വെല്ലിങ്ടണ്‍ : ന്യൂസിലന്‍ഡ് താരം കെയ്ന്‍ വില്യംസണ്‍ അന്താരാഷ്ട്ര ട്വൻ്റി20 ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. എന്നാൽ ടെസ്റ്റിലും ഏകദിനത്തിലും തുടർന്നും കളിക്കുമെന്നും താരം. അടുത്ത ട്വൻ്റി20 ലോകകപ്പിന് നാല് മാസം മാത്രം ശേഷിക്കവെയാണ് പ്രഖ്യാപനം എന്നതും ശ്രദ്ധേയം.
ട്വൻ്റി20 അന്താരാഷ്ട്ര ക്രിക്കറ്റിലെ ന്യൂസിലന്‍ഡിന്റെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ റണ്‍ സ്‌കോററാണ് 35 കാരനായ വില്യംസണ്‍. 33 ശരാശരിയില്‍ 2575 റണ്‍സാണ് സമ്പാദ്യം. ഇതില്‍ 18 അര്‍ദ്ധസെഞ്ച്വറികള്‍ ഉള്‍പ്പെടും. 95 ആണ് ഉയര്‍ന്ന സ്‌കോര്‍.
2011ല്‍ ട്വൻ്റി20 മത്സരങ്ങള്‍ കളിച്ച് തുടങ്ങിയ വില്യംസണ്‍ 75 മത്സരങ്ങളില്‍ ടീമിനെ നയിച്ചു. ന്യൂസിലന്‍ഡിനെ രണ്ട് ഐസിസി ട്വൻ്റി20 ലോകകപ്പ് സെമിഫൈനലിലേക്കും (2016, 2022) ഒരു ഫൈനലിലേക്കും (2021) നയിച്ചു. ‘വളരെക്കാലം ഇതിന്റെ ഭാഗമാകാന്‍ കഴിഞ്ഞതിലും ആസ്വദിച്ച് കളിക്കാനായതിലും അത് നൽകിയ ഓര്‍മ്മകള്‍ക്കും അനുഭവങ്ങള്‍ക്കും ഞാന്‍ വളരെ നന്ദിയുള്ളവനാണ്.’ – വില്യംസണ്‍ൻ്റെ വാക്കുകൾ
