Tuesday, September 29, 2026

‘വിസ്മയം’ കട്ടപ്പുറത്ത്!; കെഎസ്ആർടിസിയുടെ 718 ബസുകൾ പ്രതിസന്ധിയിലെന്ന് വിവരാവകാശ രേഖ

Date:

തിരുവനന്തപുരം : കെഎസ്ആര്‍ടിസിയില്‍ 718 ബസുകള്‍ കട്ടപ്പുറത്തെന്ന് വിവരാവകാശ രേഖ. സ്ത്രീ സൗജന്യ യാത്ര കെഎസ്ആര്‍ടിസിയുടെ വരുമാനത്തെ കാര്യമായി ബാധിക്കുന്നുവെന്ന ചര്‍ച്ചകള്‍ സജീവമായിരിക്കെയാണ് കട്ടപ്പുറത്തുള്ള ബസുകളുടെ എണ്ണം സംബന്ധിച്ച വിവരം പുറത്തുവന്നത്. ആകെയുള്ള 5765 ബസുകളില്‍ 718 എണ്ണം കട്ടപ്പുറത്താണെന്നാണ് കണക്കുകള്‍ പറയുന്നത്.

ഗതാഗതയോഗ്യമായ അയ്യായിരത്തില്‍പ്പരം ബസുകളില്‍ ഇന്‍ഷുറന്‍സ് ഉള്ളത് 1890 ബസുകള്‍ക്ക് മാത്രമാണെന്ന വിവരാവകാശ രേഖ ഞെട്ടിക്കുന്നതാണ്. ഇന്‍ഷുറന്‍സ് ഇല്ലാത്ത ബസുകള്‍ അപകടത്തില്‍പ്പെട്ടാല്‍ യാത്രക്കാര്‍ക്ക് കെഎസ്ആര്‍ടിസി മാനേജ്മെന്‍റ് നഷ്ടപരിഹാരം നല്‍കണമെന്നാണ് വ്യവസ്ഥ. ഇൻഷൂറൻസ് ഇല്ലാത്തതുകൊണ്ടുതന്നെ ഇത് പലപ്പോഴും വര്‍ഷങ്ങള്‍ നീണ്ട നിയമപോരാട്ടങ്ങള്‍ക്ക് വഴിവെയ്ക്കും. 23 എ സി ലോഫ്ലോര്‍ ബസുകള്‍ ഉള്‍പ്പടെ 1922 ബസുകള്‍ 15 വര്‍ഷത്തിലേറെ പഴക്കമുള്ളതാണെന്നും വിവരാവകാശ പ്രവര്‍ത്തകന്‍ രാജു വാഴക്കാല ആവശ്യപ്പെട്ട രേഖയില്‍ പറയുന്നു.

അതേ സമയം കെഎസ്ആര്‍ടിസിയ്ക്ക് ഡീസല്‍ വാങ്ങാനുള്ള ചെലവെത്രയാണെന്നോ, ഉപയോഗശൂന്യമായ എത്ര വണ്ടികളെത്രയാണെന്നോ തുടങ്ങിയ ചോദ്യങ്ങള്‍ക്ക് കെഎസ്ആര്‍ടിസി മാനേജ്മെന്‍റ് മറുപടി നല്‍കിയിട്ടുമില്ല.

Share post:

Popular

More like this
Related

‘ജീവന്‍രക്ഷാ മരുന്നുകളുടെ അമിത വിലയിൽ കേന്ദ്ര സര്‍ക്കാരിന് ഇടപെടാം’; സ്താനാര്‍ബുദ ചികിത്സയ്ക്കുള്ള മരുന്ന് വില ചോദ്യം ചെയ്തുള്ള ഹര്‍ജിയിൽ ഹൈക്കോടതി

കൊച്ചി: കമ്പനികള്‍ക്കു പേറ്റന്റ് ഉണ്ടെങ്കിലും ജീവന്‍രക്ഷാ മരുന്നുകളുടെ വില സാധാരണക്കാരനു താങ്ങാനാവുന്നില്ലെങ്കില്‍...

ഗ്യാനേഷ് കുമാറിന്റെ രാജി ; ഇന്ന് ഡൽഹിയിൽ ഇടതുപക്ഷ പാർട്ടികളുടെ സംയുക്ത പ്രതിഷേധം

ന്യൂഡൽഹി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട്...

എന്താ ചൂട്, പൊള്ളുന്നു!;  സംസ്ഥാനത്തെ താപനില 3.9 ഡിഗ്രി സെൽഷ്യസ് വരെ കൂടുതൽ

കൊച്ചി : ചൂട് കൂടി പൊള്ളുന്ന അവസ്ഥയിലേക്കാണ് സംസ്ഥാനം നീങ്ങുന്നത്. കടുത്ത...