Thursday, July 23, 2026

‘മുഖ്യമന്ത്രിക്കെതിരായ പരാമർശം അനാവശ്യം’ ; വിജിലൻസ് കോടതിക്ക് ഹെെക്കോടതിയുടെ വിമർശനം

Date:

കൊച്ചി : മുഖ്യമന്ത്രി പിണറായി വിജയനെതിരായ തിരുവനന്തപുരം വിജിലന്‍സ് കോടതിയുടെ പരാമര്‍ശങ്ങൾ പ്രഥമദൃഷ്ട്യാ അനാവശ്യമെന്ന് ഹൈക്കോടതി. എഡിജിപി എം ആര്‍ അജിത്കുമാറിനെതിരായ അനധികൃത സ്വത്തുസമ്പാദന ആരോപണക്കേസിലെ വിജിലന്‍സ് റിപ്പോർട്ട് തള്ളി നടത്തിയ വിജിലൻസ്‌ കോടതി പരാമർശങ്ങളിലാണ്‌ ഹെെക്കോടതിയുടെ രൂക്ഷവിമർശം. ഒരു പരാതിയിലുള്ള വിജിലൻസ് റിപ്പോർട്ട് മറ്റൊരുകേസിൽ വിളിച്ചുവരുത്തി തള്ളാനാകില്ലെന്നും ഹെെക്കോടതി വ്യക്തമാക്കി.

അജിത് കുമാറിനെതിരെ പി വി അൻവർ നൽകിയ പരാതിയിൽ വിജിലൻസ് അന്വേഷണം നിര്‍ദ്ദേശിച്ചത്‌ മുഖ്യമന്ത്രിയാണ്. വിജിലൻസ് റിപ്പോർട്ട് അംഗീകരിച്ച മുഖ്യമന്ത്രിയുടെ നടപടിയും സ്വാഭാവികമാണെന്ന് ഹർജി പരിഗണിച്ച ജസ്റ്റിസ് എ ബദറുദ്ദീൻ വ്യക്തമാക്കി. മുഖ്യമന്ത്രി സ്വന്തം ഉദ്യോഗസ്ഥരെ വിശ്വസിച്ചാണ് റിപ്പോര്‍ട്ട് അംഗീകരിച്ചത്. അന്വേഷണ റിപ്പോര്‍ട്ട് തള്ളാന്‍ മുഖ്യമന്ത്രിക്ക് വിദഗ്ധാഭിപ്രായം ഉണ്ടാകണമെന്നില്ലെന്നും കോടതി നിരീക്ഷിച്ചു. വിജിലൻസ് റിപ്പോർട്ട് അംഗീകരിച്ച മുഖ്യമന്ത്രിയുടെ നടപടി നിയമവിരുദ്ധമാണെന്നായിരുന്നു വിജിലൻസ് കോടതിയുടെ പരാമർശം.

വിജിലന്‍സ് കോടതി ഉത്തരവിലെ മുഖ്യമന്ത്രിക്കെതിരായ പരാമർശം ഭരണഘടനാ സംവിധാനത്തിന് എതിരാണെന്നും ഒഴിവാക്കണമെന്നും കാണിച്ചുള്ള സർക്കാർ ഹർജിയാണ് ഹൈക്കോടതി പരിഗണിച്ചത്. വിജിലൻസ് കോടതിയുടെ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള അജിത്‌കുമാറിന്റെ അപ്പീലും പരിഗണിച്ചു. അപ്പീലുകൾ വിധിപറയാന്‍ മാറ്റി. വിജിലൻസ് കോടതി ഉത്തരവിലെ തുടർനടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തു.

1 COMMENT

  1. Thank you for your sharing. I am worried that I lack creative ideas. It is your article that makes me full of hope. Thank you. But, I have a question, can you help me?

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ഡൽഹിയിൽ സമരക്കാരെ ചർച്ചക്ക് ക്ഷണിച്ച് കേന്ദ്ര സർക്കാർ; പറയുന്നിടത്ത് ചർച്ച നടത്താമെന്ന് മന്ത്രി ധർമ്മേന്ദ്ര പ്രധാൻ

ന്യൂഡൽഹി: നീറ്റ് പരീക്ഷ ക്രമക്കേടിൽ കേന്ദ്രമന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം...

നീറ്റ് പരീക്ഷാക്രമക്കേടിൽ സംസ്ഥാനത്തും എസ്എഫ്ഐ പ്രതിഷേധം‌; സമരക്കാർക്ക് നേരെ വ്യാപക ജലപീരങ്കി പ്രയോഗം

തിരുവനന്തപുരം : നീറ്റ് പരീക്ഷാക്രമക്കേടുമായി ബന്ധപ്പെട്ട് കേന്ദ്രസർ‍ക്കാരിനെതിരെ ശക്തമായ സമരവുമായി എസ്എഫ്ഐ....

മാനസികാരോഗ്യ കേന്ദ്രത്തിൽ ചികിത്സയിലുള്ള അമ്മയ്ക്കൊപ്പം ഓട്ടിസം ബാധിതയായ 11 വയസ്സുകാരിയുടെ സഹവാസം; കരുതലായി ഹൈക്കോടതി

കൊച്ചി : തിരുവനന്തപുരം മാനസികാരോഗ്യ കേന്ദ്രത്തിൽ ചികിത്സയിലുള്ള അമ്മയോടൊപ്പം കഴിയുന്ന ഓട്ടിസം...