Wednesday, September 30, 2026

എഫ്സിആർഎ ബിൽ ജെപിസിക്ക് വിട്ട് ലോക്സഭ; എതിർത്ത് പ്രതിപക്ഷം, ഭാഗിക സന്തോഷമെന്ന് സിബിസിഐ

Date:

ന്യൂഡൽഹി : ഫോറിൻ കോൺട്രിബ്യൂഷൻ റെഗുലേഷൻ ആക്ട് (FCRA) ഭേദഗതി ബിൽ ജെപിസിക്ക് വിട്ട് ലോക്സഭ. ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് ആണ് പ്രമേയം അവതരിപ്പിച്ചത്. തുടർന്ന് ജോയിൻ്റ് പാർലമെൻ്ററി കമ്മിറ്റി (ജെപിസി)യ്ക്ക് വിടുകയായിരുന്നു. ബില്ലിനെ എതിർത്ത് കെസി വേണുഗോപാൽ എംപി രംഗത്തെത്തി. എഫ്സിആർഎ ഭേദഗതി ബിൽ പാടില്ലെന്ന നിലപാടാണ് തങ്ങൾക്കെന്നും കാര്യാപദേശക സമിതിയിൽ അത് വ്യക്തമാക്കിയിരുന്നെന്നും അദ്ദേഹം പറഞ്ഞു. ഇത് ക്രിസ്ത്യൻ സംഘടനകളെ ലക്ഷ്യമിട്ടു കൊണ്ടുള്ളതാണ്. ആർഎസ്എസ് അടക്കം വിദേശസംഭാവനകൾ സ്വീകരിക്കുന്നുണ്ട്. അവരെ ഒഴിവാക്കിക്കൊണ്ടുള്ള ഭേ​ദ​ഗതിയാണ് കൊണ്ടുവരുന്നതെന്നും വേണുഗോപാൽ ആരോപിച്ചു.

വിദേശ സംഭാവന (നിയന്ത്രണ) ഭേദഗതി ബിൽ, 2026, ലോക്‌സഭാ സ്പീക്കർ നാമനിർദ്ദേശം ചെയ്യുന്ന ഈ സഭയിലെ 21 അംഗങ്ങളും രാജ്യസഭാ ചെയർമാൻ നാമനിർദ്ദേശം ചെയ്യുന്ന 10 രാജ്യസഭാംഗങ്ങളും അടങ്ങുന്ന ഒരു സംയുക്ത സമിതിക്ക് റഫർ ചെയ്യണമെന്നായിരുന്നു ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് അവതരിപ്പിച്ച പ്രമേയത്തിൽ പറഞ്ഞത്. പ്രമേയം പാസായതോടെ ബിൽ ഇനി ജെപിസിയുടെ പരിഗണനയ്ക്കെത്തും.

ജെപിസി ബിൽ വിശദമായി പരിശോധിച്ച ശേഷം റിപ്പോർട്ട് ശീതകാല സമ്മേളനത്തിൻ്റെ ആദ്യ ആഴ്ചയുടെ അവസാന ദിവസത്തോടെ പാർലമെൻ്റിൽ സമർപ്പിക്കും. അതേസമയം
പ്രതിപക്ഷത്തിന് മറുപടിയുമായി കേന്ദ്ര മന്ത്രി കിരൺ റിജിജു രം​ഗത്തെത്തി. ഇത്രയും ദിവസം ജെപിസിക്ക് വിടനാണ് പ്രതിപക്ഷം ആവശ്യപ്പെട്ടതെന്ന് റിജിജു പറഞ്ഞു. ഇതോടെ സഭയിൽ പ്രതിപക്ഷം ബഹളം വെച്ചു. ഒരു വ്യവസ്ഥപോലും ന്യൂനപക്ഷ വിരുദ്ധമല്ലെന്നും അവരുടെ ക്ഷേമം മാത്രമാണ് ലക്ഷ്യമെന്നും കിരൺ റിജിജു പറഞ്ഞു. ഒരു സ്ഥാപനത്തെയും ഉന്നംവയ്ക്കുന്നില്ലെന്നും റിജിജു പറഞ്ഞു. പ്രതിപക്ഷ പ്രതിഷേധത്തിനിടെ സ്പീക്കർ പ്രമേയം പാസാക്കി. ഭേദഗതി ബിൽ സംയുക്ത പാർലമെൻ്ററി സമിതിക്ക് വിട്ടു. പ്രതിഷേധം ശക്തമായതോടെ 3 മണിവരെ ലോക്‌സഭ നിർത്തിവെച്ചു.

