Tuesday, September 29, 2026

ഗ്യാനേഷ് കുമാറിന്റെ രാജി ; ഇന്ന് ഡൽഹിയിൽ ഇടതുപക്ഷ പാർട്ടികളുടെ സംയുക്ത പ്രതിഷേധം

Date:

ന്യൂഡൽഹി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ന് ഡൽഹിയിൽ ഇടതുപക്ഷ പാർട്ടികളുടെ സംയുക്ത പ്രതിഷേധം. സിപിഐഎം, സിപിഐ, സിപിഐഎം എൽ, ആർഎസ്പി, ഫോർവേഡ് ബ്ലോക്ക് ഉൾപ്പെടെ 5 ഇടതുപക്ഷ പാർട്ടികളുടെ പ്രതിഷേധമാണ് ഡൽഹിയിൽ നടക്കുന്നത്.

ഒക്ടോബർ 2 വരെ ഒരാഴ്ചക്കാലം നീണ്ടുനിൽക്കുന്ന രാജ്യവ്യാപക പ്രതിഷേധങ്ങൾക്ക് ആണ് ഇടതുപക്ഷ പാർട്ടികൾ ആഹ്വാനം ചെയ്തിട്ടുള്ളത്. നാളെ ഇന്ത്യ മുന്നണി യോഗം ചേരുന്ന പശ്ചാത്തലത്തിൽ ഇന്ന് കോൺഗ്രസിന്റെ പ്രവർത്തക സമിതി യോഗവും വിളിച്ചിട്ടുണ്ട്. ഇന്നത്തെ യോഗത്തിൽ തുടർ പ്രക്ഷോഭ പരിപാടികൾ ഉൾപ്പെടെ ചർച്ച ചെയ്യുമെന്നാണ് കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ വ്യക്തമാക്കിയിട്ടുള്ളത്.

അതേസമയം നാളെ ചേരുന്ന ഇന്ത്യ മുന്നണി യോഗത്തിൽ തെരഞ്ഞെടുപ്പ് സംവിധാനം സംരക്ഷിക്കുന്നതിൽ വിശാല പ്രതിപക്ഷ ഐക്യവും പ്രതിഷേധവും ഉണ്ടാകണമെന്ന നിലപാടായിരിക്കും സിപിഐഎം ഉൾപ്പെടെ ഇടതുപക്ഷ പാർട്ടികൾ മുന്നോട്ടു വെയ്ക്കുക.

നാണവുംമാനവും കെട്ട് അപഹാസ്യനായിട്ടും ഗ്യാനേഷ് കുമാർ അധികാരത്തിൽ കടിച്ചുതൂങ്ങുന്നുവെന്ന് സിപിഐഎം ദേശീയ സെക്രട്ടറി എംഎ ബേബി പറഞ്ഞു. ​ഗ്യാനേഷ്കുമാറിനെ സംരക്ഷിക്കുന്നത് മോദിയും അമിത് ഷായും ആണെന്നും എംഎ ബേബി പറഞ്ഞു. ​ഗ്യാനേഷ് കുമാറിനെതിരെ വിശാല പ്രതിപക്ഷ പ്രതിഷേധം ഉയർന്നു വരണം. 30ന് ചേരുന്ന ഇന്ത്യ സഖ്യ യോഗത്തിൽ തുടർ പ്രക്ഷോഭങ്ങൾ ചർച്ച ചെയ്യുമെന്നും എംഎ ബേബി വ്യക്തമാക്കി.

Share post:

Popular

More like this
Related

‘വിസ്മയം’ കട്ടപ്പുറത്ത്!; കെഎസ്ആർടിസിയുടെ 718 ബസുകൾ പ്രതിസന്ധിയിലെന്ന് വിവരാവകാശ രേഖ

തിരുവനന്തപുരം : കെഎസ്ആര്‍ടിസിയില്‍ 718 ബസുകള്‍ കട്ടപ്പുറത്തെന്ന് വിവരാവകാശ രേഖ. സ്ത്രീ...

എന്താ ചൂട്, പൊള്ളുന്നു!;  സംസ്ഥാനത്തെ താപനില 3.9 ഡിഗ്രി സെൽഷ്യസ് വരെ കൂടുതൽ

കൊച്ചി : ചൂട് കൂടി പൊള്ളുന്ന അവസ്ഥയിലേക്കാണ് സംസ്ഥാനം നീങ്ങുന്നത്. കടുത്ത...