Tuesday, September 29, 2026

എന്താ ചൂട്, പൊള്ളുന്നു!;  സംസ്ഥാനത്തെ താപനില 3.9 ഡിഗ്രി സെൽഷ്യസ് വരെ കൂടുതൽ

Date:

കൊച്ചി : ചൂട് കൂടി പൊള്ളുന്ന അവസ്ഥയിലേക്കാണ് സംസ്ഥാനം നീങ്ങുന്നത്. കടുത്ത വേനൽക്കാലത്തിന് സമാനമായ താപനിലയാണ് കേരളത്തിലെ ഓരോ പ്രദേശങ്ങളിലും. ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയ പുനലൂരിൽ 3.9° ഉയർന്ന് 36.2 ഡിഗ്രി സെൽഷ്യസിലേക്ക് എത്തി. കോഴിക്കോടാണ് രണ്ടാമത്, 35.2 ഡിഗ്രി സെൽഷ്യസ്. മുമ്പ് രേഖപ്പെടുത്തിയതിനേക്കാൾ 3.5 ഡിഗ്രി സെൽഷ്യസ് കൂടുതൽ.

സംസ്ഥാനത്തെ താപനില വിവിധ പ്രദേശങ്ങളിൽ ഇങ്ങനെ-
പുനലൂർ – 36.2°C (+3.9°സി കൂടുതൽ )
കോഴിക്കോട് – 35.2°C (+3.5°സി കൂടുതൽ )
കോട്ടയം – 34.6°C (+3.2°Cസി കൂടുതൽ )
സിയാൽ കൊച്ചി – 34.4°C (+2.7°Cസി കൂടുതൽ )
പാലക്കാട് – 34.4°C (+3.1°Cസി കൂടുതൽ )
കണ്ണൂർ AP – 34.2°C കൂടുതൽ
തിരുവനന്തപുരം സിറ്റി – 33.8°C (+2.3°C കൂടുതൽ )
വെള്ളാനിക്കര – 33.7°C (+2.1°C കൂടുതൽ )
കണ്ണൂർ – 33.3°C (+1.9°C കൂടുതൽ )
കരിപ്പൂർ AP – 32.8°C (+2.1°C കൂടുതൽ )
തിരുവനന്തപുരം AP – 32.2°C (+1.5°C കൂടുതൽ )
നേവൽ എയർ സ്റ്റേഷൻ കൊച്ചി – 31.7°C (+1.2°C കൂടുതൽ )

എൽ നിനോ പ്രതിഭാസം മൂലമാണ് ഈ വർഷത്തെ താപനില വളരെയധികം ഉയരുന്നതെന്നാണ് റിപ്പോർട്ട്. 2026 ഏപ്രിലിൽ കേരളത്തിൽ താപനില 40 ഡിഗ്രി സെൽഷ്യസിന് മുകളിൽ ഉയർന്നതിനെ തുടർന്ന് പാലക്കാട്, കൊല്ലം, തൃശ്ശൂർ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഔദ്യോഗികമായി ഉഷ്ണതരംഗ മുന്നറിയിപ്പ് നൽകിയിരുന്നു.

ഉയർന്ന താപനിലയ്ക്കൊപ്പം അന്തരീക്ഷത്തിലെ ഉയർന്ന ഈർപ്പവും കേരളത്തിന് വലിയൊരു ഭീഷണിയായി മാറുകയാണെന്ന് പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നു. ഈർപ്പം കൂടുമ്പോൾ അനുഭവപ്പെടുന്ന ചൂട് യഥാർത്ഥ താപനിലയേക്കാൾ കൂടുതലായിരിക്കും. ഇത് ആരോഗ്യത്തെ ഗുരുതരമായി ബാധിക്കും. വുഡ്‌വെൽ ക്ലൈമറ്റ്’ നടത്തിയ ഗവേഷണ പ്രകാരം, ഈ നൂറ്റാണ്ടിന്റെ പകുതിയോടെ കേരളത്തിലെ ശരാശരി വാർഷിക താപനിലയിൽ 1 ഡിഗ്രി സെൽഷ്യസ് മുതൽ 1.4 ഡിഗ്രി സെൽഷ്യസ് വരെ വർദ്ധന ഉണ്ടായേക്കാം.

സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ നിർദ്ദേശം

പകൽ 11 മണി മുതൽ 3 മണി വരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണം.
ദാഹമില്ലെങ്കിലും ധാരാളം ശുദ്ധജലം കുടിക്കണം. നിർജ്ജലീകരണം ഒഴിവാക്കാൻ ഇത് അത്യാവശ്യമാണ്. അതീവ ഗുരുതരമായ അവസ്ഥയാണ് നിർജ്ജലീകരണം സംഭവിച്ചാൽ ഉടലെടുക്കുക.

Share post:

Popular

More like this
Related

റെക്കോർഡ് വരുമാനവുമായി കേരളത്തിലെ വന്ദേ ഭാരത് ട്രെയിനുകൾ; 2025-26 വർഷം നേടിയത് 249.65 കോടി രൂപ!

കൊച്ചി : ഒക്യുപെൻസി റേറ്റിൽ മുന്നിട്ടുനിൽക്കുന്ന കേരളത്തിൻ്റെ വന്ദേ ഭാരത് ട്രെയിനുകൾ...