ഓണവിപണി കൺസ്യൂമർഫെഡിൽ ചൊവ്വാഴ്ച തുടങ്ങും,1843 രൂപയുടെ സാധനങ്ങൾ 1270 ന് ; 13 സാധനങ്ങൾ സബ്സിഡി നിരക്കിൽ

Date:

കൊച്ചി: കൺസ്യൂമ‍ഫെഡിൻ്റെ ഈ വർഷത്തെ സഹകരണ ഓണം വിപണി ഓഗസ്റ്റ് 26 ചൊവ്വാഴ്ച ആരംഭിക്കും. സെപ്റ്റംബർ നാലുവരെയാണ് വിപണി പ്രവർത്തിക്കുക. സംസ്ഥാനത്തെ ത്രിവേണി സ്റ്റോറുകളിലും സഹകരണ സംഘങ്ങളുടെ സ്റ്റോറുകളിലുമായി 1800 ഓണം വിപണികളാണ് പ്രവർത്തിക്കുക. പൊതുവിപണിയിൽ 1843 രൂപയ്ക്ക് ലഭിക്കുന്ന സാധനങ്ങൾ 1270.10 രൂപയ്ക്കാണ് ലഭ്യമാകും

ഇത്തവണത്തെ കൺസ്യൂമർഫെഡ് ചന്തകളിലും 13 ഇന നിത്യോപയോഗ സാധനങ്ങൾ സർക്കാർ സബ്സിഡി നിരക്കിൽ ലഭിക്കും. അവശ്യ നിത്യോപയോഗസാധനങ്ങൾ (നോൺ- സബ്സിഡി ഇനങ്ങൾ) പൊതുമാർക്കറ്റിനേക്കാൾ 10 മുതൽ 40 ശതമാനംവരെ വിലക്കുറവിൽ ലഭ്യമാക്കുമെന്നും കൺസ്യൂമർഫെഡ്‌ ചെയർമാൻ പിഎം ഇസ്‌മയിൽ പറഞ്ഞു.

പച്ചക്കറി ഉൾപ്പെടെയുള്ള എല്ലാ സാധനങ്ങളും ഒരുകുടക്കീഴിൽ ലഭിക്കും. വിപണനകേന്ദ്രങ്ങളിൽ തിരക്ക് ഒഴിവാക്കാൻ കഴിഞ്ഞ വർഷങ്ങളിലേതിന് സമാനമായ മുൻകൂർ കൂപ്പൺ നൽകും. ഇതിനായി സമയക്രമവും അനുവദിക്കും. കേരളത്തിലെ സഹകരണ സ്ഥാപനങ്ങൾ നേരിട്ട് ഉൽപ്പാദിപ്പിക്കുന്ന, 75 കോടി രൂപയുടെ വെളിച്ചെണ്ണ ഗുണനിലവാരം ഉറപ്പാക്കി ഓണവിപണികളിൽ എത്തിച്ചു. കൺസ്യൂമർഫെഡ്‌ ഓണക്കാലത്ത്‌ 300 കോടിയുടെ വിൽപ്പനയാണ്‌ ലക്ഷ്യമിടുന്നതെന്നും പിഎം ഇസ്‌മയിൽ പറഞ്ഞു.

കൺസ്യൂമർഫെഡ്‌ ഓണം വിപണിയുടെ സംസ്ഥാന ഉദ്‌ഘാടനം ഓഗസറ്റ് 26ന് വൈകിട്ട് അഞ്ച് മണിയ്ക്ക് തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും. സഹകരണമന്ത്രി വി എൻ വാസവൻ അദ്ധ്യക്ഷനാകും

13 ഇനങ്ങളും വിലയും (പൊതു വിപണി വിലയും)

ജയ അരി 33 (47), കുറുവ അരി 33 (47), കുത്തരി 33 (47), പച്ചരി 29 (42), പഞ്ചസാര 34 (45), ചെറപുയർ 90 (127), വൻകടല 65 (110), ഉഴുന്ന് 90 (126), വൻപയർ 70 (99), തുവരപരിപ്പ് 93 (130), 115 (176), മല്ലി (500 ഗ്രാം) 40.95 (59), വെളിച്ചെണ്ണ 349 (510)

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

രാഹുൽ‌ മാങ്കൂട്ടത്തിലിൻ്റെ അറസ്റ്റ് ജനുവരി ഏഴ് വരെ തടഞ്ഞ് ഹൈക്കോടതി ; മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റിവെച്ചു

കൊച്ചി : ലൈംഗികാതിക്രമക്കേസിൽ പ്രതിയായ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിൻ്റെ അറസ്റ്റ്...

അയ്യപ്പ ഭക്തിഗാനത്തെ അപകീർത്തിപ്പെടുത്തി;  ‘സ്വർണ്ണം കട്ടവർ ആരപ്പാ’ ഗാനത്തിനെതിരെ ഡിജിപിക്ക് പരാതി

ശബരിമല അയ്യപ്പൻ്റെ പ്രശസ്തമായ ഒരു ഭക്തിഗാനത്തെ അപമാനിക്കുന്നു എന്നാരോപിച്ച് തദ്ദേശ തെരഞ്ഞെടുപ്പ്...

ശബരിമല സ്വര്‍ണക്കവർച്ചയിൽ അറസ്റ്റ് തുടരുന്നു ; മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ എസ് ശ്രീകുമാർ അറസ്റ്റിൽ

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കവർച്ചാക്കേസില്‍  വീണ്ടും അറസ്റ്റ്. ദ്വാരപാലക ശില്‍പങ്ങളിലെ സ്വര്‍ണം കവര്‍ന്ന...

ചിത്രപ്രിയ കൊലപാതകം: സഹപാഠികളിൽ നിന്ന് വിവരം തേടി അന്വേഷണ സംഘം ബംഗളൂരുവിൽ

മലയാറ്റൂർ : മുണ്ടങ്ങാമറ്റം സ്വദേശിനി ചിത്രപ്രിയയുടെ കൊലപാതകത്തിൽ കൂടുതൽ തെളിവുകൾ തേടി...