റഷ്യ സന്ദർശനം : എസ് ജയ്ശങ്കർ  വ്‌ളാഡിമിർ പുടിൻ കൂടിക്കാഴ്ച അമേരിക്കൻ താരീഫിൻ്റെ പശ്ചാത്തലത്തിൽ

Date:

മോസ്ക്കോ : മൂന്ന് ദിവസത്തെ റഷ്യ സന്ദർശനത്തിനെത്തിയ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ വ്യാഴാഴ്ച ക്രെംലിനിൽ പ്രസിഡന്റ് വ്‌ളാഡിമിർ പുടുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് അമേരിക്ക 50 ശതമാനം ഉയർന്ന തീരുവ ചുമത്തിയ പശ്ചാത്തലത്തിലാണ് യോഗം. ഇന്ത്യ റഷ്യയിൽ നിന്ന് അസംസ്കൃത എണ്ണ വാങ്ങിയതാണ് താരിഫ് വർദ്ധന നടപടിക്ക് കാരണമെന്ന് ട്രംപ് ഭരണകൂടം പറഞ്ഞിരുന്നു. ഇത് മൂലം പരോക്ഷമായി ഇന്ത്യ ഉക്രെയ്ൻ യുദ്ധത്തിന് ധനസഹായം നൽകുകയാണെന്നാണ് ട്രംപിൻ്റെ ആരോപണം. പ്രഥമ ഡിപിഎം ഡെനിസ് മാന്റുറോവ്, ധനമന്ത്രി സെർജി ലാവ്‌റോവ് എന്നിവരുമായുള്ള കൂടിക്കാഴ്ചയുടെ വിശദാംശങ്ങൾ ജയശങ്കർ പുടിനെ അറിയിച്ചു. ആഗോള സാഹചര്യത്തെയും ഉക്രെയ്‌നിലെ സമീപകാല സംഭവവികാസങ്ങളെയും കുറിച്ചുള്ള റഷ്യയുടെ കാഴ്ചപ്പാടുകൾ പുടിൻ ജയശങ്കറുമായി പങ്കുവെച്ചു

ഉപപ്രധാനമന്ത്രി ഡെനിസ് മാന്റുറോവുമായുള്ള വ്യാപാര, സാമ്പത്തിക ചർച്ചകൾക്ക് ശേഷം മോസ്കോയിൽ എത്തിയ ജയശങ്കർ, ലാവ്‌റോവുമായുള്ള കൂടിക്കാഴ്ച രാഷ്ട്രീയ ബന്ധവും ഉഭയകക്ഷി സഹകരണവും അവലോകനം ചെയ്യാനുള്ള അവസരമാണെന്ന് പറഞ്ഞു.
മോസ്കോയുമായുള്ള വ്യാപാരം ശക്തിപ്പെടുത്തണമെന്നും ഇന്ത്യൻ പങ്കാളികളുമായി “കൂടുതൽ തീവ്രമായി” പ്രവർത്തിക്കാൻ റഷ്യൻ സ്ഥാപനങ്ങളോട് ആഹ്വാനം ചെയ്തുകൊണ്ട് ജയ്ശങ്കർ ആവശ്യപ്പെട്ടു.
പാശ്ചാത്യ ഉപരോധങ്ങളും ഭൗമരാഷ്ട്രീയ സമ്മർദ്ദങ്ങളും ഉണ്ടായിരുന്നിട്ടും ഇന്ത്യ-റഷ്യ ബന്ധം “മുകളിലേക്കുള്ള പാതയിലാണെന്ന്” ബുധനാഴ്ച, ഇന്ത്യയിലെ റഷ്യയുടെ ചാർജ് ഡി അഫയേഴ്‌സ് റോമൻ ബാബുഷ്കിൻ പറഞ്ഞു. വെല്ലുവിളികൾക്കിടയിലും വികസിച്ചുകൊണ്ടിരിക്കുന്ന പങ്കാളിത്തത്തിന്റെ നിർണായക സ്തംഭങ്ങളായി ഊർജ്ജവും പ്രതിരോധവും തുടരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ജസ്റ്റിസ് സൗമന്‍ സെന്‍ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ്

ന്യൂഡൽഹി : ജസ്റ്റിസ് സൗമെന്‍ സെന്‍ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസാകും.സുപ്രീം...

രാഹുൽ‌ മാങ്കൂട്ടത്തിലിൻ്റെ അറസ്റ്റ് ജനുവരി ഏഴ് വരെ തടഞ്ഞ് ഹൈക്കോടതി ; മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റിവെച്ചു

കൊച്ചി : ലൈംഗികാതിക്രമക്കേസിൽ പ്രതിയായ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിൻ്റെ അറസ്റ്റ്...

അയ്യപ്പ ഭക്തിഗാനത്തെ അപകീർത്തിപ്പെടുത്തി;  ‘സ്വർണ്ണം കട്ടവർ ആരപ്പാ’ ഗാനത്തിനെതിരെ ഡിജിപിക്ക് പരാതി

ശബരിമല അയ്യപ്പൻ്റെ പ്രശസ്തമായ ഒരു ഭക്തിഗാനത്തെ അപമാനിക്കുന്നു എന്നാരോപിച്ച് തദ്ദേശ തെരഞ്ഞെടുപ്പ്...

ശബരിമല സ്വര്‍ണക്കവർച്ചയിൽ അറസ്റ്റ് തുടരുന്നു ; മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ എസ് ശ്രീകുമാർ അറസ്റ്റിൽ

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കവർച്ചാക്കേസില്‍  വീണ്ടും അറസ്റ്റ്. ദ്വാരപാലക ശില്‍പങ്ങളിലെ സ്വര്‍ണം കവര്‍ന്ന...