[Photo Courtesy : X]
സൂറിച്ച്: പുതുവത്സരാഘോഷത്തിനിടെ സ്വിറ്റ്‌സർലാൻഡിലെ ഒരു ആഡംബര ബാറിൽ സ്‌ഫോടനം. സ്കീ റിസോർട്ട് പട്ടണമായ
ക്രാൻസ് – മൊണ്ടാനയിലെ കോൺസ്റ്റലേഷൻ ബാറിലും ലോഞ്ചിലുമാണ് സ്ഫോടനമുണ്ടായത്. സ്‌ഫോടനത്തിൽ 10 പേർക്ക് ജീവൻ നഷ്ടപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു.
നൂറിലധികം ആളുകളാണ് അപകടം വടക്കുമ്പോൾ ബാറിൽ ഉണ്ടായിരുന്നത്. സംഭവത്തിന്റെ കൃത്യമായ കാരണം അധികൃതർ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. സംഭവത്തെത്തുടർന്ന് ബാറിൽ നിന്ന് വലിയ പുക ഉയരുന്നത് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോകളിൽ കാണാം.
