ജോ ബൈഡൻ്റെ അപ്രതീക്ഷിത പിന്മാറ്റം ; പകരം പ്രസിഡന്റ് സ്ഥാനാർത്ഥിത്വത്തിലേക്ക് ഇന്ത്യൻ വംശജ കമല ഹാരിസ്

Date:

Photo – Courtesy/AP

വാഷിങ്ടൺ: 2024ലെ യുഎസ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ നിന്ന് പ്രസിഡന്റ് ജോ ബൈഡൻ്റെ അപ്രതീക്ഷിത പിന്മാറ്റം. പകരം വൈസ് പ്രസിഡന്റ് ഇന്ത്യൻ വംശജയായ കമല ഹാരിസ് ഡെമോക്രാറ്റിക് പാർട്ടിയുടെ സ്ഥാനാർത്ഥിയാകും.

തെരഞ്ഞെടുപ്പിന് നാല് മാസം മാത്രം ബാക്കിനിൽക്കെയാണ് ബൈഡന്റെ പിന്മാറ്റം. പ്രസിഡന്റ് തിരഞ്ഞെടുപ്പ് മത്സരത്തിൽനിന്നു ബൈഡൻ പിന്മാറണമെന്നു പാർട്ടിക്കകത്തും പുറത്തും ചർച്ചയായിരുന്നു. എതിർ സ്ഥാനാർത്ഥി ട്രംപുമാ‌യുള്ള സംവാദത്തിൽ തിരിച്ചടിയേറ്റത് മുതൽ സ്വന്തം പാർട്ടിക്കുള്ളിൽ നിന്ന് തന്നെ ബൈഡന് വിമർശനമേൽക്കേണ്ടി വന്നിരുന്നു. ഒപ്പം, ബൈഡന്റെ ആരോ​ഗ്യത്തെ സംബന്ധിച്ച് ഡെമോക്രാറ്റിക് പാർട്ടിക്കുള്ളിൽ നിന്ന് തന്നെ സംശയമുയർന്നിരുന്നു. ഈ സാഹചര്യങ്ങളിൽ കൂടിയാണ് ബൈഡൻ്റെ മാറി നിൽക്കാനുള്ള തീരുമാനം.

”നിങ്ങളുടെ പ്രസിഡൻ്റായി പ്രവർത്തിക്കുക എന്നത് എൻ്റെ ജീവിതത്തിലെ ഏറ്റവും വലിയ ബഹുമതിയാണ്. വീണ്ടും തെരഞ്ഞെടുക്കപ്പെടുക എന്നത് എൻ്റെ ഉദ്ദേശ്യമാണെങ്കിലും ശേഷിക്കുന്ന കാലയളവിൽ പ്രസിഡൻ്റ് എന്ന നിലയിൽ എൻ്റെ ചുമതലകൾ നിറവേറ്റുന്നതിനായി ഞാൻ മാറി നിൽക്കേണ്ടത് എൻ്റെ പാർട്ടിയുടെയും രാജ്യത്തിൻ്റെയും ഏറ്റവും മികച്ച താൽപ്പര്യമാണെന്ന് ഞാൻ വിശ്വസിക്കുന്നു” – ബൈഡൻ്റെ കുറിപ്പ് ഇങ്ങനെ. 

പാർട്ടിയിലെ പ്രമുഖ നേതാക്കളായ മുൻ പ്രസിഡന്റ് ബറാക് ഒബാമ, മുൻ സ്പീക്കർ നാൻസി പെലോസി, സെനറ്റ് നേതാവ് ചക് ഷൂമർ തുടങ്ങിയവർ ബൈഡന്റെ സ്ഥാനാർത്ഥിത്വത്തിൽ സംശയം പ്രകടിപ്പിച്ചിരുന്നു. ബൈഡന്റെ പിന്മാറ്റത്തോടെ ഷിക്കാഗോയിൽ അടുത്ത മാസം 19ന് ആരംഭിക്കുന്ന ഡെമോക്രാറ്റ് നാഷനൽ കൺവൻഷനിൽ പുതിയ സ്ഥാനാർത്ഥിയെ തെരഞ്ഞെടുക്കും. 

ബൈഡനെ പിന്തുണയ്ക്കാൻ മടി കാട്ടിയ ഡെമോക്രാറ്റുകൾ കമല ഹാരിസിന്റെ സ്ഥാനാർത്ഥിത്വത്തെ സ്വാഗതം ചെയ്യുമെന്നാണറിയുന്നത്. ഒടുവിൽ നടന്ന സർവെയിൽ പാർട്ടിയിലെ 10ൽ 6 പേരും കമലയെ പിന്തുണയ്ക്കുന്നവരാണ്. പിന്തുണ തേടി കമല ഹാരിസ് നീക്കങ്ങൾ സജീവമാക്കി. കമലയെ പിന്തുണച്ച് ബിൽ ക്ലിന്റണും ഹിലരി ക്ലിന്റണും രംഗത്തെത്തി കഴിഞ്ഞു.

അതേസമയം, പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ നിന്നുള്ള ബൈഡന്റെ പിൻമാറ്റം ട്രംപിന് നേട്ടമാവുമോ വെല്ലുവിളിയുയർത്തുമോ എന്ന് വരും ദിവസങ്ങളിൽ കണ്ടറിയാം. തനിക്കെതിരെ മത്സരിക്കാൻ ബൈഡൻ വേണോ കമല വേണോയെന്ന് അനുയായികളോട് ചോദിച്ചായിരുന്നു ട്രംപ് ഇപ്പോഴെ വേദി പിടിക്കുന്നത്. ബൈഡൻ എന്നായിരുന്നു സദസ്സിന്റെ മറുപടി

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ആഗോള അയ്യപ്പ സംഗമത്തിന് അനുമതി ; ഹർജി തള്ളി സുപ്രീംകോടതി

ന്യൂഡൽഹി : ആഗോള അയ്യപ്പ സംഗമം തടയണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി...

പതിനാറുകാരനെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസ് : 14 പ്രതികളിൽ 10 പേർ അറസ്റ്റിൽ

കാസർഗോഡ് : പതിനാറുകാരനെ ലൈം​ഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ കാസർഗോഡ് ഒരാൾ കൂടി...