Friday, January 16, 2026

അതുല്യയുടെ മരണത്തില്‍ താന്‍ നിരപരാധിയെന്ന്  ഭര്‍ത്താവ് സതീഷ് മാധ്യമങ്ങളോട്

Date:

ഷാര്‍ജയില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ കൊല്ലം സ്വദേശി അതുല്യയുടെ മരണത്തില്‍ താന്‍ നിരപരാധിയെന്ന് വെളിപ്പെടുത്തി ഭര്‍ത്താവ് സതീഷ് രംഗത്ത്. അതുല്യ തന്നെ മര്‍ദ്ദിക്കാറുണ്ടെന്നും സതീഷ് ആരോപിച്ചു. ഫേസ്ബുക്ക് പോസ്റ്റ് താൻ തന്നെയാണ് ഇട്ടതെന്നും താനും ആത്മഹത്യ ശ്രമം നടത്തിയതായും കൊല്ലം ശാസ്താംകോട്ട സ്വദേശിയായ സതീഷ് മാധ്യമങ്ങളോട് പറഞ്ഞു.

”ശനിയാഴ്ച മുതൽ അതുല്യ പുതിയ ജോലിക്ക് പോകാൻ ഇരുന്നതാണ്. സംഭവം നടക്കുമ്പോൾ താൻ പുറത്തായിരുന്നു. തിരികെ വന്നപ്പോഴാണ് അതുല്യയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത് ”- സതീഷ് പറഞ്ഞു.
“ഞാൻ വെള്ളിയാഴ്ച ഡ്യൂട്ടി കഴിഞ്ഞ് വന്നതാണ്. അതുല്യ ശനിയാഴ്ച മുതൽ പുതിയ ജോലിക്ക് പോകാൻ ഇരുന്നതാണ്. അവൾ അത് ഓക്കേയാണെന്ന് പറഞ്ഞതുകൊണ്ട് അവൾക്ക് ജോലിക്ക് പോകാനുള്ള സാധനങ്ങൾ എല്ലാം വാങ്ങി കൊടുത്തിരുന്നു. പോകാനുള്ള വണ്ടിയുടെ കാര്യങ്ങളും അറേഞ്ച് ചെയ്തു. ആ വണ്ടിക്ക് കൊടുക്കാനുള്ള പൈസയും കൊടുത്തു. എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ അവളുടെ കയ്യിൽ വെക്കാനുള്ള കാശും ഞാൻ കൊടുത്തിരുന്നു. എന്റെ ഒരു ക്രെഡിറ്റ് കാർഡ് ഉണ്ട് മോളെ എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ വെച്ചോളൂ എന്ന് പറഞ്ഞിട്ട് ഞാൻ അതും കൊടുത്തിരുന്നു. “

“വീക്കെൻഡിൽ ഞാൻ വല്ലപ്പോഴും കഴിക്കാറുണ്ട്, അത് ശരിയാണ്. അങ്ങനെ കഴിച്ചുകൊണ്ടിരിക്കുമ്പോൾ അജ്മാനിൽ ഉള്ള എന്റെ ഒരു സുഹൃത്ത് വിളിച്ചു ഞാൻ അങ്ങോട്ട് പോയി. ഞാൻ പോയിട്ട് തിരികെ വരുമ്പോൾ കാണുന്ന കാഴ്ച അവൾ ഹാങ്ങ് ചെയ്തിട്ട് സിമ്പിൾ ആയിട്ട് കാലൊക്കെ ഇങ്ങനെ മടങ്ങി നിൽക്കുന്നതാണ്. അവൾക്ക് ചവിട്ടാവുന്ന ഹൈറ്റിൽ ആണ് അവൾ ഹാങ്ങ് ചെയ്തിരിക്കുന്നത്. അപ്പോൾ വെപ്രാളത്തിൽ ഞാൻ ശ്രദ്ധിച്ചില്ല പിന്നീട് ഞാൻ കാണുന്ന കാഴ്ച, മൂന്നു പേര് പിടിച്ചാൽ അനങ്ങാത്ത എന്റെ കട്ടിൽ പൊസിഷൻ മാറി കിടക്കുന്നുണ്ടായിരുന്നു. “

“ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടത് ഞാൻ തന്നെയാണ്. ഞാനും ഇവിടെ ഹാങ്ങ് ചെയ്യാൻ ശ്രമിച്ചു. അതുല്യ എന്ന മൈൻഡ് സെറ്റിൽ നിൽക്കുന്ന ഞാൻ അവൾ തൂങ്ങിയ അതേ ഫാനിൽ എന്റെ കൈലി വച്ചിട്ട് ആത്മഹത്യയ്ക്ക് ശ്രമിച്ചു. അവൾ തൂങ്ങിയതും എന്റെ കൈലിയിൽ തന്നെയാണ്. അത് അവർ കൊണ്ടുപോയിട്ടുണ്ട് ”  സ്‌കൂൾ ഗ്രൂപുകളിൽ താൻ കൂട്ടുകാർക്കായി വിശദീകരണ സന്ദേശം അയക്കുകയും ചെയ്തിട്ടുണ്ടെന്നും സതീഷ് വ്യക്തമാക്കി.

“അതുല്യ ഗര്‍ഭം അലസിപ്പിച്ചത് തന്നെ മാനസികമായി തളര്‍ത്തി. ഏത് ആശുപത്രിയാണെന്ന് അറിയില്ല. അമ്മയാണ് എല്ലാ കാര്യങ്ങള്‍ക്കും കൂടെപ്പോയത്. അബോര്‍ഷന്‍ തനിക്ക് സഹിക്കാന്‍ കഴിയാത്തതിനാല്‍ പൈസയൊന്നും അയച്ചുകൊടുത്തില്ല. അവളുടെ സ്വര്‍ണ്ണത്തെക്കുറിച്ചൊന്നും താന്‍ ചോദിക്കാറില്ല. അതുല്യയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്യണം. എന്താണ് നടന്നതെന്ന് തനിക്കും അറിയണം. ” – സതീഷ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

നടി ശാരദയ്ക്ക് മലയാളത്തിൻ്റെ ആദരം; ജെ.സി. ഡാനിയേൽ പുരസ്‌കാരം ജനുവരി 25 ന് തിരുവനന്തപുരത്ത് സമ്മാനിക്കും

തിരുവനന്തപുരം : മലയാള ചലച്ചിത്രരംഗത്തെ ആയുഷ്‌കാല സംഭാവനയ്ക്കുള്ള 2024 - ലെ...

രാഹുൽ മാങ്കൂട്ടത്തിലിന്‍റെ ജാമ്യാപേക്ഷയിലെ വാദം പൂർത്തിയായി; വാദം അടച്ചിട്ട കോടതി മുറിയിൽ, വിധി നാളെ

പത്തനംതിട്ട : ലൈംഗികാതിക്രമക്കേസിൽ റിമാൻഡിലുള്ള പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്‍റെ ജാമ്യാപേക്ഷയിൽ...

ശബരിമല സ്വർണ്ണക്കവർച്ചാക്കേസ് : ദ്വാരപാലക ശിൽപ്പം, കട്ടിളപാളി എന്നിവയുടെ ശാസ്ത്രീയ പരിശോധന റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചു

കൊല്ലം : ശബരിമല സ്വർണ്ണക്കവർച്ചാക്കേസിൽ നിർണ്ണായക ശാസ്ത്രീയ പരിശോധന റിപ്പോർട്ട് കോടതിയിൽ...