തിരുവനന്തപുരം : ശബരിമല സ്വർണക്കവർച്ചയിൽ കൂടുതൽ പേർക്കെതിരെ നടപടി കൈക്കൊള്ളാനൊരുങ്ങി തിരുവിതാംകൂർ ദേവസ്വം ബോർഡ്. പ്രതിപ്പട്ടികയിൽ ഉൾപ്പെട്ട അസിസ്റ്റന്റ് എൻജിനീയർ കെ. സുനിൽ കുമാറിനെ സസ്പെൻഡ് ചെയ്തേക്കും. ഇന്ന് ചേരുന്ന ബോർഡ് യോഗത്തിലായിരിക്കും തീരുമാനം
ദേവസ്വം വിജിലൻസിൻ്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് വന്നതിനു പിന്നാലെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായിരുന്ന ബി മുരാരി ബാബുവിനെ സസ്പെൻഡ് ചെയ്തിരുന്നു. സമാനമായ നടപടി തന്നെ സുനിൽ കുമാറിനെതിരെയും ഉണ്ടാകും. പ്രതി പട്ടികയിലുള്ള വിരമിച്ച ഉദ്യോഗസ്ഥർക്കെതിരെയുള്ള നടപടികൾക്ക് ബോർഡ് നിയമോപദേശം തേടിയിട്ടുണ്ട്.
