ശനിയാഴ്ച പ്രവൃത്തിദിനമാക്കിയ സർക്കാർ തീരുമാനം ഹൈക്കോടതി റദ്ദാക്കി

Date:

കൊച്ചി: ശ​നി​യാ​ഴ്ചകൾ പ്ര​വൃ​ത്തി​ദി​ന​മാ​ക്കിയ വിദ്യാഭ്യാസ വകുപ്പിന്‍റെ തീരുമാനം ഹൈക്കോടതി റദ്ദാക്കി. 220 അ​ധ്യ​യ​ന​ദി​നം തി​ക​ക്കുന്നതിന് വേണ്ടിയായിരുന്നു സർക്കാർ 2025 മാർച്ച് വരെയുള്ള 30 ശനിയാഴ്ചകളിൽ 25 എണ്ണവും പ്രവൃത്തി ദിനമാക്കിയത്. ഇതിനെതിരെ അധ്യാപക സംഘടനകളിൽ നിന്ന് വ്യാപക പ്രതിഷേധമുയർന്നിരുന്നു.

220 അ​ധ്യ​യ​ന​ദി​നം ന​ട​പ്പാ​ക്ക​ണ​മെ​ന്ന​ത്​ ​ഹൈ​കോ​ട​തി വി​ധി​യാ​ണെ​ന്നും മാ​റ്റം സാ​ധ്യ​മ​ല്ലെ​ന്നു​മാ​യിരുന്നു വിദ്യാഭ്യാസ​ മ​ന്ത്രിയുടെ നി​ല​പാട്. 220 ദി​വ​സം തി​ക​ച്ചു​ള്ള വി​ദ്യാ​ഭ്യാ​സ ക​ല​ണ്ട​റി​ൽ​നി​ന്ന്​ പി​ന്മാ​റാ​ൻ ത​യാ​റ​ല്ലെ​ന്നും മ​ന്ത്രി വ്യക്തമാക്കിയിരുന്നു

അതേസമയം, 220 അ​ധ്യ​യ​ന​ദി​നം പൂർത്തിയാക്കുന്ന കാര്യത്തിൽ കോടതി ഇടപെട്ടില്ല. ശനിയാഴ്ചകളിലെ ക്ലാസുകൾ മാത്രമാണ് റദ്ദാക്കിയത്. മറ്റുവിധത്തിൽ അധ്യയനദിനങ്ങൾ പൂർത്തിയാക്കുന്നത് സംബന്ധിച്ച് സംഘടനകളുമായി ചർച്ച ചെയ്ത് സർക്കാറിന് തീരുമാനമെടുക്കാം.

യാതൊരു കൂടിയാലോചനകളുമില്ലാതെ പൊതുവിദ്യാഭ്യാസ മേഖലയെ തകർക്കാൻ സർക്കാർ ആസൂത്രിതമായി തയാറാക്കിയതാണ് ശനിയാഴ്ച പ്രവൃത്തി ദിനമെന്ന് കെ.പി.എസ്.ടി.എ ആരോപിച്ചു. ഈ തീരുമാനം റദ്ദാക്കിയ ഹൈകോടതി വിധി സർക്കാറിന്‍റെ ധാർഷ്ഠ്യത്തിനേറ്റ തിരിച്ചടിയാണെന്നും കെ.പി.എസ്.ടി.എ സംസ്ഥാന കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു. 

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ച് സംസ്ഥാന സർക്കാർ

കൊച്ചി : ലൈംഗികാതിക്രമക്കേസിൽ പ്രതിചേർക്കപ്പെട്ട് ഒളിവിൽ കഴിയുന്ന പാലക്കാട എംഎൽഎ രാഹുൽ...

വൈകി ഉദിച്ച വിവേകം! ; കേരളത്തിലെ മുഴുവൻ റീച്ചുകളിലും സേഫ്റ്റി ഓ‍ഡിറ്റ് ന‌‌ടത്താൻ ദേശീയപാത അതോറിറ്റി

തിരുവനന്തപുരം : കേരളത്തിലെ നിർമ്മാണത്തിലിരിക്കുന്ന ദേശീയപാതയിൽ അടിക്കടിയുണ്ടായിക്കൊണ്ടിരിക്കുന്ന തകർച്ചകളുടെ പശ്ചാത്തലത്തിൽ മുഴുവൻ...

തദ്ദേശ തെരഞ്ഞെടുപ്പ്: വടക്കന്‍ വോട്ടുകൾ ഇന്ന് വിധിയെഴുതും; 7 ജില്ലകൾ കൂടി പോളിങ് ബൂത്തിലേക്ക്

കോഴിക്കോട് : തദ്ദേശ തെരഞ്ഞെടുപ്പിൻ്റെ രണ്ടാംഘട്ട വോട്ടെടുപ്പിനായി വടക്കൻ കേരളം സജ്ജമായി....