Wednesday, September 30, 2026

ഓപ്പറേഷൻ സൗന്ദര്യ: സംസ്ഥാനത്ത് പിടികൂടിയത് 9.64 ലക്ഷം രൂപയുടെ വ്യാജ സൗന്ദര്യ വർദ്ധക വസ്തുക്കൾ

Date:

തിരുവനന്തപുരം : വ്യാജ സൗന്ദര്യവർദ്ധക വസ്തുക്കളുടെ വിപണനം തടയുന്നതിനായി ഡ്രഗ്സ് കൺട്രോൾ വകുപ്പ് നടപ്പാക്കുന്ന ‘ഓപ്പറേഷൻ സൗന്ദര്യ’യുടെ ഭാഗമായി സംസ്ഥാനത്ത് ഇരുവരെ 9.64 ലക്ഷം രൂപയുടെ വ്യാജ സൗന്ദര്യ വർദ്ധക വസ്തുക്കൾ പിടികൂടിയതായി ആരോഗ്യ മന്ത്രി കെ മുരളീധരൻ. പദ്ധതിയുടെ നാല് ഘട്ടങ്ങൾ പൂർത്തിയായപ്പോഴുള്ള കണക്കാണിത്. ഓപ്പറേഷൻ സൗന്ദര്യയുടെ ഒന്നാം ഘട്ടത്തിൽ 5,09,303 രൂപയുടെയും, രണ്ടാം ഘട്ടത്തിൽ 2.50 ലക്ഷം രൂപയുടെയും, മൂന്നാം ഘട്ടത്തിൽ 1.50 ലക്ഷം രൂപയുടെയും, നാലാം ഘട്ടം 55,000 രൂപയുടെയും വ്യാജ സൗന്ദര്യ വർദ്ധക വസ്തുക്കളാണ് പിടിച്ചെടുത്തതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

കോസ്‌മെറ്റിക്സ് റൂൾസ് 2020 പ്രകാരമുള്ള മാനദണ്ഡങ്ങൾ പാലിക്കാത്തതും, മതിയായ നിർമ്മാണ ലൈസൻസുകളില്ലാതെ വിതരണം ചെയ്തതുമായ ഉൽപ്പന്നങ്ങളാണ് പിടികൂടിയവയിൽ മിക്കതും. കുട്ടികളിലും കൗമാരക്കാരിലും ഫേസ് ക്രീമുകളുടെ അമിത ഉപയോഗം മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ കണക്കിലെടുത്തായിരുന്നു പരിശോധന.

സംസ്ഥാന വ്യാപകമായി ശേഖരിച്ച സാമ്പിളുകൾ തിരുവനന്തപുരത്തെയും, എറണാകുളത്തെയും ഡ്രഗ്സ് ടെസ്റ്റിങ് ലബോറട്ടറികളിൽ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. ഈ പരിശോധനയിൽ ചില ലിപ്സ്റ്റിക്, ഫേസ് ക്രീം സാമ്പിളുകളിൽ അനുവദനീയമായ അളവിലും കൂടുതലായി മെർക്കുറിയുടെ അംശം കണ്ടെത്തി.

ഫേസ് ക്രീമുകളിൽ 1 പാർട്സ് പെർ മില്ല്യൺ മെർക്കുറി മാത്രമാണ് അനുവദനീയമായിട്ടുള്ളത്. എന്നാൽ വിപണിയിൽ നിന്ന് പിടിച്ചെടുത്ത പാക് നിർമ്മിത ഫൈസ, ഗോറി എന്നീ ക്രീമുകളിൽ 20,000 പിപിഎം വരെ ഉയർന്ന അളവ് കണ്ടെത്തി. പർച്ചേസ് ബില്ലുകൾ പോലുമില്ലാതെ വിപണിയിലെത്തുന്ന ഈ ക്രീമുകൾ ഗുരുതര ത്വക്ക് രോഗങ്ങൾക്കും മറ്റ് രോഗങ്ങൾക്കും കാരണമാകുമെന്നതിനാൽ ഇവ ഉപയോഗിക്കരുതെന്ന് നിർദ്ദേശമുണ്ട്.

ലിപ്സ്റ്റിക്, ബേബി പൗഡർ, ബേബി സോപ്പ്, ബേബി ഓയിൽ തുടങ്ങിയവയും ഗുണനിലവാര പരിശോധനയ്ക്ക് വിധേയമാക്കി. ഇത്തരം ഉൽപ്പന്നങ്ങൾ വാങ്ങുമ്പോൾ നിർമ്മാണ ലൈസൻസ്, നിർമ്മാതാവിൻ്റെ പേരും പൂർണ്ണ വിലാസവും, ലേബലിങ് വിവരങ്ങൾ എന്നിവ ഉണ്ടെന്ന് ഉപഭോക്താക്കൾ ഉറപ്പാക്കണം. സംശയാസ്പദമായ ഉൽപ്പന്നങ്ങളെക്കുറിച്ചും നിയമലംഘനങ്ങളെക്കുറിച്ചും പരാതിപ്പെടാൻ ഡ്രഗ്സ് കൺട്രോൾ വകുപ്പിൻ്റെ ടോൾ ഫ്രീ ഹെൽപ്‌ലൈൻ നമ്പറായ 1800-425-3182 വഴി ബന്ധപ്പെടാം

Share post:

Popular

More like this
Related

‘പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സംഘടനാ പ്രവര്‍ത്തനം തുടരാം, ഭരണഘടനാ അവകാശമാണത്’ ; ആഭ്യന്തര വകുപ്പിന്റെ ഉത്തരവ് റദ്ദാക്കി ഹൈക്കോടതി

കൊച്ചി: പോലീസ് സംഘടനാ പുന:ക്രമീകരണം റദ്ദാക്കി ഹൈക്കോടതി. സംഘടനാ പ്രവര്‍ത്തനം തുടരാന്‍...

‘ജീവന്‍രക്ഷാ മരുന്നുകളുടെ അമിത വിലയിൽ കേന്ദ്ര സര്‍ക്കാരിന് ഇടപെടാം’; സ്താനാര്‍ബുദ ചികിത്സയ്ക്കുള്ള മരുന്ന് വില ചോദ്യം ചെയ്തുള്ള ഹര്‍ജിയിൽ ഹൈക്കോടതി

കൊച്ചി: കമ്പനികള്‍ക്കു പേറ്റന്റ് ഉണ്ടെങ്കിലും ജീവന്‍രക്ഷാ മരുന്നുകളുടെ വില സാധാരണക്കാരനു താങ്ങാനാവുന്നില്ലെങ്കില്‍...

‘വിസ്മയം’ കട്ടപ്പുറത്ത്!; കെഎസ്ആർടിസിയുടെ 718 ബസുകൾ പ്രതിസന്ധിയിലെന്ന് വിവരാവകാശ രേഖ

തിരുവനന്തപുരം : കെഎസ്ആര്‍ടിസിയില്‍ 718 ബസുകള്‍ കട്ടപ്പുറത്തെന്ന് വിവരാവകാശ രേഖ. സ്ത്രീ...

ഗ്യാനേഷ് കുമാറിന്റെ രാജി ; ഇന്ന് ഡൽഹിയിൽ ഇടതുപക്ഷ പാർട്ടികളുടെ സംയുക്ത പ്രതിഷേധം

ന്യൂഡൽഹി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട്...