ഇറാന്‍ ദേശീയ ടെലിവിഷന്‍ ആസ്ഥാനം ആക്രമിച്ച് ഇസ്രയേല്‍ ; ലൈവ് സംപ്രേക്ഷണത്തിനിടെ ബോംബ് വീണ് അവതാരക ഓടി രക്ഷപ്പെട്ടു

Date:

ടെഹ്‌റാന്‍: ഇറാന്റെ ദേശീയ ടെലിവിഷനായ ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന്‍ ബ്രോഡ്കാസ്റ്റിങ് (ഐആര്‍ഐബി) ആസ്ഥാനം ആക്രമിച്ച് ഇസ്രയേല്‍  തത്സമയം സംപ്രേക്ഷണത്തിനിടെ ബോംബ് വീണ് കെട്ടിടം ഇടിഞ്ഞുവീഴുന്നതും അവതാരക സഹര്‍ ഇമാമി
ന്യൂസ് റൂമിൽ നിന്ന് ഓടി രക്ഷപ്പെടുന്നതും വീഡിയോ ദൃശ്യങ്ങളിൽ കാണാം.

ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാനിലെ ഐആര്‍ഐബിയുടെ ആസ്ഥാനത്താണ് ആക്രമണം നടന്നത്. ആക്രമണം നടന്നതായി ഇറാന്‍ സ്ഥിരീകരിച്ചു. ആക്രമണത്തെ തുടര്‍ന്ന് ഐആര്‍ഐബി ന്യൂസ് നെറ്റ്‌വര്‍ക്കില്‍ തത്സമയ പരിപാടികള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചെങ്കിലും ഉടനെ വീണ്ടും പ്രക്ഷേപണം ആരംഭിച്ചു.

ഐആര്‍ഐബിയുടെ ആസ്ഥാനം സ്ഥിതി ചെയ്യുന്ന
ടെഹ്റാനിലെ മേഖലയില്‍നിന്ന് ആളുകളോട് ഒഴിഞ്ഞുപോകാനുള്ള ഇസ്രയേല്‍ പ്രതിരോധ സേനയുടെ മുന്നറിയിപ്പിന് പിന്നാലെ തന്നെയായിരുന്നു ബോംബ് വർഷവും. ‘ഇറാന്റെ പ്രചാരണത്തിന്റെയും പ്രകോപനത്തിന്റെയും മുഖപത്രം അപ്രത്യക്ഷമാകാന്‍ പോകുന്നു’ എന്ന് ആക്രമണം സംബന്ധിച്ച് ഇസ്രയേല്‍ പ്രതിരോധ മന്ത്രി ഇസ്രായേല്‍ കാറ്റ്സ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

മോന്ത ചുഴലിക്കാറ്റ് വരുന്നു; കേരളത്തിൽ കനത്ത മഴക്ക് സാദ്ധ്യതയെന്നും മുന്നറിയിപ്പ്

തിരുവനന്തപുരം : കേരളത്തില്‍ കാലവര്‍ഷത്തിന് സമാനമായ മഴ ലഭിക്കാന്‍ സാദ്ധ്യതയെന്ന് കാലാവസ്ഥ...

‘പാഠ്യപദ്ധതി തീരുമാനിക്കുന്നത് സംസ്ഥാന സര്‍ക്കാര്‍; പിഎം ശ്രീയിലെ പങ്കാളിത്വം തന്ത്രപരമായ നീക്കം’: വിദ്യാഭ്യാസമന്ത്രി

തിരുവനന്തപുരം : ദേശീയ വിദ്യാഭ്യാസ നയ(എന്‍ഇപി)ത്തിന്റെ ഭാഗമായുള്ള പിഎംശ്രീ പദ്ധതിയില്‍ പങ്കാളിയാകാന്‍...

കനത്ത മഴ: പൊന്മുടി ഇക്കോ ടൂറിസംഅടച്ചു; ഇനിയൊരു അറിയിപ്പ് ഉണ്ടാകും വരെ തുറക്കില്ല

തിരുവനന്തപുരം : കനത്ത മഴയെ തുടര്‍ന്ന് തിരുവനന്തപുരത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ...