Sunday, November 1, 2026

ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട് ഒരുമിച്ച് ജീവിതം തുടങ്ങി; ഒടുവിൽ വനിതാ എഎസ്‌ഐയെ കൊലപ്പെടുത്തി സിആര്‍പിഎഫ് ജവാന്‍

Date:

ഈസ്റ്റ് കച്ച് : ഗുജറാത്തിൽ കച്ചിലെ അഞ്ജർ പോലീസ് സ്റ്റേഷനിലെ വനിതാ എഎസ്‌ഐയെ കൊലപ്പെടുത്തി സിആര്‍പിഎഫ് ജവാന്‍. വെള്ളിയാഴ്ച രാത്രിയിലാണ് സംഭവം. അരുണാബെന്‍ നതുഭായ് ജാദവ് ആണ് കൊല്ലപ്പെട്ടത്.

പ്രതിയായ ദിനേശ് ജാദവും വനിതാ എഎസ്‌ഐയും 2021 ൽ ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട്  ഒരുമിച്ച് താമസം തുടങ്ങിയവരായിരുന്നു.  വെള്ളിയാഴ്ച രാത്രി ഇരുവരും തമ്മിൽ വഴക്കുണ്ടായി. വഴക്കിനെ തുടർന്ന് പ്രതിയായ ദിനേശ് വനിതാ എഎസ്‌ഐയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.  പ്രതിയായ ദിനേശ് പിന്നീട് അഞ്ജർ പോലീസ് സ്റ്റേഷനിൽ കീഴടങ്ങി.

അരുണാ ബെന്‍ തന്റെ അമ്മയെക്കുറിച്ച് മോശം പരാമര്‍ശം നടത്തിയതിൻ്റെ ദേഷ്യത്തില്‍ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയെന്നാണ് സിആര്‍പിഎഫ് ജവാന്‍ പോലീസിന് നൽകിയ കുറ്റസമ്മത മൊഴി. സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചതിനെത്തുടർന്ന് പോലീസ് ഉടൻ സ്ഥലത്തെത്തി കൂടുതൽ അന്വേഷണം ആരംഭിച്ചു.

.മണിപ്പൂരില്‍ നിയമിതനായ പ്രതി അരുണബെന്നുമായി ദീര്‍ഘകാല ബന്ധത്തിലായിരുന്നു. ഇരുവരും വിവാഹിതരാകാന്‍ പദ്ധതിയിട്ടിരുന്നതായും ഈസ്റ്റ് കച്ച് ഡെപ്യൂട്ടി എസ്പി മുകേഷ് ചൗധരി പറഞ്ഞു

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ഇസ്രയേലിൽ സർക്കാർ രൂപീകരണത്തിനൊരുങ്ങി ഐസൻകോട്ട് ; അറബ്-ഇടത് പാർട്ടികളെ ഒപ്പംചേർക്കാൻ നീക്കം

ടെൽ അവീവ് : ഇസ്രയേലിൽ നിർണ്ണായക രാഷ്ട്രീയ നീക്കങ്ങൾക്കൊരുങ്ങി പ്രതിപക്ഷ നേതാവും...

മംഗളൂരു-ഗോവ വന്ദേഭാരത് കോഴിക്കോട്ടേക്കില്ല, കേരളത്തെ തള്ളി യശ്വന്ത്പുരിലേക്ക് നീട്ടി

കോഴിക്കോട് : മംഗളൂരു-ഗോവ വന്ദേഭാരത് കോഴിക്കോട്ടേക്ക് നീട്ടുമെന്ന പ്രതീക്ഷ അസ്തമിച്ചു. പകരം,...

ഗുരുവായൂർ മാസ്റ്റർ പ്ലാൻ രണ്ടു മാസത്തിനകം; 16.5 ഏക്കർ ഭൂമി ഏറ്റെടുത്തേക്കും

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്ര വികസനത്തിനുള്ള മാസ്റ്റർ പ്ലാൻ രണ്ട് മാസത്തിനുള്ളിൽ തയ്യാറാക്കുമെന്ന്...

പോരാട്ടം തുടരുമെന്ന് പ്രഖ്യാപനം; നിരാഹാര സമരം പുനരാരംഭിച്ച് വളർമതി

തിരുവനന്തപുരം : എൽ.പി.എസ്.ടി പി.എസ്‌.സി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികൾ നിയമനം...