പ്ലസ് വൺ ക്ലാസുകൾ ബുധനാഴ്ച തുടങ്ങും ; ഇനിയും അപേക്ഷിക്കാൻ അവസരം

Date:

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വൺ ക്ലാസ്സുകൾ ബുധനാഴ്ച ആരംഭിക്കും. ഇതുവരെ അപേക്ഷിക്കുവാൻ കഴിയാത്തവർക്കും, അപേക്ഷയിൽ തെറ്റായ വിവരങ്ങൾ നൽകിയവർക്കും ഇനിയും അപേക്ഷ നൽകാൻ സമയമുണ്ട്. 4688 സീറ്റുകൾ ഇനി ബാക്കിയുണ്ട്. സപ്ലിമെൻ്ററി അലോട്മെൻ്റിലൂടെ ഇത് പൂർത്തിയാക്കും.

പ്ലസ് വൺ പ്രവേശനത്തിനുള്ള മൂന്നാം അലോട്മെൻ്റ് പ്രസിദ്ധീകരിച്ചപ്പോൾ 87,928 പേർക്ക് കൂടി സീറ്റ് ലഭിച്ചു. ഇതോടെ മെറിറ്റ് സീറ്റിലേക്കുള്ള ഏകജാലക പ്രവേശനത്തിൻ്റെ മൂന്നാം ഘട്ടം പൂർത്തിയാക്കിയപ്പോൾ  ആകെ 3,12,908 പേർക്ക് അലോട്മെൻ്റ് ലഭിച്ചു.

മൂന്നാം അലോട്മെൻ്റിൽ 57,572 പേർക്കാണ് ഉയർന്ന ഓപ്ഷൻ ലഭിച്ചത്. സ്പോർട്സ് ക്വാട്ടയിൽ 5,310 പേർക്കും മോഡൽ റെസിഡൻഷ്യൽ സ്കൂളുകളിൽ (എംആർഎസ്‌) 1,170 പേർക്കും അലോട്മെൻ്റ് നേടാനായി. സ്പോർട്സ് ക്വാട്ടയിൽ 2,889 സീറ്റും എംആർഎസുകളിൽ 359 സീറ്റും ഒഴിവുണ്ട്. മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ മൂന്നാമത്തേതും അവസാനത്തേതുമായ അലോട്മെൻ്റ് ലഭിച്ചവർക്കുള്ള പ്രവേശനം ജൂൺ 16ന് രാവിലെ 10 മണി മുതൽ ജൂൺ 17 വൈകിട്ട് 5 മണി വരെ നടക്കും

അലോട്മെൻ്റ് വിവരങ്ങൾ അഡ്മിഷൻ വെബ്സൈറ്റായ www.hscap.kerala.gov.in ലെ Candidate Login-SWS ലെ Third Allot Results ലിങ്കിലൂടെ ലഭിക്കും. അലോട്മെൻ്റ് ലഭിച്ചവർ കാൻഡിഡേറ്റ് ലോഗിനിലെ Third Allot Results ലിങ്കിൽ നിന്നും ലഭിക്കുന്ന അലോട്മെൻ്റ് ലെറ്ററിൽ പ്രതിപാദിച്ചിരിക്കുന്ന സ്കൂളിൽ പ്രവേശനത്തിനായി ആവശ്യമുള്ള സർട്ടിഫിക്കറ്റുകളുടെ അസൽ സഹിതം രക്ഷകർത്താവിനോടൊപ്പം ഹാജരാകണം.

