Tuesday, December 30, 2025

‘ഒരു വ്യക്തിയെക്കുറിച്ച് പുറത്തുവിടുന്ന വാര്‍ത്തകള്‍ ആശങ്കപ്പെടുത്തുന്നു, സ്ത്രീകള്‍ ഭയന്ന് ഇയാളെപ്പറ്റി ചര്‍ച്ച ചെയ്യുകയാണ് ‘ – രാഹുലിനെതിരെ കെസി വേണുഗോപാലിന്റെ ഭാര്യ ഫെയ്സ്ബുക്കിൽ; കുറിപ്പ് പിന്നീട് അപ്രത്യക്ഷം

Date:

കണ്ണൂര്‍: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരെ വിവാദപരമായ ആരോപണങ്ങളും രാജി ആവശ്യവും കൊടുംമ്പിരികുത്തി നിൽക്കെ, രൂക്ഷവിമര്‍ശനവുമായി അദ്ധ്യാപികയും എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിന്റെ ഭാര്യയുമായ ആശയും പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. രാഹുലിന്റെ പേര് പറയാതെ ഫെയ്‌സ്ബുക്കിലൂടെ പങ്കുവെച്ച ആശയുടെ പ്രതികരണക്കുറിപ്പ് പക്ഷെ, ഇപ്പോള്‍  ഫെയ്‌സ്ബുക്ക് പേജില്‍ നിന്ന് അപ്രത്യക്ഷമാണ്.

ഒരു വ്യക്തിയെക്കുറിച്ച് മാധ്യമങ്ങള്‍ ദിവസവും പുറത്തുവിടുന്ന വാര്‍ത്തകള്‍ ഏറെ ആശങ്കപ്പെടുത്തുന്നതാണെന്ന് പറഞ്ഞു തുടങ്ങുന്ന കുറിപ്പിൽ അയാളുടെ ചെയ്തികളും ഇതൊക്കെ വീടുകളിലിരുന്ന് ചെറിയ കുട്ടികള്‍ പോലും ശ്രദ്ധിക്കുകയാണെന്നും സ്ത്രീകള്‍ ഭയന്ന് ഇയാളെപ്പറ്റി ചര്‍ച്ചചെയ്യുകയാണെന്നുമൊക്കെയാണ് ആശ കുറിപ്പിൽ പങ്കുവെച്ചത്.

ആശയുടെ ഫെയ്സ്ബുക്ക് കുറിപ്പ് ഇങ്ങനെ –  ‘ഒരു വ്യക്തിയെക്കുറിച്ച് മാധ്യമങ്ങള്‍ ദിവസവും പുറത്തുവിടുന്ന വാര്‍ത്തകള്‍ ഏറെ ആശങ്കപ്പെടുത്തുന്നതാണ്. പെണ്‍കുട്ടികളെ സ്‌നേഹം നടിച്ച് വലയില്‍ വീഴ്ത്താൻ പറ്റുമെന്നും പെട്ടെന്ന് മാഞ്ഞുപോകുന്ന മെസേജുകള്‍ പെണ്‍കുട്ടികള്‍ക്ക് അയക്കാന്‍ പറ്റുമെന്നും ഗൂഗിള്‍ പേയിലും മെസേജുകള്‍ അയക്കാന്‍ പറ്റുമെന്നും സ്‌ക്രീൻഷോട്ട് എടുക്കാന്‍ പറ്റാത്തവിധത്തില്‍ മെസേജ് അയക്കാന്‍ പറ്റുമെന്നും മറഞ്ഞിരുന്ന് വീഡിയോകോള്‍ ചെയ്യാന്‍ കഴിയുമെന്നൊക്കെ വാര്‍ത്തകളിലൂടെയാണ് ഞാന്‍ മനസ്സിലാക്കുന്നത്. ഇതൊക്കെ വീടുകളിലിരുന്ന് ചെറിയ കുട്ടികള്‍ പോലും ശ്രദ്ധിക്കുകയാണ്. സ്ത്രീകള്‍ ഭയന്ന് ഇയാളെപ്പറ്റി ചര്‍ച്ച ചെയ്യുകയാണ്. പറഞ്ഞുവരുന്ന കാര്യങ്ങളിലൊക്കെ എത്രത്തോളം വാസ്തവമുണ്ടെന്ന് വരുംദിവസങ്ങളിലേ അറിയാന്‍ കഴിയൂ. വല്ലാത്ത വിഷമമുണ്ട്. ഒന്നും പറയാതെ മിണ്ടാതിരിക്കാന്‍ ആവുന്നുമില്ല.’

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ഉന്നാവ് ബലാത്സംഗക്കേസ്; പ്രതിയുടെ ശിക്ഷ മരവിപ്പിച്ച ഡല്‍ഹി ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീംകോടതി

ന്യൂഡൽഹി : ഉന്നാവ് ബലാത്സംഗക്കേസില്‍ ബിജെപി മുന്‍ എംഎല്‍എ കുല്‍ദീപ് സെന്‍ഗാറിന്റെ...

ശബരിമല സ്വര്‍ണ്ണക്കവർച്ച ; മുന്‍ ദേവസ്വം ബോര്‍ഡ് അംഗം എന്‍ വിജയകുമാര്‍ അറസ്റ്റില്‍

തിരുവനതപുരം : ശബരിമല സ്വര്‍ണക്കവർച്ചാക്കേസില്‍ മുന്‍ ദേവസ്വം ബോര്‍ഡ് അംഗം എന്‍...