Monday, January 12, 2026

മോഷണം ആരോപിച്ച് ഏഴ് വയസുകാരന് ക്രൂരമർദ്ദനം, മരത്തിൽ കെട്ടിയിട്ട് തല്ലി; മുഖ്യപ്രതി പിടിയിൽ

Date:

രാംഗഡ് : മോഷണക്കുറ്റം ആരോപിച്ച് ഏഴ് വയസ്സുകാരനെ മരത്തിൽ കെട്ടിയിട്ട് ക്രൂരമായി മർദ്ദിച്ചു. ജാർഖണ്ഡിലെ രാംഗഡ് ജില്ലയിൽ നിന്നാണ് വാർത്ത വരുന്നത്. കുട്ടിയെ കൈകാലുകൾ കെട്ടിയിട്ട് മർദ്ദിക്കുന്നതിന്റെ 20 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. വീഡിയോ സ്ഥിരീകരിച്ച് പ്രതികളിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു.

ജനുവരി 9 ന് പത്രാട്ടു പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ഡീസൽ കോളനിയിലാണ് സംഭവം നടന്നത്. പ്രതിയായ ബബ്ലു പ്രസാദ് അഥവാ ടികാധാരിയാണ് അറസ്റ്റിലായത്. വൈറൽ വീഡിയോ വിശകലനം ചെയ്ത ശേഷം, പ്രധാന പ്രതിയായ ബബ്ലു പ്രസാദിനെ അറസ്റ്റ് ചെയ്തതായും ജുഡീഷ്യൽ കസ്റ്റഡിയിൽ അയച്ചിട്ടുണ്ടെന്നും പത്രാട്ടു പോലീസ് സ്റ്റേഷൻ ഇൻചാർജ് ശിവ്‌ലാൽ ഗുപ്ത വ്യക്തമാക്കിയതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. ഏഴുവയസ്സുകാരൻ്റെ മൂത്ത സഹോദരന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ഇന്ത്യൻ ശിക്ഷാ നിയമത്തിലെയും (ഐപിസി) പോക്സോ നിയമത്തിലെയും വകുപ്പുകൾ പ്രകാരമാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുള്ളത്.

കോളനിയിലെ മറ്റ് രണ്ട് പുരുഷന്മാരോടൊപ്പം ബബ്ലു പ്രസാദും കുട്ടിയെ തടഞ്ഞുനിർത്തി പണം മോഷ്ടിച്ചുവെന്ന് ആരോപിച്ച് മർദ്ദിച്ചുവെന്ന് പരാതിക്കാരൻ ആരോപിച്ചു. തുടർന്ന് അവർ കുട്ടിയെ മരത്തിൽ കെട്ടിയിട്ട് മർദ്ദിച്ചു. സംഭവത്തിൽ ഉൾപ്പെട്ട മറ്റ് വ്യക്തികളെ തിരിച്ചറിയാനും അറസ്റ്റ് ചെയ്യാനും ശ്രമം തുടരുകയാണെന്ന് പോലീസ് അറിയിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

‘എറണാകുളം ജില്ല വിഭജിക്കണം; മൂവാറ്റുപുഴ കേന്ദ്രമായി പുതിയ ജില്ല വേണം’ – കേരള മുസ്ലിം ജമാഅത്ത്

കൊച്ചി : ജനസംഖ്യാപരമായ മാറ്റങ്ങളും സാമൂഹികാവസ്ഥയും പരിഗണിച്ച് എറണാകുളം ജില്ല വിഭജിക്കണമെന്ന്...

പിഎസ്എൽവി-സി 62 – ഇഒഎസ്-എന്‍1 ദൗത്യംവിക്ഷേപിച്ചു ; ഭൗമനിരീക്ഷണത്തിനായുള്ള’അന്വേഷ’ ഉൾപ്പെടെ 16 ഉപഗ്രഹങ്ങൾ ബഹിരാകാശത്തേക്ക്

ശ്രീഹരിക്കോട്ട : ഇന്ത്യൻ ബഹിരാകാശ ഏജൻസിയായ ഐഎസ്ആർഒയുടെ പിഎസ്എൽവി-സി 62 /ഇഒഎസ്-എന്‍1...

9 വയസ്സുകാരിയെ തെരുവ് നായ്ക്കൾ ആക്രമിച്ച് കൊന്നു ; കൈ കടിച്ച് പറിച്ചെടുത്തു

സംഭാൽ : തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ ഒമ്പത് വയസ്സുകാരിയ്ക്ക് ദാരുണാന്ത്യം. അമ്മയ്ക്കും...