Thursday, June 11, 2026

കമൽഹാസൻ രാജ്യസഭാ എം പിയായി സത്യപ്രതിജ്ഞ ചെയ്തു

Date:

ന്യൂഡൽഹി : രാജ്യസഭയിൽ പാർലമെന്റ് അംഗമായി സത്യപ്രതിജ്ഞ ചെയ്ത് നടനും രാഷ്ട്രീയ നേതാവുമായ കമൽഹാസൻ. തമിഴിലായിരുന്നു സത്യപ്രതിജ്ഞ. ഡിഎംകെ നേതൃത്വത്തിലുള്ള സഖ്യത്തിന്റെ പിന്തുണയോടെ കമൽഹാസൻ ജൂണിൽ രാജ്യസഭയിലേക്ക് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കമൽഹാസൻ്റെ മക്കൾ നീതി മയ്യം (എംഎൻഎം) പാർട്ടി ഡിഎംകെ നേതൃത്വത്തിലുളള മുന്നണിയ്ക്കൊപ്പം ചേർന്നിരുന്നു. തുടർന്ന് ലോക്‌സഭാ സീറ്റിൽ മത്സരിക്കനും അതല്ലെങ്കിൽ രാജ്യസഭാ സീറ്റ് സ്വീകരിക്കാനും ഡിഎംകെ  കമലഹാസന് അവസരം നൽകിയിരുന്നു. പൊതുതെരഞ്ഞെടുപ്പിൽ ഡിഎംകെ-കോൺഗ്രസ് സഖ്യത്തിന് പാർട്ടി പൂർണ്ണ പിന്തുണ നൽകി.

ഈ വർഷം ആദ്യം ചെന്നൈയിൽ നടന്ന എംഎൻഎമ്മിന്റെ എട്ടാം സ്ഥാപക ദിനാഘോഷ വേളയിൽ, തന്റെ പാർലമെന്റ് പ്രവേശനത്തെക്കുറിച്ച് കമൽഹാസൻ സൂചന നൽകിയിരുന്നു. ഈ വർഷം തൻ്റെ പാർട്ടിയുടെ ശബ്ദം പാർലമെന്റിലും അടുത്ത വർഷം  സംസ്ഥാന നിയമസഭയിലും കേൾക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

പശ്ചിമേഷ്യ ശാന്തമാകുന്നു ; ഇറാനെതിരെ ഇനി ആക്രമണമില്ലെന്ന് ട്രംപ്, കരാർ ഉടൻ ഒപ്പുവെക്കും

(Photo Courtesy : White House/X)വാഷിംങ്ടൺ : ഇറാനെതിരെയുള്ള ആക്രമണങ്ങൾ പിൻവലിച്ചതായി...

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് ചികിത്സയിലിരുന്ന രോഗിയെ കാണാതായി; കാണാതായിട്ട് 2 ദിവസം

തിരുവനന്തപുരം : തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരുന്ന രോഗിയെ കാണാതായി....

എഥനോൾ ചേർന്ന പെട്രോളിന്  എക്സൈസ് ഡ്യൂട്ടി ഒഴിവാക്കി സർക്കാർ

ന്യൂഡൽഹി : എഥനോൾ ചേർത്ത പെട്രോളിൻ്റെ എക്സൈസ് ഡ്യൂട്ടി ഒഴിവാക്കി കേന്ദ്ര സർക്കാർ....

നിപ : കോഴിക്കോട് ജില്ലയിൽ അതീവ ജാഗ്രത; മെഡിക്കൽ കോളജിൽ കടുത്ത നിയന്ത്രണം

കോഴിക്കോട് : നിപ സ്ഥിരീകരിച്ച കോഴിക്കോട് ജില്ലയിൽ അതീവ ജാഗ്രത നിർദ്ദേശം....