തിരുവനന്തപുരം : തേവലക്കര സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയായ മിഥുൻ ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ പ്രധാനാദ്ധ്യാപികയായ എസ്. സുജയ്ക്ക് സസ്പെൻഷൻ. പ്രധാനാദ്ധ്യാപികയെ ഉടന്‍ സസ്പെൻ്റ്ചെയ്യാന്‍ മാനേജ്‌മെന്റിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി രാവിലെ പറത്തിരുന്നു. മാനേജ്‌മെന്റ് ചെയ്തില്ലെങ്കില്‍ സര്‍ക്കാര്‍ സസ്‌പെൻഡ് ചെയ്യുമെന്നാണ് മന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞത്.
സ്കൂളിൽ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിൽ പ്രധാനാദ്ധ്യാപികയായ സുജയുടെ ഭാഗത്ത് വീഴ്ചയുണ്ടായി എന്നാണ് മാനേജർ ആർ. തുളസീധരൻപിള്ള പുറത്തിറക്കിയ ഉത്തരവ് പറയുന്നത്. സ്കൂളിലെ മുതിർന്ന അദ്ധ്യാപികയായ ജി. മോളിക്കാണ് പകരം ചുമതല.