കൊല്ലം: കന്യാസ്ത്രീയെ മഠത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തമിഴ്‌നാട് മധുര സ്വദേശിനിയായ മേരി സ്‌കൊളാസ്റ്റിക്ക(33)യെയാണ് തിങ്കളാഴ്ച വൈകീട്ട് മൂന്ന് മണിക്ക് കൊല്ലം നഗരത്തിലെ ശങ്കേഴ്‌സ് ആശുപത്രിക്ക് സമീപമുള്ള ആരാധനാലയത്തിൽ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
കണ്ടയുടന്‍ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൂന്ന് വര്‍ഷമായി മഠത്തിലെ അന്തേവാസിയാണ്. രണ്ട് ദിവസം മുമ്പ് ഇവരെ കാണാനായി ബന്ധുക്കൾ മഠത്തില്‍ എത്തിയിരുന്നു. സ്ഥലത്ത് നിന്ന് ആത്മഹത്യാക്കുറിപ്പ് ലഭിച്ചിട്ടുണ്ട്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ഇവര്‍ ഡിപ്രഷന്റെ അവസ്ഥയിലായിരുന്നു എന്നാണ് ആത്മഹത്യാക്കുറിപ്പില്‍ നിന്ന് വ്യക്തമാകുന്നത്.
(ഓർക്കുക – ആത്മഹത്യ ഒന്നിനും ഒരു പരിഹാര മാർഗ്ഗമല്ല. അതിജീവിക്കാൻ ശ്രമിക്കുക.മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക. ഹെൽപ്‌ലൈൻ നമ്പരുകൾ – 1056, 0471- 2552056)