽ പുറപ്പെടുവിക്കുന്നതുവരെ കോൺസുലാർ വിഭാഗങ്ങൾ അധിക വിദ്യാർത്ഥി അല്ലെങ്കിൽ എക്സ്ചേഞ്ച് വിസിറ്റർ (എഫ്, എം, ജെ) വിസ അപ്പോയിന്റ്മെന്റ് ചേർക്കരുത്. വരും ദിവസങ്ങളിൽ മാറ്റം പ്രതീക്ഷിക്കുന്നു,” പൊളിറ്റിക്കോ റിപ്പോർട്ടിലെ രേഖയിൽ പറയുന്നു.

പുറത്തുവന്ന ഉത്തരവിൽ പുതിയ പരിശോധന എന്തായിരിക്കുമെന്ന് വിശദമാക്കിയിട്ടില്ലെങ്കിലും ,  ഭീകരവാദത്തിനെതിരെയും ജൂതവിരുദ്ധതയെ ചെറുക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതായിരിക്കുമെന്നാണ് സൂചന
2023-24 അദ്ധ്യയന വർഷത്തിൽ യുഎസ് കോളേജുകളിലും സർവ്വകലാശാലകളിലും ചേർന്നത് 1.1 ദശലക്ഷത്തിലധികം അന്താരാഷ്ട്ര വിദ്യാർത്ഥികളാണെന്ന് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റർനാഷണൽ എഡ്യൂക്കേഷന്റെ ഡാറ്റ വ്യക്തമാക്കുന്നു. നാഷണൽ അസോസിയേഷൻ ഓഫ് ഫോറിൻ സ്റ്റുഡന്റ് അഡ്വൈസറിന്റെ റിപ്പോർട്ട് അനുസരിച്ച്, വിദേശ വിദ്യാർത്ഥികൾ പ്രതിവർഷം 43.8 ബില്യൺ യുഎസ് ഡോളർ യുഎസ് സമ്പദ്‌വ്യവസ്ഥക്ക് സംഭാവന നൽകുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ആഗോള അയ്യപ്പ സംഗമത്തിന് സമാപനം; വികസന പദ്ധതികൾ നടപ്പാക്കാൻ 18 അംഗ സമിതി

ശബരിമല : ആഗോള അയ്യപ്പ സംഗമത്തിന് സമാപനമായി. ദേവസ്വം ബോർഡ് പ്രസിഡണ്ടിൻ്റെ...

മോഹൻലാലിന് 2023 ലെ ദാദാസാഹിബ് ഫാൽക്കെ പുരസ്ക്കാരം

ന്യൂഡൽഹി : മലയാളത്തിന്റെ മോഹൻലാലിന് 2023 ലെ ദാദാസാഹിബ് ഫാൽക്കെ പുരസ്ക്കാരം. രാജ്യത്തെ ചലച്ചിത്ര...