Wednesday, September 30, 2026

‘മുഖ്യമന്ത്രിയുടെ പ്രസ്താവന തീരപ്രദേശ ജനങ്ങളെ അവഗണിക്കുന്നത്, മത്സ്യത്തൊഴിലാളികൾക്കായി ആദ്യ മണിക്കൂറിൽ രക്ഷാപ്രവർത്തനം ഉണ്ടായില്ല’- പിണറായി വിജയൻ

Date:

തിരുവനന്തപുരം : തീരപ്രദേശത്തെ ജനങ്ങളെ ആകെ അവഗണിക്കുന്ന പ്രസ്താവനയാണ് മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്ന് ഉണ്ടായതെന്ന്
പ്രതിപക്ഷനേതാവ് പിണറായി വിജയൻ. ആദ്യമായിട്ടല്ല മത്സ്യത്തൊഴിലാളികളെ കടലിൽ കാണാതാകുന്നതെന്ന് മുഖ്യമന്ത്രിയുടെ പരാമർശത്തിനെതിരെയായിരുന്നു  പ്രതിപക്ഷനേതാവിൻ്റെ വിമർശനം.  മത്സ്യത്തൊഴിലാളികൾക്കായി ആദ്യ മണിക്കൂറിൽ രക്ഷാപ്രവർത്തനം ഉണ്ടായില്ലെന്നും പിണറായി വിജയൻ കുറ്റപ്പെടുത്തി.

മഴക്കെടുതിയിൽ കുടുംബനാഥനെ നഷ്ടപ്പെട്ട കുടുംബത്തിലെ ഒരാൾക്ക് സർക്കാർ ജോലി നൽകണമെന്ന് പിണറായി വിജയൻ ആവശ്യപ്പെട്ടു. രക്ഷാപ്രവർത്തത്തിനിടെ മരിച്ച ആർ രാജേഷിന്റെ ഭാര്യക്ക് ജോലി നൽകണമെന്നും പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു. കടലിൽ കാണാതായവരെ മരിച്ചെന്ന് സ്ഥീരീകരിക്കാൻ 7 വർഷം വേണമെന്ന മാനദണ്ഡം കഴിഞ്ഞ സർക്കാരികളുടെ കാലത്ത് തന്നെ വേണ്ടെന്നു വെച്ചതാണ്. മുഖ്യമന്ത്രി വസ്തുതകൾ പരിശോധിച്ചിട്ടില്ലെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു.

കടലിൽ വീണവരെ രക്ഷപ്പെടുത്തുന്നതിൽ ആദ്യ മണിക്കൂറിൽ രക്ഷാപ്രവർത്തനം ഉണ്ടായില്ല. ഗുരുതരമായ കൃത്യവിലോഭം ഉണ്ടായെന്ന് പിണറായി വിജയൻ വിമർശിച്ചു. ഇത്തരം സന്ദർഭങ്ങളിൽ സ്വീകരിക്കേണ്ട നടപടികൾ അറിയാത്തവർ അല്ല. വ്യാപകമായി വിമർശനം ഉയരുമ്പോൾ സർക്കാരിന് പരിശോധിക്കാൻ ബാദ്ധ്യതയുണ്ട്. സർക്കാർ ചെയ്യേണ്ട കാര്യങ്ങൾ ചെയ്യണം. പ്രവർത്തനങ്ങൾ ഏകോപിപ്പിക്കലാണ് സർക്കാർ ചെയ്യേണ്ടതെന്ന് പിണറായി വിജയൻ പറഞ്ഞു.

