നടിയെ ആക്രമിച്ച കേസ് : അതിജീവിതയുടെ പേര് വെളിപ്പെടുത്തിയ രണ്ടാം പ്രതി മാർട്ടിന്റെ വീഡിയോ പങ്കുവെച്ച 3 പേർ അറസ്റ്റിൽ

Date:

തൃശൂർ: നടിയെ ആക്രമിച്ച കേസിലെ അതിജീവിതയുടെ പേര് വെളിപ്പെടുത്തിയ രണ്ടാം പ്രതി മാർട്ടിന്റെ വീഡിയോ പങ്കുവെച്ചതുമായി ബന്ധപ്പെട്ട കേസിൽ 3 പേർ അറസ്റ്റിൽ. മാർട്ടിന്റെ വീഡിയോ ഫേസ്ബുക്ക് പേജുകളിൽ വാണിജ്യ അടിസ്ഥാനത്തിൽ പ്രദർശിപ്പിച്ചവർ ഉൾപ്പെടെ മൂന്ന് പേരെയാണ് തൃൂശൂർ സിറ്റി പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. എറണാകുളം, ആലപ്പുഴ, തൃശൂർ സ്വദേശികളായ ഇവർ പണം വാങ്ങി ദുരുദ്ദേശപരമായി വീഡിയോ ഷെയർ ചെയ്തതായി പോലീസ് കണ്ടെത്തി. ബിഎൻഎസ്എസ് 72, 75 വകുപ്പുകളും ഐ ടി ആക്ട് സെക്ഷൻ 67 ഉൾപ്പെടെയുള്ള ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്.

ഇരുന്നൂറിലേറെ സൈറ്റുകളിലും പ്ലാറ്റ്ഫോമുകളിലും വീഡിയോ പ്രചരിച്ചതായി അന്വേഷണത്തിൽ കണ്ടെത്തി. വീഡിയോ ഷെയർ ചെയ്ത ലിങ്കുകളും സൈറ്റുകളും പൊലീസ് നശിപ്പിച്ചിട്ടുണ്ട്. കേസിലെ വിധിക്ക് ശേഷം വ്യാപകമായി പ്രചരിച്ച വീഡിയോ അതിജീവിതയെ അപകീർത്തിപ്പെടുത്തുന്നതും നിയമവിരുദ്ധവുമാണെന്ന് പോലീസ് ചൂണ്ടിക്കാട്ടി.

വീഡിയോ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി തുടരുമെന്ന് തൃശൂർ സിറ്റി പോലീസ് കമ്മീഷണർ നകുൽ ദേശ്മുഖ് അറിയിച്ചു. അതിജീവിതയുടെ സ്വകാര്യത ലംഘിക്കുന്ന ഇത്തരം പ്രവൃത്തികൾ കടുത്ത ശിക്ഷയർഹിക്കുന്ന കുറ്റമാണെന്നും പോലീസ് മുന്നറിയിപ്പ് നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

കേന്ദ്ര മന്ത്രി സുരേഷ് ഗോപി വ്യാജ വോട്ട് ചേർത്തെന്ന പരാതി; ബിഎൽഒയ്ക്ക് നോട്ടീസ് അയച്ച് കോടതി

തൃശൂർ : കേന്ദ്ര മന്ത്രി സുരേഷ് ഗോപി വ്യാജ വോട്ട് ചേർത്തെന്ന പരാതിയിൽ...

വാളയാർ ആള്‍ക്കൂട്ടക്കൊലയ്ക്ക് പിന്നിൽ ആര്‍എസ്എസ് നേതാക്കളുടെ വിദ്വേഷ രാഷ്ട്രീയം :  ആരോപണവുമായി മന്ത്രി എംബി രാജേഷ്

പാലക്കാട് : വാളയാര്‍ ആള്‍ക്കൂട്ട കൊലയ്ക്ക് പിന്നിൽ സംഘപരിവാറിന്‍റെ വിദ്വേഷ രാഷ്ട്രീയമാണെന്ന...

ട്രെയിൻ ടിക്കറ്റ് നിരക്ക് വീണ്ടും കൂടുന്നു, ഡിസംബർ 26 മുതൽ പ്രാബല്യത്തിൽ; ഒരു വർഷത്തിനിടയിൽ ഇത് രണ്ടാമത്തെ വർദ്ധന

ന്യൂഡൽഹി : ട്രെയിൻ ടിക്കറ്റ് നിരക്കുകൾ വീണ്ടും വർദ്ധിപ്പിച്ച്  ഇന്ത്യൻ റെയിൽവെ....

പരീക്ഷാഹാളിൽ പ്രസവം! ; ബിഎ പരീക്ഷയ്ക്കിടെയാണ് വിദ്യാർത്ഥിനി കുഞ്ഞിന് ജന്മം നൽകിയത്

പട്ന : ബിഹാറിലെ സമസ്തിപൂർ ജില്ലയിൽ ബിഎ പരീക്ഷ എഴുതുന്നതിനിടെ ഗർഭിണിയായ...