കുതിച്ചുയരുന്ന വെളിച്ചെണ്ണ വില പിടിച്ചു നിർത്താൻ പദ്ധതിയുമായി ഭക്ഷ്യവകുപ്പ്. ഓണത്തിന് മുൻപ് ഈ മാസവും അടുത്ത മാസവുമായി കാർഡ് ഒന്നിന് രണ്ട് തവണയായി സബ്സിഡി നിരക്കിൽ രണ്ട് ലിറ്റർ വെളിച്ചെണ്ണ നൽകുമെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി ജി ആർ അനിൽ. സബ്സിഡി നിരക്കിൽ ഒരു ലിറ്റർ 349 രൂപക്കും അരലിറ്റർ 179 രൂപക്കും ലഭിക്കും.
വിപണിയിലെ മോശം വെളിച്ചെണ്ണ കണ്ടെത്താൻ ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന കർശനമാക്കാൻ അവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. . പാർട്ടി സമ്മേളനങ്ങളിലെ വിമർശനങ്ങൾ സ്വാഭാവികമാണ്. ചർച്ചകളും വിമർശനങ്ങളും ഉയർത്തുന്നത് കൂടുതൽ മെച്ചപ്പെടാൻ വേണ്ടിയാണ്. സപ്ലൈകോയിൽ സാമ്പത്തിക പ്രതിസന്ധി ഉണ്ടായിരുന്നുവെന്നും മന്ത്രി വ്യക്തമാക്കി.