വെടിനിർത്തലിൽ താരിഫ് വിഷയം ചർച്ചകളുടെ ഭാഗമേ ആയിരുന്നില്ല ; ട്രംപിൻ്റെ അവകാശവാദത്തെ തള്ളി ഇന്ത്യ

Date:

ന്യൂഡൽഹി : ഓപ്പറേഷൻ സിന്ദൂരിന് ശേഷമുണ്ടയ ഇന്ത്യ-പാക് സംഘർഷത്തിൽ വെടിനിർത്തൽ പ്രഖ്യാപിച്ചത് സംബന്ധിച്ച ചർച്ചകളിൽ തീരുവ വിഷയമായിരുന്നെന്ന ട്രംപിൻ്റെ അവകാശവാദത്തെ തള്ളി ഇന്ത്യ. തീരുവ വിഷയം യുഎസുമായുള്ള ചർച്ചകളുടെ ഭാഗമല്ലെന്ന് ഇന്ത്യ ആവർത്തിച്ചു. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള വെടിനിർത്തലിന് യുഎസ് മദ്ധ്യസ്ഥതക്ക് സഹായിച്ചത് തീരുവ സംബന്ധിച്ച ഭീഷണിയാണെന്ന് ഡൊണാൾഡ് ട്രംപ് ഭരണകൂടം കോടതിയെ അറിയിച്ചതിനെത്തുടർന്ന് വിദേശകാര്യ മന്ത്രാലയം നിലപാട് വ്യക്തമാക്കി.

“ഈ പ്രത്യേക വിഷയത്തോടുള്ള ഇന്ത്യയുടെ എതിർപ്പ്  വ്യക്തമാക്കിയിട്ടുണ്ട്. മെയ് 7 ന് ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചതുമുതൽ മെയ് 10 ന് നിർത്തലാക്കുന്നതുവരെ ഇന്ത്യയും യുഎസും തമ്മിൽ സംഭാഷണം ഉണ്ടായിരുന്നു. താരിഫ് പ്രശ്നം ചർച്ചയിൽ ഒരിക്കലും ഉയർന്നുവന്നില്ല,” വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

സിഡ്നിയിൻ  ഇന്ത്യയ്ക്ക് ആശ്വാസ ജയം; രോഹിത് ശർമ്മയ്ക്ക് സെഞ്ച്വറി, വിരാട് കോഹ്‌ലിയും തിളങ്ങി

സിഡ്നിയിൽ ഓസ്ട്രേലിയക്കെതിരെ  മൂന്നാം ഏകദിനത്തിൽ തിളങ്ങി ഇന്ത്യ. .   9 വിക്കറ്റിനാണ് ഇന്ത്യൻ...

‘ഹെഡ്ഗേവറെയും സവർക്കറെയും കേരളത്തിലെ കുട്ടികളെ പഠിപ്പിക്കില്ല’; സുരേന്ദ്രൻ്റെ പ്രസ്താവനയ്ക്ക് മന്ത്രി ശിവൻകുട്ടിയുടെ മറുപടി

തിരുവനന്തപുരം : ഹെഡ്ഗേവറെയും സവർക്കറെയും കേരളത്തിലെ കുട്ടികളെ പഠിപ്പിക്കാൻ സംസ്ഥാന സർക്കാർ...

തൃശൂരിൽ എടപ്പാൾ സ്വദേശിയിൽ നിന്ന് 75 ലക്ഷം രൂപ കവർന്ന് കാറിലെത്തിയ സംഘം

തൃശൂർ : മണ്ണുത്തിയിൽ വൻ കവർച്ച. ബൈപ്പാസ് ജംഗ്ഷന് സമീപം ചായക്കടയിലിരിക്കുകയായിരുന്ന ആളുടെ...