Wednesday, October 14, 2026

മൂന്ന് പോലീസുകാരെ ബോംബ് എറിഞ്ഞ് കൊലപ്പെടുത്തിയ മാവോയിസ്റ്റ് മൂന്നാറിൽ പിടിയിൽ

Date:

മൂന്നാർ : മൂന്ന് പോലീസുകാരെ ബോംബ് എറിഞ്ഞ്  കൊലപ്പെടുത്തിയ മാവോയിസ്റ്റിനെ മൂന്നാറിൽ വെച്ച്  പിടികൂടി എൻഐഎ. ഝാർഖണ്ഡ് സ്വദേശി സഹൻ ടുടി ആണ് പിടിയിലായത്. സംഭവത്തിന് ശേഷം രക്ഷപ്പെട്ട് മൂന്നാർ ഗൂഡാർവിള എസ്റ്റേറ്റിൽ ഭാര്യയോടൊപ്പം അതിഥി തൊഴിലാളിയായി ജോലി ചെയ്തു വരികയായിരുന്നു എൻഐഎ സംഘത്തിന്റെ അന്വേഷണത്തിനിടയിൽ നിന്ന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് പ്രതിയെ മൂന്നാറിൽ നിന്ന് ഇന്നലെ രാത്രി മൂന്നാർ പോലീസിന്റെ സഹായത്തോടെ ഗൂഡാർവിള എസ്റ്റേറ്റിൽ നിന്ന് പിടികൂടിയത്. വൈദ്യ പരിശോധനയ്ക്ക് ശേഷം മൂന്നാർ പോലീസ് സ്റ്റേഷനിൽ പ്രതിയെ പാർപ്പിച്ചിരിക്കുകയാണ്.

2021-ലാണ് ഝാർഖണ്ഡിൽ ബോംബ് സ്ഫോടനത്തിലൂടെ മൂന്ന് പോലീസുകാരെ പ്രതി കൊലപ്പെടുത്തിയത്. ഒന്നര വർഷം മുൻപാണ് സഹൻ ടുടി കേരളത്തിൽ എത്തിയത്. സഹനൊപ്പം കൂടുതൽ ആളുകൾ കേരളത്തിൽ എത്തിയിട്ടുണ്ടെന്നാണ് നിഗമനം. ഇവരെയും കണ്ടെത്താനുള്ള അന്വേഷണം നടക്കുന്നു. പ്രതിയുമായി ഇന്ന് എൻഐഎ സംഘം കൊച്ചിയിലേക്ക് തിരിക്കും.

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

സംസ്ഥാനത്ത് കർശനമായ പെറ്റ് ഓണര്‍ഷിപ്പ് നിയമം വരുന്നു ; ‘ഒരു വീട്ടില്‍ പരമാവധി മൂന്ന് നായകള്‍ മാത്രം’

'ഒരുവീട്ടില്‍ പരമാവധി മൂന്ന് തിരുവനന്: സംസ്ഥാനത്ത് വളര്‍ത്തുനായകളുടെ പരിപാലനം, പ്രജനനം, ഉപേക്ഷിക്കല്‍...

ബിഹാറില്‍ ഗംഗാനദിയില്‍ ബോട്ട് അപകടം, 13 മരണം; മരിച്ചവരിലേറെയും കുട്ടികൾ

(Photo Courtesy : ANI/X)പട്ന: ബിഹാറിലെ വൈശാലി ജില്ലയിലെ രാഘോപൂരില്‍ ഗംഗാനദിയില്‍...

ഡൽഹി പ്രതിഷേധത്തിനിടെ മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ പോലീസ് അതിക്രമം; സുപ്രീംകോടതിയെ സമീപിച്ച് കെയുഡബ്ല്യുജെ

ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട്...