വാടക വീട്ടിൽ പൊറുതി, ഒപ്പം 2 വിദേശ വനിതകൾ, 7 നായ്ക്കൾ ; മയക്കുമരുന്ന് കേസിൽ പിടിയിലായത് തിരുവനന്തപുരം സ്വദേശി

Date:

കൊച്ചി: കഴിഞ്ഞ ദിവസം കൊച്ചിയിൽ മയക്കുമരുന്നുമായി പിടിയിലായത് തിരുവനന്തപുരം സ്വദേശി വിഷ്ണു തമ്പി (31). 50 ഗ്രാം കഞ്ചാവും ഏഴ് ഗ്രാം എം.ഡി.എം.എ യുമാണ് പിടിച്ചെടുത്തത്. ഇവയ്ക്ക് ഏകദേശം 1,60,000 രൂപ വില കണക്കാക്കുന്നതായി ഉദ്യോഗസ്ഥർ പറ‌ഞ്ഞു. 

പടിഞ്ഞാറെ മോറക്കാലയിൽ കഴിഞ്ഞ ആറ് മാസമായി വീട് വാടകയ്ക്ക് എടുത്ത് താമസിക്കുകയായിരുന്നു വിഷ്ണു തമ്പി. എറണാകുളം എക്സൈസ് ഇൻസ്പെക്ടർ കെ.പി. പ്രമോദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തി പിടികൂടിയത്. പിടിയിലാകുമ്പോൾ രണ്ട് വിദേശ വനിതകളും ഒരു ബാഗ്ലൂർ സ്വദേശിയും ഇയാളുടെ കൂടെ ഉണ്ടായിരുന്നു. ഇവർ എറുണാകുളത്ത് വെള്ളിയാഴച്ച രാത്രി നടക്കുന്ന ടി.ജെ പാർട്ടിക്ക് എത്തിയതായിരുന്നു.

കഴിഞ്ഞ ദിവസം നെടുമ്പാശ്ശേരിയിൽ ടി.ജെ പാർട്ടിക്ക് വന്ന വിദേശ വനിതകൾ ഉൾപ്പെടെ ഏതാനും പേരെ മയക്കുമരുന്നുമായി പിടികൂടിയിരുന്നു. ഇതേ തുടർന്ന് ലഭിച്ച രഹസ്യവിവരമനുവരിച്ചാണ് എക്സൈസ് ഉദ്യോഗസ്ഥർ രണ്ട് ദിവസമായി ഇവിടെ നിരീക്ഷണം നടത്തിയത്. വാടക വീട്ടിൽ ഏഴ് നായ്ക്കളും ഉണ്ടായിരുന്നു.

അന്വേഷണ ഉദ്യോഗസ്ഥരായ എക്സൈസ് പ്രവിറ്റീവ് ഓഫീസർ കെ.പി ജിനീഷ്, എം.എം അരുൺ കുമാർ, ബസന്ത് കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ കാർത്തിക്, ജിതിൻ, കെഎ. ബദർ, വിമൺ സിവിൽ എക്സൈസ് ഓഫീസർ സി.ഒ നിഷ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

‘ഈ അംഗീകാരം എന്നോടൊപ്പം നടന്ന എല്ലാവര്‍ക്കുമുള്ളത്’: ദാദാ സാഹിബ് ഫാല്‍ക്കെ പുരസ്ക്കാര ജേതാവ് മോഹന്‍ലാല്‍

കൊച്ചി : ദാദാസാഹെബ് ഫാല്‍ക്കെ അവാര്‍ഡ് ലഭിച്ചതില്‍ എല്ലാവരോടും നന്ദിയുണ്ടെന്ന് നടന്‍...

ദുബൈയിൽ പിൽസ് നീതിമേള ഇന്ന്

ദുബൈ : പ്രവാസി ഇന്ത്യൻ ലീഗൽ സർവീസ് സൊസൈറ്റി (പിൽസ്) മോഡൽ...

ആഗോള അയ്യപ്പ സംഗമത്തിന് സമാപനം; വികസന പദ്ധതികൾ നടപ്പാക്കാൻ 18 അംഗ സമിതി

ശബരിമല : ആഗോള അയ്യപ്പ സംഗമത്തിന് സമാപനമായി. ദേവസ്വം ബോർഡ് പ്രസിഡണ്ടിൻ്റെ...