Monday, September 21, 2026

ടോട്ടൽ ഫോർ യു തട്ടിപ്പ്: സാക്ഷിമൊഴി നൽകാൻ നടി റോമ കോടതിയിൽ

Date:

തിരുവനന്തപുരം: ടോട്ടൽ ഫോർ യു തട്ടിപ്പ് കേസിൽ നടി റോമ കോടതിയിൽ. സാക്ഷിയായി എത്തി മൊഴി നൽകാനാണ് റോമ തിരുവനന്തപുരം എസിജെഎം കോടതിയിലെത്തിയത്. ശബരിനാഥിൻ്റെ മ്യൂസിക് ആൽബത്തിൽ റോമ അഭിനയിച്ചിരുന്നു. ജനങ്ങളിൽ നിന്നും പറ്റിച്ച പണമെടുത്താണ് ശബരീനാഥ് മ്യൂസിക് ആൽബം നിർമ്മിച്ചത്. ആൽബത്തിൽ ശബരീനാഥും അഭിനയിച്ചിട്ടുണ്ട്. ആ സമയത്ത് തന്റെ മാനേജറെ വിളിച്ച് തനിക്ക് കൃത്യമായ പ്രതിഫലം നൽകിയത് കൊണ്ടാണ് താൻ അഭിനയിച്ചതെന്ന് റോമ കോടതി വിസ്താരത്തിൽ വ്യക്തമാക്കി. അതിനപ്പുറത്തേക്ക് ഈ കമ്പനിയുമായി യാതൊരു ബന്ധവുമില്ല എന്ന് നടി കോടതിയിൽ മൊഴി നൽകി.

നിലവിൽ ഒമ്പത് കേസുകളിൽ വിചാരണ നേരിടുന്ന
കേസിലെ മുഖ്യ പ്രതി ശബരീനാഥ്  ഒരു അഭിഭാഷകനെ പറ്റിച്ചതുമായി ബന്ധപ്പെട്ട് മറ്റൊരു കേസും വഞ്ചിയൂർ പോലീസ് ഇന്ന്  റജിസ്ട്രർ ചെയ്തു. ഓൺലൈൻ ട്രേഡിങ് എന്ന പേരിൽ പണം വാങ്ങി പറ്റിച്ചെന്നതാണ് പരാതി. അഭിഭാഷകനായ സഞ്ജയ് വർമ എന്നായാളാണ് പരാതി നൽകിയത്. ഓൺലൈൻ ട്രേഡിങിനായി തന്റെ കൈയിൽ നിന്നും 34 ലക്ഷം രൂപ തട്ടിയെടുത്തു എന്നാണ് പരാതിയിൽ പറയുന്നത്. കോടതിയിൽ വിചാരണയ്ക്ക് വരുമ്പോഴാണ് ശബരീനാഥും സഞ്ജയ് വർമയും പരിചയത്തിലാകുന്നത്. ഇരട്ടി ലാഭം വാ​ഗ്ദാനം ചെയ്താണ് ശബരീനാഥ് അഭിഭാഷകനിൽ നിന്നും പണം തട്ടിയത്. പലരിൽ നിന്നായാണ് അഭിഭാഷകൻ 34 ലക്ഷം രൂപ സ്വരൂപിച്ചത്. അതാണ് ശബരിനാഥ് തട്ടിയെടുത്തതെന്ന അഭിഭാഷകൻ്റെ പരാതിയിലാണ്  വഞ്ചിയൂർ പോലീസ് കേസ് റജിസ്ട്രർ ചെയ്തിട്ടുള്ളത്

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ദുരന്തമുഖത്ത് വെറും വാഗ്ദാനങ്ങള്‍ നല്‍കി ജനങ്ങളെ കബളിപ്പിക്കുന്ന രീതി സര്‍ക്കാര്‍ അടിയന്തരമായി അവസാനിപ്പിക്കണം – പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

തിരുവനന്തപുരം: പ്രകൃതിദുരന്തങ്ങള്‍ ആവര്‍ത്തിക്കുമ്പോഴും യുഡിഎഫ് സര്‍ക്കാര്‍ ദുരന്തബാധിതരോട് അവഗണനയും മനുഷ്യത്വരഹിതമായ സമീപനവും...

സംസ്ഥാനത്ത് ലേബര്‍ കോഡ് നടപ്പാക്കും – മുഖ്യമന്ത്രി വി ഡി സതീശൻ; പ്രഖ്യാപനം ഐഎന്‍ടിയുസി വേദിയില്‍

തിരുവനന്തപുരം : സംസ്ഥാനത്ത് ലേബര്‍ കോഡ് നടപ്പാക്കുമെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍....

ബിജെപിക്കെതിരെ അഖിലേഷ് യാദവിൻ്റെ തെരഞ്ഞെടുപ്പ് തന്ത്രം ഫലം കാണുമോ ?; പ്രത്യേകം ലക്ഷ്യം വെയ്ക്കുന്നത് 27 മണ്ഡലങ്ങൾ

ലക്നൗ : ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി 27 മണ്ഡലങ്ങൾ ലക്ഷ്യം...