രക്ഷാപ്രവർത്തത്തിൽ സഹായം തേടി സംസ്ഥാനത്തെ മന്ത്രി ബിജെപി അദ്ധ്യക്ഷനെ വിളിച്ചതിനെയും പ്രതിപക്ഷനേതാവ് വിമർശിച്ചു.  അങ്ങനെ ഒരു രീതി ഈ നാടിന് ഇല്ല. സംസ്ഥാന ഗവൺമെന്റിന് നേരിട്ട് കേന്ദ്ര ഏജൻസിയെ ബന്ധപ്പെടാം. നേവിയും ആർമിയും അടക്കം സഹായിക്കാൻ എത്തുമെന്നും പിണറായി വിജയൻ പറഞ്ഞു. നമ്മൾ നേരത്തെയും ഒരുപാട് ദുരന്തങ്ങളെയും നേരിട്ടിട്ടുണ്ട്. അപ്പോഴൊന്നും ഒരു രാഷ്ട്രീയപാർട്ടിയുടെ സഹായം ആവശ്യപ്പെട്ടിട്ടില്ല. കേന്ദ്ര ഏജൻസിയുടെ സഹായമാണ് നേടിയിട്ടുള്ളതെന്ന് പിണറായി വിജയൻ പറഞ്ഞു.

കാലാവസ്ഥ മുന്നറിയിപ്പ് അനുസരിച്ച് മുൻകൂട്ടി മുൻകരുതലെടുക്കാൻ സർക്കാരിന് കഴിഞ്ഞില്ലെന്ന് പിണറായി വിജയൻ കുറ്റപ്പെടുത്തി. ക്യാമ്പുകളിലും സൗകര്യം ഒരുക്കുന്നതിൽ വീഴ്ചയുണ്ടായി. ഇത്തരം സന്ദർഭങ്ങളിൽ എന്തൊക്കെ കാര്യങ്ങൾ ചെയ്യേണ്ടതെന്ന് നല്ല വ്യവസ്ഥയുള്ള സംസ്ഥാനമാണ് കേരളം. അങ്ങനെയുള്ളിടത്ത് എങ്ങനെ അബദ്ധം ഉണ്ടായി. അത് പരിശോധിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സാങ്കേതികമായ കാര്യങ്ങൾ അല്ല നോക്കേണ്ടത്. നഷ്ടപരിഹാരം നൽകേണ്ടയിടത്ത് നഷ്ടപരിഹാരം നൽകണമെന്ന് പിണറായി വിജയൻ പറഞ്ഞു.

Share post:

Popular

More like this
Related

‘പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സംഘടനാ പ്രവര്‍ത്തനം തുടരാം, ഭരണഘടനാ അവകാശമാണത്’ ; ആഭ്യന്തര വകുപ്പിന്റെ ഉത്തരവ് റദ്ദാക്കി ഹൈക്കോടതി

കൊച്ചി: പോലീസ് സംഘടനാ പുന:ക്രമീകരണം റദ്ദാക്കി ഹൈക്കോടതി. സംഘടനാ പ്രവര്‍ത്തനം തുടരാന്‍...

‘ജീവന്‍രക്ഷാ മരുന്നുകളുടെ അമിത വിലയിൽ കേന്ദ്ര സര്‍ക്കാരിന് ഇടപെടാം’; സ്താനാര്‍ബുദ ചികിത്സയ്ക്കുള്ള മരുന്ന് വില ചോദ്യം ചെയ്തുള്ള ഹര്‍ജിയിൽ ഹൈക്കോടതി

കൊച്ചി: കമ്പനികള്‍ക്കു പേറ്റന്റ് ഉണ്ടെങ്കിലും ജീവന്‍രക്ഷാ മരുന്നുകളുടെ വില സാധാരണക്കാരനു താങ്ങാനാവുന്നില്ലെങ്കില്‍...

‘വിസ്മയം’ കട്ടപ്പുറത്ത്!; കെഎസ്ആർടിസിയുടെ 718 ബസുകൾ പ്രതിസന്ധിയിലെന്ന് വിവരാവകാശ രേഖ

തിരുവനന്തപുരം : കെഎസ്ആര്‍ടിസിയില്‍ 718 ബസുകള്‍ കട്ടപ്പുറത്തെന്ന് വിവരാവകാശ രേഖ. സ്ത്രീ...

ഗ്യാനേഷ് കുമാറിന്റെ രാജി ; ഇന്ന് ഡൽഹിയിൽ ഇടതുപക്ഷ പാർട്ടികളുടെ സംയുക്ത പ്രതിഷേധം

ന്യൂഡൽഹി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട്...