Sunday, May 10, 2026

കൈവിരലിൽ മഷി പുരളാൻ ഇനി 14 ദിവസം! ; സംസ്ഥാനത്ത് 2.7 കോടി വോട്ടർമാർക്കു മുന്നിൽ സമ്മതിദാന അവകാശത്തിനായി 890 സ്ഥാനാർത്ഥികൾ

Date:

[Photo Courtesy : ECI Media cell ]

തിരുവനന്തപുരം : സംസ്ഥാനത്തെ കടുത്ത ചൂടിനെ വകഞ്ഞുമാറ്റി തെരഞ്ഞെടുപ്പ് ചൂടിൻ്റെ മൂർദ്ധന്യത്തിലേക്ക് കടന്നുകയറിയിരിയ്ക്കുകയാണ് സ്ഥാനാർത്ഥികൾ. ജനം പോളിംഗ് ബൂത്തിലേക്ക് എത്താൻ ഇനി 14 ദിവസം മാത്രം. അതിന് മുൻപെ ജനഹിതം ഉറപ്പിക്കാനുള്ള നെട്ടോട്ടത്തിലാണ് രാഷ്ട്രീയ പാർട്ടികൾ.  ചുരുക്കത്തിൽ മത്സരരംഗം കടുത്തിരിയ്ക്കുകയാണ്. വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്നായി 890 സ്ഥാനാർത്ഥികളാണ് 2.7 കോടിയിലധികം വോട്ടർമാരുടെ സമ്മതിദാനാവകാശം തേടുന്നത്.

തെരഞ്ഞെടുപ്പ് കമ്മീഷൻ സ്വീകരിച്ച 2,125 നാമനിർദ്ദേശങ്ങളിൽ സൂക്ഷ്മപരിശോധനയും സ്ഥാനാർത്ഥിത്വം പിൻവലിക്കലും പൂർത്തിയായതിനെത്തുടർന്നാണ് അന്തിമ പട്ടികയിൽ 890 പേർ മാത്രം ശേഷിച്ചത്. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 957 സ്ഥാനാർത്ഥികളുണ്ടായിരുന്നത്.  കോഴിക്കോട് ജില്ലയിലെ കൊടുവള്ളി നിയോജകമണ്ഡലത്തിലാണ് ഏറ്റവും കൂടുതൽ സ്ഥാനാർത്ഥികൾ, 13 പേർ.

സംസ്ഥാനത്ത് ആകെ 2,71,42,952 വോട്ടർമാരുണ്ടെന്നാണ് ഇസിഐ പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നത്. ഇവർ 30,471 പോളിംഗ് സ്റ്റേഷനുകളിലായി വോട്ട് രേഖപ്പെടുത്തും. വോട്ടർമാരിൽ 1,38,84,001 പേർ സ്ത്രീകളും 1,30,16,593 പേർ പുരുഷന്മാരുമാണ്. പ്രായവിഭാഗം അടിസ്ഥാനമാക്കി നോക്കുമ്പോൾ 40-49 വയസ്സിനിടയിലുള്ളവരാണ് ഏറ്റവും കൂടുതൽ—56,32,036 പേർ. കൂടാതെ, 273 പേർ മൂന്നാം ലിംഗക്കാരും 2,44,927 പേർ ഭിന്നശേഷിക്കാരുമാണെന്ന് കണക്കുകൾ പറയുന്നു.

ജില്ലകളിൽ ഏറ്റവും കൂടുതൽ വോട്ടർമാർ മലപ്പുറത്താണ് (36,32,210 പേർ), ഏറ്റവും കുറവ് വയനാട്ടിൽ (6,43,625 പേർ). കൂടാതെ സംസ്ഥാനത്ത് 53,984 സർവ്വീസ് വോട്ടർമാരുമുണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

സിപിഐ(എം) ടിവികെയ്ക്ക് നൽകുന്ന പിന്തുണയുടെ നേർചിത്രം അഥവാ തമിഴ്നാട് രാഷ്ട്രീയം പറയുന്ന വലിയ പാഠം!

ചെന്നൈ : തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷമുണ്ടായ സങ്കീർണ്ണമായ രാഷ്ട്രീയ സാഹചര്യം...

തമിഴ്നാട് രാഷ്ട്രീയത്തിൽ പുതുയുഗം; വിജയ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തിൽ പുതുയുഗം രചിച്ച് ദളപതി വിജയ് അഥവാ സി...

കോൺഗ്രസിന്റെ തെരുവ് യുദ്ധത്തിന് ശമനം!; കേരള മുഖ്യമന്ത്രിയ്ക്കായി ചർച്ച പൂർത്തിയായി, പ്രഖ്യാപനം ഉടൻ

ന്യൂഡൽഹി : ദിവസങ്ങൾ നീണ്ട നാടകീയ സംഭവങ്ങൾക്കൊടുവിൽ തെരുവ് യുദ്ധം അവസാനിപ്പിക്കാൻ...

‘ശനി’ തീർന്നു, വിജയ്ക്ക് ഇനി മുഖ്യമന്ത്രിയാവാം!; വിസികെ പിന്തുണ ഉറപ്പിച്ച് ടിവികെ

ചെന്നൈ : തമിഴ്നാട്ടിൽ ടിവികെയ്ക്കുള്ള വിസികെ പിന്തുണ ഉറപ്പായതോടെ വിജയ് മുഖ്യമന്ത്രിയായി...