ഗവേഷണ വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു ; വകുപ്പ് മേധാവി അറസ്റ്റിൽ

Date:

കണ്ണൂർ: കണ്ണൂർ സർവ്വകലാശാലയുടെ ഒരു ക്യാമ്പസിലെ ഗവേഷണ വിദ്യാർത്ഥിനിയെ പീഡിപ്പിച്ചെന്ന പരാതിയിൽ വകുപ്പ് മേധാവി അറസ്റ്റിൽ. കോഴിക്കോട് കുറ്റ്യാടി ദേവർകോവിലിലെ കല്ലാൻകണ്ടി ഹൗസിൽ കുഞ്ഞഹമ്മദിനെ (59)യാണ് ധർമ്മടം പോലീസ് അറസ്റ്റുചെയ്തത്.

2024 മാർച്ചിലാണ് കേസിനാസ്‌പദമായ സംഭവം. വിദ്യാർത്ഥിനിയെ ഗവേഷണത്തിനിടെ അദ്ധ്യാപകന്റെ ചേംബറിലും തലശ്ശേരിയിലെ ലോഡ്ജിലും എത്തിച്ച് പീഡിപ്പിച്ചുവെന്നാണ് പരാതി. ഭർതൃമതിയായ വിദ്യാർത്ഥിനി നേരിട്ട് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. ബലാത്സംഗം ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർത്താണ് കുഞ്ഞഹമ്മദിനെതിരെ കേസെടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ കണ്ണൂർ സെൻട്രൽ ജയിലിൽ റിമാൻഡുചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ആഗോള അയ്യപ്പ സംഗമത്തിന് അനുമതി ; ഹർജി തള്ളി സുപ്രീംകോടതി

ന്യൂഡൽഹി : ആഗോള അയ്യപ്പ സംഗമം തടയണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി...

പതിനാറുകാരനെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസ് : 14 പ്രതികളിൽ 10 പേർ അറസ്റ്റിൽ

കാസർഗോഡ് : പതിനാറുകാരനെ ലൈം​ഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ കാസർഗോഡ് ഒരാൾ കൂടി...