അലോട്മെൻ്റ് ലഭിച്ച സ്കൂളിൽ നിന്നും അഡ്മിഷൻ സമയത്ത് അലോട്മെൻ്റ് ലെറ്റർ പ്രിൻ്റ് എടുത്ത് നൽകും. ഒന്ന്, രണ്ട് അലോട്മെൻ്റുകളിൽ താൽക്കാലിക പ്രവേശനം നേടിയ വിദ്യാർത്ഥികൾക്ക് ഈ അലോട്മെൻ്റിൽ ഉയർന്ന ഓപ്ഷനിൽ സീറ്റ് ലഭിച്ചിട്ടില്ലെങ്കിൽ പുതിയ അലോട്മെൻ്റ് ലെറ്റർ ആവശ്യമില്ല.താൽക്കാലിക പ്രവേശനത്തിലുള്ള വിദ്യാർത്ഥികൾക്ക് ഹയർ ഓപ്ഷൻ നിലനിർത്താൻ ഇനി അവസരം ഉണ്ടാകില്ല. അതുകൊണ്ട് അലോട്മെൻ്റ് ലഭിച്ച എല്ലാ വിദ്യാർത്ഥികളും ഇന്നും നാളെയുമായ ഫീസടച്ച് സ്ഥിരപ്രവേശനം നേടണം.

അലോട്മെൻ്റ് ലഭിച്ചിട്ടും പ്രവേശനം നേടാതിരിക്കുന്ന വിദ്യാർത്ഥികളെ ഇനിയുള്ള സപ്ലിമെൻ്ററി അലോട്മെൻ്റുകളിൽ പരിഗണിക്കില്ല. സ്പോർട്സ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ അവസാന അലോട്ട്‌മെന്റും ഇതോടൊപ്പം പ്രസിദ്ധീകരിക്കും. പ്രവേശനം ജൂൺ 16 ന് രാവിലെ 10 മുതൽ ജൂൺ 17 ന് വൈകിട്ട് 5 മണി വരെയാണ്.

മെരിറ്റ് ക്വാട്ട മൂന്നാം അലോട്മെൻ്റിനൊപ്പം സ്പോർട്സ് ക്വാട്ട രണ്ടാം അലോട്മെൻ്റ് പ്രകാരമുള്ള അഡ്മിഷൻ, കമ്മ്യൂണിറ്റി ക്വാട്ട, മാനേജ്മെൻ്റ് ക്വാട്ട, അൺ എയ്ഡഡ് ക്വാട്ട അഡ്മിഷൻ എന്നിവയും നടക്കുന്നതിനാൽ വിവിധ ക്വാട്ടകളിൽ പ്രവേശനത്തിന് അർഹത നേടുന്ന വിദ്യാർഥികൾ ഏറ്റവും അനുയോജ്യമായ ക്വാട്ടയിലെ പ്രവേശനം തെരഞ്ഞെടുക്കണം. പ്രവേശന നടപടികൾ ഒരേ കാലയളവിൽ നടക്കുന്നതിനാൽ ഏതെങ്കിലും ക്വാട്ടയിൽ പ്രവേശനം നേടിയാൽ മറ്റൊരു ക്വാട്ടയിലേക്ക് പ്രവേശനം മാറ്റാൻ സാധിക്കില്ല.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

‘ചരിത്രത്തെ വളച്ചൊടിച്ച് പ്രചാരണായുധമാക്കരുത്’ : മോദിയുടെ അസം ഗൂഢാലോചന പരാമർശത്തിനെതിരെ കോൺഗ്രസ്

ന്യൂഡൽഹി : സ്വാതന്ത്ര്യത്തിന് മുമ്പ് അസം പാക്കിസ്ഥാന് കൈമാറാൻ കോൺഗ്രസ് ഗൂഢാലോചന...

കാലോത്സവത്തെ ഉത്തരവാദിത്വമുള്ള ഉത്സവമാക്കാൻ ആഹ്വാനം ചെയ്ത് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം : സ്ക്കൂൾ കാലോത്സവത്തെ ഉത്തരവാദിത്വമുള്ള ഉത്സവമാക്കി മാറ്റണമെന്ന് വിദ്യാഭ്യാസ മന്ത്രി...

രാഷ്ട്രീയ നിലപാട് മാറ്റുന്നുവെന്നത് വ്യാജപ്രചരണം, എൽഡിഎഫിനൊപ്പം തുടരും : സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ

കോട്ടയം : കേരള കോൺഗ്രസ് എമ്മിൽനിന്നും പുറത്തുപോകുന്നു എന്ന തരത്തിലുള്ള പ്രചാരണങ്ങൾ തള്ളി...