ന്യൂഡൽഹി: 2024-25 സാമ്പത്തിക വർഷം കേരളത്തിന്റെ കേന്ദ്രകടം 4,71,091 കോടി രൂപയാണെന്ന് കേന്ദ്ര ധന സഹമന്ത്രി പങ്കജ് ചൗധരി ലോകസ്ഭയിൽ. 2026 മാർച്ച് 31നു ഇത് 4,81,997 കോടി രൂപയായി വർദ്ധിക്കുമെന്നാണ് കണക്ക്. എൻകെ പ്രേമചന്ദ്രന്റെ ചോദ്യത്തിനു മറുപടിയായിട്ടായിരുന്നു മന്ത്രിയുടെ പ്രതികരണം.
കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധിയുടെ കാരണങ്ങളെക്കുറിച്ചായിരുന്നു കൊല്ലം എംപിയുടെ ചോദ്യം. പ്രതിസന്ധി മറികടക്കാൻ കൂടുതൽ കടം വാങ്ങുന്നതു സംബന്ധിച്ച ചോദ്യത്തിനു ഇതര സംസ്ഥാനങ്ങൾക്കു ബാധകമായ നിർദ്ദേശങ്ങളാണ് കേരളത്തിനും ബാധകമെന്നും മന്ത്രി വ്യക്തമാക്കി