ആദ്യ മറുപടി ഈ വഴി; ഖത്തറിലെ യുഎസ് താവളങ്ങളിൽ ഇറാൻ്റെ മിസൈൽ ആക്രമണം

Date:

ഇറാൻ്റെ ആണവ കേന്ദ്രങ്ങളിൽ അമേരിക്ക നടത്തിയ വ്യോമാക്രമണത്തിന് മറുപടി നൽകി ഇറാൻ. തിങ്കളാഴ്ച ഖത്തറിലെ യുഎസ് സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ ആറ് മിസൈലുകൾ വിക്ഷേപിച്ചുവെന്നാണ് ആക്സിയോസിന്റെ റിപ്പോർട്ട് പറയുന്നത്.
ഇറാനിയൻ സ്റ്റേറ്റ് ടെലിവിഷൻ ഓപ്പറേഷൻ ബെഷരത്ത് ഫത്താ ആരംഭിച്ചതായി പ്രഖ്യാപിച്ചു. വിക്ഷേപണങ്ങൾക്ക് തൊട്ടുപിന്നാലെ ഖത്തർ തലസ്ഥാനമായ ദോഹയിൽ സ്ഫോടനങ്ങൾ കേട്ടതായി ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് റോയിട്ടേഴ്‌സും എഎഫ്‌പി വാർത്താ ഏജൻസികളും റിപ്പോർട്ടു ചെയ്തു.

ഖത്തറിലെ യുഎസ് കേന്ദ്രങ്ങളെ ലക്ഷ്യം വെച്ചാണ് മിസൈലുകൾ വിക്ഷേപിച്ചതെന്ന് ഒരു ഇസ്രായേലി ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ആക്സിയോസ് പറഞ്ഞു. എന്നാൽ, മിസൈൽ പതിച്ചതിൻ്റെ ആഘാതമോ ആളപായമോ ഉണ്ടായതായി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
ശനിയാഴ്ച രാത്രി യുഎസ്  ഇറാൻ്റെ ആണവ കേന്ദ്രങ്ങൾ ആക്രമിച്ചതിനെ തുടർന്ന് ഇറാൻ്റെ പ്രതികാരം ഏത് രീതിയിൽ എങ്ങനെ നടക്കുമെന്നതിനെക്കുറിച്ച് മിഡിൽ ഈസ്ററ് പൊതുവെ ആശങ്കയിലായിരുന്നു. അമേരിക്കൻ സൈനികത്താവളങ്ങളുള്ള മിഡിൽ ഈസ്റ്റ് രാജ്യങ്ങൾ ഇക്കാര്യത്തിൽ ജനങ്ങളുടെയും രാജ്യത്തിൻ്റെയും സുരക്ഷ ഉറപ്പാക്കുന്നതിനുള്ള തിടുക്കത്തിലുമായിരുന്നു.

ഇതേ സമയം തന്നെ, അമേരിക്കയുടേയോ ഇസ്രായേലിൻ്റേയോ കപ്പലുകൾ ചെങ്കടലിലൂടെ കടന്നുപോകാൻ അനുവദിക്കില്ലെന്നും ഇറാൻ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

യുഎസ് താരിഫ് കേരളത്തേയും ബാധിക്കും; വ്യവസായങ്ങൾക്കും കയറ്റുമതിയ്ക്കും ഭീഷണിയെന്ന് ധനകാര്യമന്ത്രി ബാലഗോപാൽ

തിരുവനന്തപുരം : യു എസ് താരിഫുകൾ കേരളത്തിലെ പരമ്പരാഗത കയറ്റുമതി വ്യവസായങ്ങൾക്ക് വെല്ലുവിളിയാകുമെന്ന്...

സംസ്ഥാനത്ത് ‘സ്ത്രീ ക്ലിനിക്കുകള്‍’ക്ക് തുടക്കമായി ; ആറ് മാസത്തിലൊരിക്കല്‍ സ്ത്രീകൾ ആരോഗ്യ പരിശോധന നടത്തണമെന്ന് മന്ത്രി വീണാ ജോർജ്

തിരുവനന്തപുരം : സംസ്ഥാനത്ത് 'സ്ത്രീ ക്ലിനിക്കുകള്‍'ക്ക് തുടക്കമായി. സ്ത്രീ ക്ലിനിക്കുകള്‍ സംസ്ഥാനത്തെ...