ബിൽ ജെപിസിക്ക് വിട്ടതിൽ ഭാഗിക സന്തോഷമെന്ന് കാത്തലിക് ബിഷപ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ (സിബിസിഐ) ഡയറക്ടർ ഫാ. മാത്യു കോയിക്കൽ പറഞ്ഞു. എഫ്സിആർഎ ബിൽ പൂർണമായി പിൻവലിക്കണമെന്നാണ് ആവശ്യം, ബിൽ ജെപിസിക്ക് വിട്ടതിൽ ചാരിതാർഥ്യം ഉണ്ട്, ഭാഗിക സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ബിൽ പൂർണ്ണമായി പിൻവലിക്കണം എന്നതാണ് ഇപ്പോഴത്തെയും ആവശ്യമെന്ന് ഫാ. മാത്യു കോയിക്കൽ നിലപാട് വ്യക്തമാക്കി. ഇപ്പോഴും ആശങ്ക ഒഴിഞ്ഞിട്ടില്ലെന്നും എന്നാൽ ജെപിസിയുമായി സിബിസിഐ പൂർണ്ണമായി സാഹകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിദേശ പണം മതപരിവർത്തനത്തിന് ഉപയോഗിക്കുന്നതായുള്ള ആരോപണം ബാലിശമാണ്. സുപ്രീംകോടതിയിൽ പോലും തെളിയിക്കാൻ പറ്റാത്ത ആരോപണമാണിത്. വിഷയം ശക്തമായി ഉന്നയിച്ച പ്രതിപക്ഷ എം പി മാർക്ക് നന്ദിയുണ്ടെന്നും ജെപിസിക്ക് വിട്ടതിൽ കേന്ദ്രസർക്കാരിനും നന്ദിയെന്നും ഫാ.മാത്യു കോയിക്കൽ പറഞ്ഞു.

Share post:

Popular

More like this
Related

‘പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സംഘടനാ പ്രവര്‍ത്തനം തുടരാം, ഭരണഘടനാ അവകാശമാണത്’ ; ആഭ്യന്തര വകുപ്പിന്റെ ഉത്തരവ് റദ്ദാക്കി ഹൈക്കോടതി

കൊച്ചി: പോലീസ് സംഘടനാ പുന:ക്രമീകരണം റദ്ദാക്കി ഹൈക്കോടതി. സംഘടനാ പ്രവര്‍ത്തനം തുടരാന്‍...

‘ജീവന്‍രക്ഷാ മരുന്നുകളുടെ അമിത വിലയിൽ കേന്ദ്ര സര്‍ക്കാരിന് ഇടപെടാം’; സ്താനാര്‍ബുദ ചികിത്സയ്ക്കുള്ള മരുന്ന് വില ചോദ്യം ചെയ്തുള്ള ഹര്‍ജിയിൽ ഹൈക്കോടതി

കൊച്ചി: കമ്പനികള്‍ക്കു പേറ്റന്റ് ഉണ്ടെങ്കിലും ജീവന്‍രക്ഷാ മരുന്നുകളുടെ വില സാധാരണക്കാരനു താങ്ങാനാവുന്നില്ലെങ്കില്‍...

‘വിസ്മയം’ കട്ടപ്പുറത്ത്!; കെഎസ്ആർടിസിയുടെ 718 ബസുകൾ പ്രതിസന്ധിയിലെന്ന് വിവരാവകാശ രേഖ

തിരുവനന്തപുരം : കെഎസ്ആര്‍ടിസിയില്‍ 718 ബസുകള്‍ കട്ടപ്പുറത്തെന്ന് വിവരാവകാശ രേഖ. സ്ത്രീ...

ഗ്യാനേഷ് കുമാറിന്റെ രാജി ; ഇന്ന് ഡൽഹിയിൽ ഇടതുപക്ഷ പാർട്ടികളുടെ സംയുക്ത പ്രതിഷേധം

ന്യൂഡൽഹി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട്...