Tuesday, September 29, 2026

ജന്തര്‍ മന്തര്‍ സീസണ്‍ 2 ; പുതിയ പ്രതിഷേധത്തിൻ്റെ സൂചന നല്‍കി അഭിജീത് ദീപ്‌കെ

Date:

[Photo Courtesy : ANI]
ന്യൂഡല്‍ഹി : ജന്തര്‍ മന്ദര്‍ സീസണ്‍ 2 ഉടന്‍ ഉണ്ടാകുമെന്ന സൂചന നല്‍കി കോക്രോച്ച് ജനത പാര്‍ട്ടി സ്ഥാപകന്‍ അഭിജീത് ദീപ്‌കെ. സിജെപി വളണ്ടിയർമാരുടെ ഡല്‍ഹിയില്‍ തീരുമാനിച്ചിരുന്ന യോഗം അവസാന നിമിഷം റദ്ദാക്കിയതിന് പിന്നാലെയാണ് ന്യൂഡൽഹിയിൽ നടന്ന ഒരു പൊതുയോഗത്തെ അഭിസംബോധന ചെയ്ത് അഭിജീത് ദീപ്കെ പുതിയ പ്രതിഷേധത്തിൻ്റെ സൂചന നൽകിയത്. വളണ്ടിയർമാരുടെ യോഗം നടത്താനായി തീരുമാനിച്ചിരുന്ന വേദി അനുവദിക്കാന്‍ കഴിയില്ലെന്ന് ബിജെപി സമ്മര്‍ദത്തെ തുടര്‍ന്ന് ഉടമ അറിയിച്ചുവെന്നും ദീപ്‌കെ പൊതുയോഗത്തിൽ വിശദീകരിച്ചു.

.നേരത്തെ നിശ്ചയിച്ച വളണ്ടിയമാരുടെ യോഗത്തിന്റെ സംഘാടകര്‍ വേദിയില്‍ എത്തിയപ്പോഴാണ് പരിപാടി നടത്താന്‍ അനുവദിക്കില്ലെന്ന വിവരം ലഭിച്ചത്. അതിനാല്‍ മറ്റ് സ്ഥലങ്ങളിലും ഹാളിനായി തിരക്കി. എന്നാല്‍ ആരും വാടകയ്ക്ക് നല്‍കാന്‍ തയ്യാറായില്ല. മുകളില്‍ നിന്നുള്ള സമ്മര്‍ദം ഉണ്ടെന്നാണ് ഇവരെല്ലാം മറുപടി നല്‍കിയതെന്നും ദീപ്‌കെ വിശദീകരിച്ചു. സിജെപി പ്രവര്‍ത്തകര്‍ക്ക് യോഗം നടത്താനായി സ്ഥലം വിട്ടുനല്‍കിയാല്‍ തലകീഴായി കെട്ടിത്തൂക്കുമെന്ന ഭീഷണി പലര്‍ക്കും ലഭിച്ചതായും ദീപ്‌കെ ആരോപിക്കുന്നു.

ബിജെപിക്ക് രാജ്യത്തെ യുവജനതയെ ഭയമാണെന്ന് അവരുടെ പ്രവര്‍ത്തികള്‍ തെളിയിക്കുന്നു. ഇത്തരം ചെറിയ കാര്യങ്ങള്‍ കൊണ്ട് ഭയപ്പെടുത്താമെന്നാണ് എങ്കില്‍ അത് അവരുടെ തെറ്റിദ്ധാരണയാണെന്നും ദീപ്‌കെ പറഞ്ഞു.

Share post:

Popular

More like this
Related

‘പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സംഘടനാ പ്രവര്‍ത്തനം തുടരാം, ഭരണഘടനാ അവകാശമാണത്’ ; ആഭ്യന്തര വകുപ്പിന്റെ ഉത്തരവ് റദ്ദാക്കി ഹൈക്കോടതി

കൊച്ചി: പോലീസ് സംഘടനാ പുന:ക്രമീകരണം റദ്ദാക്കി ഹൈക്കോടതി. സംഘടനാ പ്രവര്‍ത്തനം തുടരാന്‍...

‘ജീവന്‍രക്ഷാ മരുന്നുകളുടെ അമിത വിലയിൽ കേന്ദ്ര സര്‍ക്കാരിന് ഇടപെടാം’; സ്താനാര്‍ബുദ ചികിത്സയ്ക്കുള്ള മരുന്ന് വില ചോദ്യം ചെയ്തുള്ള ഹര്‍ജിയിൽ ഹൈക്കോടതി

കൊച്ചി: കമ്പനികള്‍ക്കു പേറ്റന്റ് ഉണ്ടെങ്കിലും ജീവന്‍രക്ഷാ മരുന്നുകളുടെ വില സാധാരണക്കാരനു താങ്ങാനാവുന്നില്ലെങ്കില്‍...

‘വിസ്മയം’ കട്ടപ്പുറത്ത്!; കെഎസ്ആർടിസിയുടെ 718 ബസുകൾ പ്രതിസന്ധിയിലെന്ന് വിവരാവകാശ രേഖ

തിരുവനന്തപുരം : കെഎസ്ആര്‍ടിസിയില്‍ 718 ബസുകള്‍ കട്ടപ്പുറത്തെന്ന് വിവരാവകാശ രേഖ. സ്ത്രീ...

ഗ്യാനേഷ് കുമാറിന്റെ രാജി ; ഇന്ന് ഡൽഹിയിൽ ഇടതുപക്ഷ പാർട്ടികളുടെ സംയുക്ത പ്രതിഷേധം

ന്യൂഡൽഹി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട്...